മാളികപ്പുറം കാണാന്‍ ഒരു നാട് ഒന്നാകെ കൈകോര്‍ത്ത് തിയേറ്ററിലേക്ക്! വൈറലായി വീഡിയോ
ഉണ്ണിമുകുന്ദന് നായകനായി എത്തിയ മാളികപ്പുറം വന്‍ഹിറ്റിലേക്ക് കുതിക്കുകയാണ്. സമീപകാല മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്റര്‍ ചിത്രങ്ങളില്‍ ഒന്നാവുകയാണ് മാളികപ്പുറം. കഴിഞ്ഞ ഡിസംബര്‍ 30 ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യം കേരളത്തില്‍ മാത്രമായിരുന്നു റിലീസ് ചെയ്തിരുന്നത്. ആദ്യദിവസം മുതല്‍ മികച്ച അഭിപ്രായം ലഭിച്ച ചിത്രം, മൂന്നാം വാരത്തിലേക്ക് കടക്കുമ്പോള്‍ കൂടുതല്‍ മാര്‍ക്കറ്റുകളിലേക്ക് എത്തുകയാണ്.
ഇപ്പേഴിതാ, മാളികപ്പുറം കാണാന്‍ എത്തിയ ആളുകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. സാധാരണയായി കൂട്ടുകാരൊപ്പവും ഫാമിലിയായും സിനിമ കാണാന്‍ തിയേറ്ററില്‍ എത്തുന്നവരില്‍ നിന്നും വ്യത്യസ്തമാണ് ഈ വീഡിയോയിലൂടെ കാണാന്‍ സാധിക്കുന്നത്. മാളികപ്പുറം കാണാന്‍ ഒരു നാട് ഒന്നാകൈകോര്ത്ത് തിയേറ്ററില്‍ എത്തി എന്നതാണ് ഈ വീഡിയോയുടെ പ്രത്യേകത. മാളികപ്പുറം കാണാനായി ഒരു ബസ് ബുക്ക് ചെയ്ത് ഒത്തൊരുമായോടെയാണ് നാട്ടുകാര്‍ തിയേറ്ററുകളില്‍ എത്തിയത്.
അതേസമയം, വന്‍ സ്ക്രീന്‍ കൗണ്ടോടെയാണ് ചിത്രം മറുനാടുകളിലേക്ക് എത്തിയത്. മുംബൈ, പൂനെ, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, ഒഡിഷ, ബംഗളൂരു, ചെന്നൈ, വെല്ലൂര്‍, പോണ്ടിച്ചേരി, സേലം, ട്രിച്ചി, തിരുനല്‍വേലി, മധുരൈ, തിരുപ്പൂര്‍, കോയമ്പത്തൂര്‍, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലായി 130 സ്ക്രീനുകളിലാണ് മാളികപ്പുറം എത്തി. ഒരു മലയാള സിനിമയെ സംബന്ധിച്ച് വലിയ സ്ക്രീന്‍ കൗണ്ട് ആണ് ഇത്. അതേസമയം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷാ പതിപ്പുകളും പ്രദര്‍ശനത്തിന് ഉണ്ടാവും.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. ഉണ്ണിമുകുന്ദന് പുറമെ ബാലതാരങ്ങളായ ദേവനന്ദ, ശ്രീപദ് തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
കടപ്പാട് b4മലയാളം