“മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ,നമ്മളെ ഗംഭീരമായി ട്രോളുകളും ചെയ്യും” – മെഗാസ്റ്റാറിനെ കുറിച്ച് ബിനു പപ്പു
മലയാള സിനിമാ പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടനാണ് പപ്പു. അനശ്വര കലാകാരൻ മകൻ എന്ന നിലയിലും സ്വന്തമായി മലയാള സിനിമയിൽ തന്റെതായ ഇടം നേടിയ നടനാണ് ബിനു പപ്പു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുവാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇപ്പോൾ ഇദ്ദേഹം മെഗാസ്റ്റാർ മമ്മൂട്ടിയെ കുറിച്ച് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മമ്മൂട്ടി തന്റെ സുഹൃത്തിനെ പോലുള്ള ഒരു ജേഷ്ഠൻ ആണെന്നാണ് പറയുന്നത്. മമ്മൂക്കയെ കാണുന്നത് ഉത്തമനായ ആൽഫമെയിൽ ആയിട്ടാണ് എന്നും ഗംഭീരമായി അദ്ദേഹം നമ്മളെ ട്രോളും എന്നുമൊക്കെ ബിനു പറഞ്ഞു.
മൈൽസ്റ്റോൺ മീഡിയയിൽ നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയെ കുറിച്ചുള്ള ബിനുവിന്റെ വാക്കുകൾ ശ്രെദ്ധ നേടിയത്. മമ്മൂക്ക എനിക്ക് എന്റെ സ്വന്തം ചേട്ടനെ പോലെയാണ്. ചേട്ടൻ എന്ന് പറയുമ്പോൾ നമ്മളെ കേറി ഭരിക്കുന്ന ചേട്ടനല്ല. സുഹൃത്തായി പെരുമാറുന്ന ചേട്ടനാണ് അദ്ദേഹം.. എല്ലാവരോടും അങ്ങനെ ആണെന്നാണ് ഞാൻ മനസ്സിലാക്കിയത്. ഒരുപാട് സിനിമകൾ ഞാൻ മമ്മൂക്കയുടെ കൂടെ ചെയ്തിട്ടുണ്ട്. വണ്ണിൽ അദ്ദേഹത്തിന്റെ കൂടെ അസോസിയേറ്റായി വർക്ക് ചെയ്യാനും അതിൽ അഭിനയിക്കാനും ഒക്കെ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഇടപെടുമ്പോൾ ആ സ്വാതന്ത്ര്യം ഒക്കെ അദ്ദേഹം നമുക്ക് നൽകാറുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം വളരെ അടിപൊളി ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നമുക്ക് അദ്ദേഹത്തോട് തമാശ പറയാം മമ്മുക്ക തിരിച്ചു നമ്മളെ ഗംഭീരമായി ട്രോളുകളും ചെയ്യും.
ദേഷ്യപെടേണ്ട സമയത്ത് ദേഷ്യപ്പെടുകയും തമാശ പറയേണ്ട സമയത്ത് തമാശ പറയുകയും ഒക്കെ ചെയ്യുന്ന ഒരു വ്യക്തി തന്നെയാണ് മമ്മൂക്ക. അങ്ങനെയാണല്ലോ മനുഷ്യന്മാർ വേണ്ടത്. വെറുതെ നമ്മൾ എല്ലാവരോടും ചിരിച്ചു പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭയങ്കരമായ രസമുള്ള ഒരാളാണ് അദ്ദേഹം. ഭാരതസർക്കസ് ആണ് ബിനു പപ്പുവിന്റെ ഏറ്റവും പുതിയ ചിത്രം. നടനൊപ്പം ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത് ഷൈൻ ടോം ചാക്കോയാണ്. വളരെ സ്വാഭാവികമായി അഭിനയിക്കുന്ന നടന്മാരിൽ ഒരാൾ തന്നെയാണ് ബിനു പപ്പു
അദ്ദേഹത്തിന് ചിത്രങ്ങളെല്ലാം വലിയതോതിൽ തന്നെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്.