“വീട്ടമ്മ എന്ന സങ്കൽപ്പത്തോട് പോലും എനിക്ക് ഇഷ്ടമല്ല, സ്ത്രീകൾ വീട്ടമ്മമാർ അല്ല,വീട്ടമ്മ എന്നത് പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണ്” മമ്മൂട്ടിയുടെ കാലികപ്രസക്തിയുള്ള വാക്കുകൾ !!
1 min read

“വീട്ടമ്മ എന്ന സങ്കൽപ്പത്തോട് പോലും എനിക്ക് ഇഷ്ടമല്ല, സ്ത്രീകൾ വീട്ടമ്മമാർ അല്ല,വീട്ടമ്മ എന്നത് പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണ്” മമ്മൂട്ടിയുടെ കാലികപ്രസക്തിയുള്ള വാക്കുകൾ !!

സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും വിമോചനത്തിന് വേണ്ടിയും നിരവധി ചർച്ചകളും സംവാദങ്ങളും വളരെ സജീവമായി സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ഈ കാലഘട്ടത്തിൽ വർഷങ്ങൾക്ക് മുമ്പ് നടൻ മമ്മൂട്ടി ഒരു സ്ത്രീപക്ഷ പ്രസ്താവന തുറന്നു പറഞ്ഞത് ഇപ്പോഴും പ്രസക്തമായി നില നിൽക്കുകയാണ്. ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോൾ മമ്മൂട്ടി സദസ്സിൽ നിന്നും നിരവധി ചോദ്യങ്ങൾ നേരിടുന്നു. ‘മമ്മൂക്കയുടെ മനസ്സിൽ ഒരു നല്ല വീട്ടമ്മക്ക് വേണ്ട ക്വാളിറ്റീസ് എന്തെല്ലാമാണ്’ എന്ന വളരെ പ്രസക്തമായ ഒരു ചോദ്യം ഉയരുകയുണ്ടായി. ആ ചോദ്യത്തിന് വളരെ വിശദമായ ഒരു ചോദ്യമാണ് മമ്മൂട്ടി നൽകിയത്. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:, “അത് തീരെ ഒരു സ്ത്രീവിരുദ്ധ പ്രസ്താവന ആയി പോകും. സ്ത്രീകളെല്ലാം വീട്ടുകാര്യം നോക്കി വീട്ടിൽ നിൽക്കണം എന്നുള്ള അഭിപ്രായം ഉള്ള ആളല്ല ഞാൻ. സ്ത്രീകൾക്ക് സമൂഹത്തിൽ പുരുഷനെ പോലെ തന്നെ പ്രാധാന്യമുണ്ട്. വീട്ടമ്മ എന്ന സങ്കൽപ്പത്തോട് പോലും എനിക്ക് ഇഷ്ടമല്ല. സ്ത്രീകൾ വീട്ടമ്മമാർ അല്ല, അങ്ങനെയെങ്കിൽ ഞങ്ങളൊക്കെ വീട്ടച്ഛന്മാരാണ്. വീട് എന്ന് പറയുന്നത് അച്ഛനും അമ്മയും കൂടുന്നതാണ്. ഇപ്പോൾ ഹൗസ് വൈഫ് എന്ന ഇംഗ്ലീഷ് വാക്കിന്റെ ഒരു മലയാള വൽക്കരണം ആണ് വീട്ടമ്മ എന്നത്, അപ്പോൾ അതും പുരുഷ മേധാവിത്വത്തിന്റെ ഭാഗമാണ്. ഹൗസ് മേക്കർ എന്നൊക്കെ മാറ്റിയിട്ടുണ്ട് കുറെ അങ്ങനെ വന്നാലും കുടുംബത്തിന്റെ ഉത്തരവാദിത്വം സ്ത്രീകളുടെ മുകളിൽ അടിച്ചേൽപ്പിക്കുകയാണ്.

വീട്ടിലെ കാര്യങ്ങൾ മാത്രം നോക്കുന്നതിൽ അല്ല സമൂഹത്തിൽ പുരുഷനോളം തന്നെ പ്രാധാന്യമുള്ള സാമൂഹിക-സാംസ്കാരിക- രാഷ്ട്രീയ രംഗത്ത് സ്വാധീനം ചെലുത്തുന്നവരും സ്ഥാനങ്ങൾ നിലനിർത്താനുമുള്ള കഴിവുള്ള ആൾക്കാരാണ്. രണ്ട് ശാരീരിക രീതിയിലുള്ള ആൾക്കാരാണ് അതുകൊണ്ട് പുരുഷൻ വേറെയും സ്ത്രീ വേറെയും മനുഷ്യരല്ലാത്ത ആവുന്നില്ല. എല്ലാത്തിലും രണ്ട് വിഭാഗങ്ങൾ ഉണ്ട് ആണുംപെണ്ണും എല്ലാത്തിലും ഉണ്ട് അതുകൊണ്ട് സ്ത്രീകളെ മാറ്റിനിർത്തി സ്ത്രീകൾ വീട്ടമ്മമാരെ ആകാൻ ഇന്നതുപോലെ വേണം കാലത്തെ കുട്ടികളെ കുളിപ്പിക്കണം, പള്ളിക്കൂടത്തിൽ കൊണ്ടുപോണം അതൊന്നും ഞാൻ അഭിപ്രായപ്പെടുന്ന ആളല്ല.അതൊന്നുമല്ല സ്ത്രീകളുടെ ജോലി. അത് വീട്ടിലെ അച്ഛന്റെയും അമ്മയുടെയും ജോലിയാണ്. പിന്നെ കുറെ ജോലികൾ സ്ത്രീകൾക്ക് വേണ്ടി മാറ്റി വെക്കുക കുറെ ജോലികൾ പുരുഷന്മാർക്ക് വേണ്ടി മാറ്റി വയ്ക്കുക അങ്ങനെയുള്ള അഭിപ്രായം ഉള്ള ആളല്ല ഞാൻ. എന്റെ വീട്ടിൽ അങ്ങനെ ആകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.എന്നാൽ ചിലപ്പോൾ സ്നേഹം കൊണ്ട് നമ്മൾ ചെയ്തു പോകും. ഭാര്യക്കോ ഭർത്താവിനോ അങ്ങോട്ടുമിങ്ങോട്ടും ഒരുപാട് സഹായങ്ങൾ ചെയ്തു കൊടുക്കും അതൊരു ജോലിയാണ് ചുമതലയാണ് ഉത്തരവാദിത്തമാണെന്ന ധാരണയ്ക്ക് ഞാൻ അനുകൂലമല്ല.”

Leave a Reply