സ്ത്രീകളുടെ പ്രശ്നങ്ങൾ; ‘നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ ഷെയിൻ നിഗം പറയുന്നു
1 min read

സ്ത്രീകളുടെ പ്രശ്നങ്ങൾ; ‘നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു’ ഷെയിൻ നിഗം പറയുന്നു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലെ പൊതുസമൂഹം വളരെ ഗൗരവത്തോടെ ചർച്ചാവിഷയം ആക്കിയിരിക്കുന്നത് സ്ത്രീകൾ ദാമ്പത്തിക ജീവിതത്തിൽ അനുഭവിക്കുന്ന ദുരിതങ്ങളും അതിലെ വലിയ പ്രശ്നങ്ങളെക്കുറിച്ചാണ്. വിസ്മയ എന്ന പെൺകുട്ടിയുടെ വിയോഗത്തെ തുടർന്ന് വളരെ പ്രാധാന്യമുള്ള വിഷയമായി ഏവരും യുവതികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് വരുകയാണ്.ഇതിനോടകം നിരവധി പ്രമുഖർ ഈ വിഷയത്തിൽ തങ്ങളുടെ വളരെ ശക്തമായ നിലപാട് തുറന്നു പറഞ്ഞു കഴിഞ്ഞു. ഇപ്പോഴിതാ യുവ നടൻ ഷെയിൻ നിഗം സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പാഠ്യപദ്ധതികൾ ഒരുപാട് പരിഷ്കരിക്കണമെന്ന് അഭിപ്രായം തുറന്നു പറഞ്ഞിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷെയിൻ നിഗം ഈ വിഷയത്തെക്കുറിച്ച് തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ :, “കഴിഞ്ഞ 3 ദിവസത്തിനിടെ നാലിൽ കൂടുതൽ ആ.ത്മഹ.ത്യകൾ നടന്നു, അതും ഗാർഹിക പീ ഢനം നേരിട്ട യുവതികൾ. ആ.ത്മഹ.ത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മ.രണം വരിച്ച് നമ്മൾ “തോൾ”ക്കുകയല്ലെ സത്യത്തിൽ? നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്. ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.”.വളരെ പ്രാധാന്യമുള്ള ഒരു മാർഗ്ഗനിർദ്ദേശം ആണ് ഷെയിൻ നിഗം മുന്നോട്ട് വെച്ചിരിക്കുന്നത് അതുകൊണ്ടുതന്നെ അദ്ദേഹം പങ്കുവെച്ച നിർദ്ദേശത്തിൽ മേൽ ഗൗരവത്തോടു കൂടിയുള്ള ഒരു ചർച്ച തന്നെ അധികാരികൾ നടത്തേണ്ടതുണ്ടെന്ന പൊതുജനഭിപ്രായം ശക്തമാണ്.

Leave a Reply