ആരാധകരെ ഞെട്ടിച്ച് നടി അപർണ ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ് സുകുമാരൻ
1 min read

ആരാധകരെ ഞെട്ടിച്ച് നടി അപർണ ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ട് പൃഥ്വിരാജ് സുകുമാരൻ

വളരെ മികച്ച അഭിനയം മികവു കൊണ്ട് മലയാള സിനിമയിൽ നിന്നും സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന നായിക-നടിയായി മാറിയ താരമാണ് അപർണ ബാലമുരളി. ഫഹദ് ഫാസിൽ നായകനായ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനമാണ് അപർണ ബാലമുരളിക്ക്‌ കരിയറിൽ വലിയ ബ്രേക്ക് നൽകിയത്. തുടർന്ന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം തമിഴ് സുപ്രധാനമായ സൂര്യയുടെ ‘സുരൈ പോട്രുവി’ൽ നായികയായി അഭിനയിച്ച് സൗത്ത് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറി. സൂപ്പർതാര ചിത്രത്തിൽ ഗംഭീര പ്രകടനം കാഴ്ചവെച്ചു കൊണ്ട് കയ്യടി നേടിയ അപർണ ബാലമുരളി വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങുകയാണ്. താരം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ‘ഉല’എന്ന പേരിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ വളരെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. നടൻ പൃഥ്വിരാജ് സുകുമാരൻ ആണ് ‘ഉല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമത്തിലൂടെ പുറത്ത് വിട്ടത്. മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലുമായി ഒരുങ്ങുന്ന ‘ഉല’ ഒരുക്കുന്നത് ‘കൽക്കി’ എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്നാണ്. ടീം കൽക്കി വീണ്ടും ഒന്നിക്കുമ്പോൾ ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് ഉള്ളത്.

സിക്സ്റ്റീന്‍ ഫ്രെയിംസിന്റെ ബാനറില്‍ ജിഷ്ണു ലക്ഷ്മണ്‍ നിര്‍മിക്കുന്ന ‘ഉല’ സംവിധാനം ചെയ്യുന്നത് പ്രവീൺ പ്രഭാറാമാണ്. സംവിധായകനൊപ്പം സുജൻ സുജാതനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മെയ് മാസം അവസാനവാരത്തിൽ ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ‘ഓപ്പറേഷൻ ജാവ’ എന്ന ചിത്രത്തിന്റെ ക്യാമറാമാൻ ഫായിസ് സിദ്ദിഖാണ്. വളരെ പ്രതീക്ഷയുള്ള ചിത്രത്തിലെ മറ്റ് അണിയറ വിശേഷങ്ങളും അഭിനേതാക്കളുടെ പേരുകളും വരുംദിവസങ്ങളിൽ പുറത്തു വരുന്നതായിരിക്കും.

Leave a Reply