‘മോങ്ങി തീര്‍ക്കാന്‍ കാരണം തപ്പി നടക്കുന്ന നിങ്ങള്‍ ഇതൊക്കെ തന്നെ പറഞ്ഞ് അങ്ങ് നടന്നോ…’; മമ്മൂട്ടി ആരാധകന്റെ കുറിപ്പ്
മമ്മൂട്ടിയുടെ മലയാളത്തിലെ അടുത്ത റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്- ഉദയകൃഷ്ണ ടീമിന്റെ ക്രിസ്റ്റഫര്‍ ആണ്. ഒരു പൊലീസ് ഓഫീസറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രം ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ഒന്നാണ്. നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ് ഈ ചിത്രം. മമ്മൂട്ടിയുടെ റോഷാക്കിന് ശേഷം ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ക്രിസ്റ്റഫര്‍ ചിത്രത്തെക്കുറിച്ചാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന എല്ലാ അപ്ഡേറ്റുകളും ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നത്. തോക്കേന്തി നില്ക്കുന്ന മമ്മൂട്ടിയുടെ പുതിയ പോസ്റ്ററും കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ബയോഗ്രഫി ഓഫ് എ വിജിലാന്റെ കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. സ്നേഹ, അമല പോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയെക്കുറിച്ചും നിര്‍മ്മല്‍ പങ്കുവെച്ച കുറിപ്പാണ് വൈറലാവുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
തൊട്ട് മുന്‍പ് കഴിഞ്ഞത് ഉള്‍പ്പെടെ, ഇതുവരെയുള്ള ഫ്ലോപ്പുകളുടെ കഥയും അതിനുള്ള കാരണങ്ങളും ഒക്കെ അവിടെ നിക്കട്ടെ. അത് നമുക്ക് അങ്ങ് വിടാം. പക്ഷേ ഇനി വരാന്‍ പോകുന്നത് ഹിറ്റുകളുടെ തമ്പുരാനുമായുള്ള പ്രൊജക്റ്റ് ആണ്. അതൊരു മികച്ച വിജയം ആകുന്നതിന് ഒരു സംവിധാധായകന്‍ എന്ന നിലയില്‍ ബി.ഉണ്ണികൃഷ്ണന് ഏത് ലെവല്‍ വരെ പോകും എന്നുള്ളത് നമുക്ക് ഇന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കാരണം ഈ സിനിമയുടെ വിജയത്തിന് അയാളുടെ മുന്പോട്ടുള്ള ജീവിതത്തോളം തന്നെ വിലയുണ്ട്.
ഇനി മമ്മൂക്കയുടെ കാര്യം എടുത്താല്‍ ഇന്നത്തെ, അതായത് ഈ പോസ്റ്റ് ഇടുന്ന സമയത്തെ നമ്മുടെ സിനിമാമേഖലയുടെ പള്‍സ് പോലും അറിഞ്ഞ് എന്തിനെയും വിലയിരുത്താനും, ആ സൃഷ്ട്ടിയുടെ പ്രതിഫലം മുന്‍കൂട്ടി കാണാനും പോന്ന ഒരു യഥാര്‍ത്ഥ ഭീഷ്മാചാര്യന്റെ ദീര്ഘദൃഷ്ട്ടിയെ എക്സ്പീരിയന്‍സ് കൊണ്ട് ആ മഹാനടന് ഇന്ന് കീഴടക്കി കഴിഞ്ഞു. അങ്ങനെയുള്ള ആ മനുഷ്യന് ഈ നിലയില്‍ നില്ക്കുന്ന ബി.ഉണ്ണികൃഷ്ണന് പടം ഈ സമയത്ത് എടുത്ത് ചെയ്യണം എങ്കില്‍ കഥയിലും കണ്ടന്റിലും മമ്മൂക്ക എത്രത്തോളം കോണ്‍ഫിഡന്റ് ആണ് എന്ന് സാമാന്യ ബുദ്ധിക്ക് ഒന്ന് ചിന്തിച്ച് നോക്കിയാല്‍ മനസ്സിലാക്കാവുന്നതേ ഉള്ളൂ..
ആ പടത്തെ ആണ് നിരന്തരമായ L ബോംബുകളില്‍ ഒന്ന്കൂടി പൊട്ടാന്‍ കാരണമായ ചിത്രത്തിന്റെ സംവിധായകന് എന്ന നിസ്സാര കാരണവും പറഞ്ഞ്, മുകളില്‍ പറഞ്ഞ സാമാന്യ ചിന്താ ശേഷി ഇല്ലാത്തവര്‍. പ്രതീക്ഷ ഇല്ല, ഡിറക്ടര്‍ ഇതല്ലേ എന്നൊക്കെ പറഞ്ഞ് ചുമ്മാ വായില്‍ തോന്നുന്നത് വിളിച്ച് പറഞ്ഞ് നടക്കുന്നത്. പൊന്ന് സഹോദരന്മാരെ… ഒറ്റ കാര്യം ഓര്‍ത്താല്‍ മതി. ഈ ഉണ്ണികൃഷ്ണന് ചേട്ടന്റെ പകുതിയോളം എങ്കിലും പണി അറിയുന്നവരോ, കാല് ഭാഗത്തോളം എങ്കിലും എക്സ്പീരിയന്‍സ് ഉള്ളവരോ ആയി വരുന്നവര്‍ പോലുമല്ല ഇന്ന് ഹിറ്റും അടിച്ച് തിരിച്ച് കൂളിംഗ് ഗ്ലാസും വെച്ച് പോകുന്ന The_Priest ഉള്‍പ്പെടെ ഉള്ള പടങ്ങളിലെ നമ്മുടെ പുതുമുഖ സംവിധായകര്‍.
അത്കൊണ്ട് മോങ്ങി തീര്‍ക്കാന്‍ കാരണം തപ്പി നടക്കുന്ന നിങ്ങള്‍ ഇതൊക്കെ തന്നെ പറഞ്ഞ് അങ്ങ് നടന്നോ. പക്ഷേ ഞങ്ങള്‍ കുറച്ച് ആരാധകര്‍ ഈ വര്‍ഷം വന്ന, പുഴുവും, cbi യും, Rorschach ഉം, ഭീഷ്മയും ഒക്കെ പോലെ തന്നെ ഈ സിനിമയെയും ആഘോഷമാക്കാന്‍ തന്നെ ആണ് ഇന്ന് 6മണിക്ക് വരുന്ന പോസ്റ്റര്‍ തൊട്ട് അങ്ങോട്ട് ഒരുങ്ങുന്നത്. അല്ല നിന്നെയൊക്കെ ഒഴിച്ചാല്‍ അന്നൗണ്‍സ് തൊട്ട് ബോധമുള്ള എല്ലാ ഫാന്‍സും അത് തന്നെയാണ് ചെയ്യുന്നതും. ഒട്ടും കുറക്കാതെ 100ല്‍ 110ശതമാനം വിശ്വാസവും ഇവിടുണ്ട്. അപ്പൊ ഒരുങ്ങിക്കോ ഒരു സംവിധായകന് തന്റെ കരിയര്‍ ബെസ്റ്റ് ആക്കാന്‍ നോക്കുന്ന പടവും.. പടം ഒരു സംവിധായകന്റെ കരിയര്‍ ബെസ്റ്റ് ആക്കാന്‍ നോക്കുന്ന ഹിറ്റുകളുടെ Mollywood കുലപതിയും. ഇത് പൊളിക്കും.