കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് മമ്മൂട്ടിക്ക് തന്നെ, എന്ന് തെളിയിച്ചുകൊണ്ട് മെഗാസ്റ്റാറിനെ കാണാൻ ജനസാഗരം!
1 min read

കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് മമ്മൂട്ടിക്ക് തന്നെ, എന്ന് തെളിയിച്ചുകൊണ്ട് മെഗാസ്റ്റാറിനെ കാണാൻ ജനസാഗരം!

മലയാള സിനിമ ലോകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ് മമ്മൂട്ടി. മലയാള സിനിമാ ലോകത്തിലെ മെഗാസ്റ്റാർ എന്ന പേരിലറിയപ്പെടുന്ന മമ്മൂട്ടിക്ക് പകരം വയ്ക്കാൻ മലയാള ചലച്ചിത്ര ലോകത്ത് മറ്റൊരു നടനില്ല എന്ന് പറഞ്ഞാൽ അതിൽ യാതൊരു തെറ്റുമില്ല. സിനിമാ ലോകത്തെ എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നമ്മുടെ സ്വന്തം മമ്മൂക്ക. സിനിമാ ലോകത്ത് 50 വർഷത്തിനിടെ തന്റെ വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് ആരാധകരുടെ മനസ്സിൽ പകരം വെക്കാനില്ലാത്ത താരമായി മമ്മൂക്ക തുടർന്നു കൊണ്ടിരിക്കുകയാണ്.

വർഷങ്ങൾ പിന്നിട്ടിട്ടും തന്റെ അഭിനയ ശൈലി കൊണ്ട് ആരാധകരുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെ ഇപ്പോഴും അഭ്രപാളിയിൽ മമ്മൂക്ക അവതരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഉദയകൃഷ്ണ തിരക്കഥയൊരുക്കി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചു വരികയാണ്. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രത്തിൽ ഒരു പോലീസ് ഓഫീസറെ ആണ് മമ്മൂക്ക അവതരിപ്പിക്കുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒന്നടങ്കം വൈറൽ ആയി മാറുന്നത് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മമ്മൂട്ടി എത്തിയപ്പോൾ അദ്ദേഹത്തെ കാണാനെത്തിയ ജനസാഗരത്തിന്റെ വീഡിയോ ആണ്. വുഡ്ലാൻഡ് വെഡിങ് എന്ന സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ആയിരുന്നു മമ്മൂട്ടി ഹരിപ്പാട് എത്തിയത്. മമ്മൂട്ടിയെ പോലൊരു താരത്തെ കാണാനായി ആളുകൾ കൂടുമെന്ന് ഏവർക്കും അറിയാമായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള ഒരു കാഴ്ച കാണാൻ കഴിയുമെന്ന് ആരാധക ലോകം ഒരിക്കലും പ്രതീക്ഷിച്ചില്ല. മമ്മൂട്ടി എന്ന മഹാനടനെ കാണാനായി ലക്ഷക്കണക്കിന് ആളുകളാണ് ഹരിപ്പാടേക്ക് ഒഴുകിയെത്തിയത്. താങ്കളുടെ ഏറ്റവും ഇഷ്ടപ്പെട്ട നായകനെ നേരിട്ട് കാണാനായി എത്തിയ ആളുകളുടെ തിരക്ക് നിയന്ത്രിക്കാൻ പോലീസിന് പോലും സാധിച്ചില്ല.

അടുത്ത കാലത്ത് കേരളക്കര ഇത്തരത്തിലുള്ള ഒരു കാഴ്ച കണ്ടിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. ഈ ഒരൊറ്റ ദിവസം കാണിച്ചു തരുന്നത് മെഗാസ്റ്റാർ മമ്മൂട്ടിക്ക് ആരാധകരുടെ ഇടയിലുള്ള സ്വീകാര്യത തന്നെയാണ്. ഹരിപ്പാട് വന്ന വൻജനാവലി മമ്മൂട്ടി എന്ന വ്യക്തിയോടുള്ള സ്നേഹം കാരണമാണ്. കഴിഞ്ഞ ദിവസം തന്റെ ഏറ്റവും പുതിയ ചിത്രമായ സീതാരാമതിന്റെ പ്രമോഷൻ ആവശ്യാർത്ഥം ദുൽഖർ സൽമാൻ എറണാകുളം ലുലു മാളിൽ എത്തിയിരുന്നു. അദ്ദേഹത്തെ കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയിരുന്നത്. എന്നാൽ അന്ന് ദുൽഖറിനെ കാണാൻ വന്ന ആളുകളുടെ മൂന്ന് ഇരട്ടി ആളുകളാണ് ഇന്ന് മമ്മൂട്ടിയെ കാണാനായി ഹരിപ്പാടേക്ക് ഒഴുകിയെത്തിയത്.