ഫഹദ് ഫാസിൽ ചിത്രങ്ങൾക്ക് വിലക്ക് നിർണായക ഇടപെടൽ നടത്തി നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും
നടൻ ഫഹദ് ഫാസിലിന് വിലക്ക് ഉണ്ടാകുമെന്ന് സൂചന നൽകിക്കൊണ്ട് തിയേറ്റർ ഉടമകളുടെ സംഘടന മുന്നറിയിപ്പ് നൽകിയതായി പ്രമുഖ ന്യൂസ് ചാനൽ റിപ്പോർട്ടർ ടീവി വെളിപ്പെടുത്തിയിരിക്കുകയാണ്. റിപ്പോർട്ടർ ചാനൽ പുറത്തുവിട്ടിരിക്കുന്ന വിവരം അനുസരിച്ച് ഫഹദ് ഫാസിൽ നായകനായെത്തിയ മൂന്ന് ചിത്രങ്ങളും തുടർച്ചയായി തന്നെ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തതിനെ തുടർന്നാണ് വിലക്ക് പോലുള്ള കടുത്ത നടപടികൾ സ്വീകരിക്കുമെന്ന് തീയറ്റർ ഉടമകളുടെ സംഘടന ഫിയോക് മുന്നറിയിപ്പ് നൽകാൻ തയ്യാറായത്. കൊറോണ വൈറസ് മാനദണ്ഡങ്ങൾ മുൻനിർത്തി തീയേറ്റർ വ്യവസായം സ്തംഭിച്ച സാഹചര്യത്തിലാണ് ഫഹദ് ഫാസിൽ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഒടിടി പ്ലാറ്റ്ഫോമുകളെ ആശ്രയിച്ചത്. സീ യൂ സൂൺ, ഇരുൾ, ജോജി എന്നീ മൂന്ന് ചിത്രങ്ങളാണ് ഒടിടിയിൽ റിലീസ് ചെയ്ത ഫഹദ് ഫാസിൽ ചിത്രങ്ങൾ. മൂന്ന് ചിത്രങ്ങളും വലിയ ചർച്ചചെയ്യപ്പെടുകയും മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തതോടെയാണ് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയൊകിന്റെ പുതിയ ഭാരവാഹി യോഗം ഫഹദ് ഫാസിലിനെ വിലക്കണമെന്ന മുന്നറിയിപ്പ് നൽകാൻ തീരുമാനിച്ചത്. മാർച്ച് മാസം ആണ് ഫഹദ് ഫാസിലിനെ വിലക്കണമെന്ന ചർച്ച യോഗത്തിൽ നടന്നതെന്നും ഈ ചർച്ച നടക്കുമ്പോൾ നടൻ ദിലീപും സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഫഹദ് ഫാസിലിനെ ഫോണിൽ വിളിച്ച് വിവരമറിയിച്ചു എന്ന് റിപ്പോർട്ടർ ചാനൽ പറയുന്നു.
ഇനി ഒടിടി ചിത്രങ്ങളിൽ അഭിനയിച്ചാൽ തീയറ്റർ സംഘടന വിളിക്കാനാണ് തീരുമാനമെന്നും വളരെ ഗൗരവമുള്ള ഈ വിഷയത്തിൽ മേൽ ഉടൻ തന്നെ ഒരു നിലപാടിൽ എത്തണമെന്നും ദിലീപും ഉണ്ണികൃഷ്ണനും ഫഹദ് ഫാസിലിനെ അറിയിച്ചു കൂടാതെ, ഫിയൊക്കിന്റെ പ്രസിഡണ്ടിനെ വിളിച്ച് സംസാരിക്കണമെന്നും പറഞ്ഞു.ഇതേതുടർന്ന് സംഘടനയുടെ പുതിയ ഭാരവാഹിയായ വിജയ കുമാറിനെ യോഗം നടന്നുകൊണ്ടിരിക്കുമ്പോൾ ഫഹദ് ഫാസിൽ വിളിക്കുകയും ഇനിമുതൽ ഒടിടി ചിത്രങ്ങളിൽ താൻ അഭിനയിക്കുകയല്ലയെന്ന് ഉറപ്പു നൽകിയെന്നും റിപ്പോർട്ടർ ചാനൽ പറയുന്നു.ഇതിനോടകം വലിയ ചർച്ചയായി മാറിയിരിക്കുന്ന ഈ വിഷയത്തിൽ മേൽ താരങ്ങൾ തങ്ങളുടെ നിലപാട് വ്യക്തമാക്കും എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.