ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യമായി ഇടം നേടുന്ന ഇന്ത്യൻ നടനായി ഷാരൂഖ് ഖാൻ
1 min read

ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യമായി ഇടം നേടുന്ന ഇന്ത്യൻ നടനായി ഷാരൂഖ് ഖാൻ


പണം കൊണ്ട് ലോകത്തിന്റെ നെറുകയിൽ ഇടം നേടുന്ന നിരവധി ആളുകൾ ഉണ്ട്. ഇപ്പോൾ ലോകത്തിലെ ഏറ്റവും സമ്പന്നരായ നടന്മാരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഒരു ഇന്ത്യൻ നടൻ. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ  കിങ് ഖാൻ ആണ് ലോകത്തിലെ സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സമ്പന്നരായ താരങ്ങളുടെ പട്ടികയിൽ മുൻ പന്തിയിൽ ആയിരുന്ന ടോം സ്ക്രൂസ്, ജോർജ് ക്ലൂണി എന്നിവരെ പിന്തള്ളിയാണ് ഷാറൂഖാൻ ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ മറ്റു താര രാജാക്കന്മാരെ ഒന്നടങ്കം പിന്നള്ളിയാണ് ഷാരൂഖ് ഖാൻ ഈ നേട്ടം കൈ വരിച്ചിരിക്കുന്നത്.

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക് ഡാറ്റ പങ്കു വെച്ച ട്വീറ്റിലൂടെയാണ് ഈ വിവരം ലോകംഒന്നടങ്കം അറിഞ്ഞത്. ട്വിറ്ററിൽ പട്ടിക വന്നതോട് കൂടി ഷാരൂഖ് ഖാൻ പേര് തന്നെ വൈറലായി മാറുകയായിരുന്നു. പട്ടികയിൽ ഉൾപ്പെട്ട ഏക ഇന്ത്യൻ നടൻ എന്ന ബഹുമതിയും ഷാരൂഖ് ഖാൻ ഇപ്പോൾ സ്വന്തമാക്കിയിരിക്കുകയാണ്. പണം സമ്പാദിപ്പിക്കുന്ന കാര്യത്തിൽ അഭിനേതാക്കൾ ഒട്ടും പിറകിലല്ല എന്ന് ഇവർ തെളിയിച്ചു നൽകുകയാണ്.  അമേരിക്കൻ സ്റ്റാൻഡ് അപ്പ്‌ കൊമേഡിയനും, അഭിനേതാവും നിർമ്മാതാവും എഴുത്തുകാരനുമായ ജെറി സീൻഫെൽഡറാണ് ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആസ്തിയുള്ള താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഇദ്ദേഹത്തിന്റെ ആസ്തി ഒരു ബില്യൺ ഡോളർ ആണ്. അതേ സമയം ഒരു ബില്ല്യൺ ഡോളർ തന്നെ ആസ്ഥിയുള്ള ടൈലർ തെറിയാണ് രണ്ടാം സ്ഥാനം കീഴടക്കുന്നത്.

മുൻ ഗുസ്തി താരവും നടനുമായ ഡ്വെയിൻ ജോൺസൺ ആണ് മൂന്നാം സ്ഥാനത്തുള്ളത് ഏകദേശം 800 മില്യൺ ഡോളർ ആണ് ഇദ്ദേഹത്തിന്റെ വരുമാനം. നാലാം സ്ഥാനത്താണ് ഷാരൂഖ് ഖാൻ നിൽക്കുന്നത്. 770 മില്യൺ ഡോളർ ആണ് ഷാരൂഖ് ഖാൻ ആസ്തി. ടോം ക്രൂസിനെയും, ജോർജ് ക്ലൂണിയെയും പിന്തള്ളിയാണ് ഷാരൂഖ് ഖാൻ ഈ സ്ഥാനം കരസ്ഥമാക്കിയത്. ഇപ്പോൾ ടോം ക്രൂസ് അഞ്ചാം സ്ഥാനത്തും ജോർജ് ക്ലൂണി എട്ടാം സ്ഥാനത്തുമാണ്. താരം കേന്ദ്ര കഥാപാത്രമായി എത്തിയ പത്താൻ എന്ന ചിത്രം ഏറെ വിവാദങ്ങളിൽ പെട്ടിരുന്നു ഇതിനു പിന്നാലെയാണ് ഷാരുഖ് ഖാൻ ഈ പട്ടികയിൽ ഇടം നേടിയത്.