തിയേറ്ററുകളില്‍ ഇപ്പോഴും ഹൗസ്ഫുള് ഷോകള്‍; 50 കോടി ക്ലബിലേക്ക് മാളികപ്പുറം
ഉണ്ണിമുകുന്ദന് നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണവുമായി, കേരളത്തിലെങ്ങും ഹൗസ്ഫുള് ഷോയുമായി മുന്നോട്ട് പോവുകയാണ്. ചലച്ചിത്ര രംഗത്ത് നിന്നും, രാഷ്ട്രീയ മേഖലയില്‍ ഉള്ളവരില്‍ നിന്നും മറ്റ് സിനിമാസ്വാദകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. വന്‍ വിജയമായ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രം തിയേറ്ററുകളില്‍ എത്തുന്നതിന് മുന്നേ പലരും ഡീഗ്രേഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും മലയാള സിനിമയുടെ അഭിമാന ചിത്രമായി മാറുകയാണ് മാളികപ്പുറം.
റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന് ഓരോ ദിവസം ജനപ്രീതി കൂടുകയാണ്. മാത്രമല്ല, എല്ലാ തിയേറ്ററുകളും ഹൗസ്ഫുള് ഷോയുമായാണ് മുന്നോട്ട് പോകുന്നത്. കണ്ടവര്‍ തന്നെ വീണ്ടും വീണ്ടും ഈ ചിത്രം തിയേറ്ററില്‍ പോയി കാണുന്ന പ്രവണതയും ഉണ്ട്. അതുപോലെ 145 തീയേറ്ററുകളില്‍ നിന്ന് 230ല്‍ അധികം തീയേറ്ററുകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിച്ചിരിക്കുകയാണ്. നടന് ഉണ്ണി മുകുന്ദന് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ഇത് പ്രേക്ഷകര്‍ തന്ന വിജയമാണെന്നും അദ്ദേഹം പറഞ്ഞു.
നാളുകള്‍ക്ക് ശേഷം മലയാളികള്‍ക്ക് ലഭിച്ച ഫാമിലി ബ്ലോക്ക് ബസ്റ്ററായിരുന്നു മാളികപ്പുറം. ഇപ്പോഴിതാ സിനിമയുടെ തമിഴ്, തെലുങ്ക് ട്രെയ്ലറുകള് പുറത്തു വന്നിരിക്കുകയാണ്. ചിത്രം ജനുവരി 26ന് തമിഴില്‍ പ്രദര്‍ശനത്തിന് എത്തും. പാന്‍-ഇന്ത്യന്‍ ചിത്രമായി മാളികപ്പുറം ഉയരുമ്പോള്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമടങ്ങുന്ന ടീമിന് അവകാശപ്പെട്ടതാണെന്ന് ഉണ്ണി മുകുന്ദന് പ്രതികരിച്ചിരുന്നു. ഇപ്പോള്‍ 30 കോടിയിലേക്ക് അടുക്കുന്ന ചിത്രത്തിന്റെ കളക്ഷന്‍ വൈകാതെ 50 കോടി ക്ലബില്‍ ഇടം നേടും.
നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ബാലതാരമായി എത്തിയത് ദേവനന്ദയും ശ്രീപദ് എന്നിവരാണ്. ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആന്‍ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നത് വിഷ്ണുവാണ്. അഭിലാഷ് പിള്ളയുടേതാണ് രചന. പത്താം വളവ്, നൈറ്റ് ഡ്രൈവ്, കടാവര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അഭിലാഷ് പിള്ള ഒരുക്കുന്ന തിരക്കഥയാണിത്. ഉണ്ണിമുകുന്ദനെ കൂടാതെ ഇന്ദ്രന്‍സ്, മനോജ് കെ ജയന്, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.