‘മമ്മൂട്ടിയും പൃഥ്വിരാജും ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഒന്നിക്കേണ്ടതായിരുന്നു, എന്നാൽ പകരം വന്നത്…’ പ്രമുഖ സംവിധായകൻ വെളിപ്പെടുത്തുന്നു
സൂപ്പർ താരങ്ങൾക്കിടയിലെ ഒന്നിക്കൽ ആരാധകർക്ക് എപ്പോഴും ആവേശം തന്നെയാണ്. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള പൃഥ്വിരാജിന്റെ ചിത്രം ആരാധകർ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചിട്ടുള്ളത്. 2010 ൽ വൈശാഖ് സംവിധാനം ചെയ്ത മമ്മൂട്ടി,പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് പോക്കിരിരാജ. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ആരാധകർ ഏറ്റെടുത്ത ഒരു ചലച്ചിത്രം കൂടിയായിരുന്നു പോക്കിരിരാജ. തുടർന്നും ആരാധകർ മമ്മൂട്ടി,പൃഥ്വിരാജ് ഒരുമിച്ചുള്ള ചിത്രത്തിനുവേണ്ടി കാത്തിരുന്നു. എന്നാൽ സംവിധായകനായ രഞ്ജിത്ത് വെളിപ്പെടുത്തുന്നത് ഇങ്ങനെ മറ്റൊരു ചിത്രത്തിൽ മമ്മുട്ടിയും പ്രിത്വിരാജും ഒരുമിച്ച് അഭിനയിക്കേണ്ടതായിരുന്നുവെന്നും എന്നാൽ ആ ചിത്രത്തിൽ മമ്മൂട്ടിക്കും പൃഥ്വിരാജിനും പകരം ദിലീപും ശ്രീനിവാസനുമാണ് അഭിനയിക്കാൻ അവസരം ലഭിച്ചതെന്നും സംവിധായകൻ ബിഹൈൻഡ് ഫുഡ്സിൽ നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ശ്രീനിവാസൻ, ദിലീപ് , മമ്ത മോഹൻദാസ്,ലക്ഷ്മി ശർമ എന്നിവരെ മുഖ്യ കഥാപാത്രമാക്കി 2009 ൽ രഞ്ജിത്ത് ശങ്കർ സംവിധാനം നിർവഹിച്ച ചലച്ചിത്രമാണ് പാസഞ്ചർ. രഞ്ജിത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആദ്യ ചിത്രമാണിത്. തമ്മിൽ അറിയാത്ത രണ്ട് കഥാപാത്രങ്ങൾ ഒരു പാസഞ്ചർ തീവണ്ടിയിൽ ആകസ്മികമായി കണ്ടുമുട്ടുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ഈ ത്രില്ലർ ചലച്ചിത്രം പറയുന്നത്. ചിത്രത്തിൽ മമ്മൂക്ക ആയിരുന്നു ശ്രീനിവാസൻ ചേട്ടൻ ചെയ്ത റോൾ ചെയ്യേണ്ടിയിരുന്നത്, പൃഥ്വിരാജാണ് ദിലീപ് ഏട്ടന്റെ റോൾ ചെയ്യേണ്ടിയിരുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. എന്നാൽ 12 വർഷങ്ങൾക്കു മുൻമ്പോരുക്കിയ ഈ സിനിമയുടെ പിന്നണിയിൽ ദിലീപേട്ടൻ തനിക്കു നൽകിയ സഹായത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അഭിമുഖത്തിലൂടെ സംവിധായകനായ രഞ്ജിത്ത് ശങ്കർ.
രഞ്ജിത്ത് ശങ്കർ ആദ്യം സംവിധാനം ചെയ്ത ചിത്രം കൂടിയാണ് പാസാഞ്ചർ. കലാപരമായും സാമ്പത്തികമായും വിജയം കൈവരിച്ച ഒരു ചിത്രമായിരുന്നു പാസാഞ്ചർ, പിന്നീട് അർജുനൻ സാക്ഷി, മോളി ആന്റി റോക്ക്സ്,പുണ്ണ്യാളൻ അഗർഭത്തീസ്,വർഷം, സു സു സുധി വത്മീകം, പ്രേതം,രാമന്റെ ഏദൻ തോട്ടം, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്,ഞാൻ മേരികുട്ടി എന്നീ ചിത്രങ്ങളും ചെയ്തു.