“മോഹൻലാൽ എന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പണം നൽകിയിരുന്നു എന്നാൽ മമ്മൂട്ടി ചെയ്തത്…” മനസ്സ് തുറന്ന് ജഗദീഷ്

അഭിനയരംഗത്ത് നിന്ന് ചുവടുമാറി 2016-ലെ നിയമസഭാ ഇലക്ഷനിൽ പത്തനാപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച താരമാണ് ജഗദീഷ്. കേരളം പുതിയ ഇലക്ഷനെ അഭിമുഖീകരിക്കുമ്പോൾ ഇലക്ഷൻ വിശേഷങ്ങൾ ജഗദീഷ് പങ്കുവയ്ക്കുകയാണ്. ഏഷ്യാനെറ്റിനെ നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ജഗദീഷ് തന്റെ പുതിയ രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. അഭിമുഖത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ജഗദീഷ് നേരിടുകയുണ്ടായി. ‘പത്തനാപുരത്തെ തിരഞ്ഞെടുപ്പിൽ മോഹൻലാൽ ഗണേഷ് കുമാറിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു, താങ്കൾക്ക് വേണ്ടി പ്രചാരണത്തിന് മോഹൻലാൽ ഇറങ്ങിയില്ല എന്നൊരു പരാതി ഉണ്ടോ?ഇപ്പോൾ മോഹൻലാലുമായുള്ള പിണക്കങ്ങൾ ഒക്കെ മാറിയോ…??’ എന്ന ചോദ്യത്തിന് ജഗദീഷ് നൽകിയ മറുപടി ഇങ്ങനെ:, “മോഹൻലാലുമായി എനിക്ക് ഒരു പിണക്കവും ഉണ്ടായിട്ടില്ല. മോഹൻലാൽ ഗണേഷ് കുമാറിന് വേണ്ടി എന്തുകൊണ്ട് പോയി എന്നത് എനിക്ക് അറിയാവുന്ന കാര്യമാണ്. അത് വ്യക്തിപരമായ ചില കാര്യങ്ങൾ രാഷ്ട്രീയത്തിൽ കൂട്ടി കൊടുക്കാൻ പാടില്ല. എന്നോടുള്ള അനിഷ്ടം കൊണ്ടല്ല ഗണേശിനോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടുമല്ല. പിന്നെ അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമാണ് അദ്ദേഹത്തിന് അങ്ങനെയൊരു തീരുമാനം ആ സമയത്ത് എടുക്കേണ്ടി വന്നു. അത് ആ സമയത്ത് എടുത്തു ഇപ്പോഴും ഞങ്ങൾ നല്ല സൗഹൃദത്തിൽ തന്നെയാണ്…”

“ഞങ്ങൾ സൗഹൃദത്തിൽ ആണെന്ന് മാത്രമല്ല ഇനി ഒരു കാര്യം കൂടി പറയാം, ആ സമയത്ത് ഞങ്ങൾ പിരിവ് ഒന്നും നടത്തിയിട്ടില്ല എങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടി എനിക്ക് പണം തന്നിട്ടുള്ള ആളാണ് മോഹൻലാൽ. എന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് പൈസ നൽകിയ ആളാണ് മോഹൻലാൽ. അപ്പോൾ മോഹൻലാലന് ഞാൻ ജയിച്ചു വരണം എന്ന് ഉള്ളിൽ ആഗ്രഹം ഉണ്ടായിരുന്നിരിക്കാം. പക്ഷേ അദ്ദേഹം ഗണേഷ്കുമാറിന് വേണ്ടി പോയി. അതില് പിണക്കം ഒന്നുമില്ല. എന്നാൽ മമ്മൂട്ടി സാമ്പത്തികം ആയിട്ട് ഒന്നും തന്നിട്ടില്ല.പക്ഷേ എന്നെ അനുഗ്രഹിക്കുന്നത് ആയിട്ടുള്ള ചില ഫോട്ടോകൾ മറ്റു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാനദ്ദേഹത്തോട് പൈസ ചോദിച്ചിട്ടുമില്ല അദ്ദേഹം എനിക്ക് തന്നിട്ടുമില്ല. ഒരു പക്ഷേ അദ്ദേഹം ആർക്കും കൊടുത്തിട്ടില്ലായിരിക്കാം, ഗണേഷ് കുമാറിനും കൊടുത്തത് ആയിട്ട് എനിക്ക് അറിവില്ല…”

Related Posts

Leave a Reply