
“മമ്മൂട്ടിക്ക് ജാഡയാണെന്ന് പറയുന്നവരോട് ഞാൻ യോജിക്കില്ല.. താര ജാഡ ഇല്ലാത്ത നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി” : സംവിധായകൻ കമൽ തുറന്നുപറയുന്നു

മലയാളത്തിലെ ഏറ്റവും ശക്തമായ സംവിധായകരിൽ ഒരാളാണ് കമൽ. തിരഞ്ഞെടുത്ത സിനിമകളെല്ലാം മലയാളത്തിലെ നാഴികക്കല്ലാക്കാൻ കഴിയുന്ന സംവിധായകൻ എന്നാണ് കമലിനെപ്പറ്റി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമൊതുങ്ങി പോകാൻ അല്ല പകരം തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ കമലുദ്ദീൻ മുഹമ്മദ് മജീദ് എന്ന കമൽ സജീവമാണ് . 1986 ൽ പുറത്തിറങ്ങിയ മിഴിനീർപ്പൂവുകൾ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധായകനായി കുപ്പായമണിഞ്ഞത്. പിന്നീടങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകനായി അദ്ദേഹം മാറുകയായിരുന്നു .


മുമ്പ് ഒരു ഇന്റർവ്യൂവിൽ കമൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വൈറൽ ആയി മാറുന്നത്. മലയാളത്തിലെ കൃത്യനിഷ്ഠയില്ലാത്ത നടന്മാരുടെ പട്ടികയിൽ മമ്മൂട്ടിയുടെ പേരുണ്ട് എന്ന് അദ്ദേഹം ഓർമിപ്പിക്കുകയാണ്. ഇന്ന് ആ ഒരു വാദത്തോട് പൂർണ്ണമായും വിയോജിപ്പാണ് എന്നാണ് പറയുന്നത്.
പല സംവിധായകരും മമ്മൂക്ക കൃത്യനിഷ്ഠത ഇല്ല എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് ആ വാക്കുകളോട് ഒട്ടും യോജിപ്പില്ല കാരണം തന്റെ സെറ്റുകളിൽ എല്ലാം മമ്മൂട്ടി നേരത്തെ എത്തിയിട്ടുണ്ട്. എന്നോട് എല്ലാ രീതിയിലും സഹകരിക്കുകയും ബുദ്ധിമുട്ടുകൾ പറയാതിരിക്കുകയും ചെയ്ത നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. സിനിമയ്ക്ക് വേണ്ടി ഏതറ്റംവരെയും പോകാനും ഏതുതരത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും എന്നും മുൻപന്തിയിൽ ഉണ്ടാക്കുന്ന നടനാണ് മമ്മൂട്ടി.

ഇത്ര നേരത്തെ വന്നാലും മേക്കപ്പിട്ട് തന്നോട് എല്ലാ രീതിയിലും കഥാപാത്രത്തെക്കുറിച്ച് ചോദിച്ചു മനസ്സിലാക്കുകയും അതിനുവേണ്ട എല്ലാ പ്രാധാന്യം നൽകി എത്രസമയം വേണമെങ്കിലും കാത്തിരിക്കാൻ മടികാണിക്കാത്ത വ്യക്തിയാണ് മമ്മൂട്ടി. എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ഒരു കഥാപാത്രത്തെ പൂർണമായും പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ആഗ്രഹം മനസ്സിൽ വളരെയധികം ഉള്ള ഒരു തന്നെയാണ് മമ്മൂട്ടി അദ്ദേഹത്തെക്കുറിച്ച് കേൾക്കുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്. മേഖലകളിലെ നിരവധി ആളുകളാണ് മമ്മൂക്കയുടെ സ്വഭാവത്തിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ തെറ്റ് ചൂണ്ടി കാണിച്ചിട്ടുള്ളത് പെട്ടെന്ന് ദേഷ്യം പിടിക്കുകയും കൂടെ നിൽക്കുന്നവരോട് എന്താണ് ചെയ്യുന്നത് എന്ന രീതിയിൽ സംസാരിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മമ്മൂക്ക എന്ന് പറഞ്ഞിട്ടുള്ളത്.
