Latest News

‘പൊക്കിൾ കാണാനാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടം’ നടിയും മോഡലുമായ ഗൗരി സിജി മാത്യു പറയുന്നു…. വൈറലായ ചിത്രങ്ങൾ കാണാം

മോഡലും നടിയുമായ ഗൗരി സിജി മാത്യു ഫോട്ടോ ഷൂട്ടുകളിലൂടെ ഏറെ പ്രശസ്തയായി മാറിയ താരമാണ്. നിലവിൽ ഒമ്പതോളം സിനിമകളിൽ ചെറുതല്ലാത്ത വേഷങ്ങൾ കൈകാര്യം ചെയ്തുകൊണ്ട് ഗൗരി ആറു വർഷത്തിലേറെയായി മോഡലിംഗ് രംഗത്ത് സജീവമാണ്. താരത്തിന് ഏറ്റവും കൂടുതൽ പ്രശംസയും പ്രശസ്തിയും നേടിക്കൊടുത്തത് ഫോട്ടോഗ്രാഫർ മഹാദേവൻ തമ്പിയുടെ നേതൃത്വത്തിൽ നടത്തിയ ലെസ്ബിൻ ഫോട്ടോഗ്രഫി ആണ്. പ്രണയത്തിന് ലിംഗഭേദങ്ങൾ ഇല്ല എന്താ സന്ദേശം വിളിച്ചു പറഞ്ഞുകൊണ്ടുള്ള ഗൗരിയുടെ ലെസ്ബിയൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും വളരെ വലിയ വാർത്താപ്രാധാന്യം നേടുകയും ചെയ്തു. എന്നാൽ പതിവു പോലെ തന്നെ ഗൗരിയുടെ ചിത്രങ്ങൾക്ക് മോശം കമന്റുകൾ ലഭിക്കാറുണ്ട്. പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികൾ സ്ത്രീശരീരത്തെ പക്വതയോടെ നോക്കി കാണുന്നതിൽ എന്നും പഠിച്ചിട്ടില്ല എന്നതിനുള്ള തെളിവാണ് ഗൗരി നേരിടുന്ന മോശം പരാമർശങ്ങളും കമന്റുകളും.

എന്നാൽ ഇത്തരത്തിലുള്ള മോശം കമന്റുളോട് പ്രതികരിക്കാനോ ശ്രദ്ധിക്കാനോ ഗൗരി തയ്യാറാകാറില്ല. ഇറച്ചി കടയിൽ നിന്നുള്ള ഫോട്ടോഷൂട്ടിന് ധാരാളം പ്രശംസകൾ ഗൗരി ഏറ്റു വാങ്ങുകയുണ്ടായി. ചിത്രങ്ങളെല്ലാം ഏറ്റെടുക്കുന്ന വലിയൊരു ആരാധക വൃന്ദവും ഗൗരിക്ക്‌ ചുറ്റുമുണ്ട്. തന്റെ പൊക്കിൾ കാണാനാണ് ആരാധകർക്ക് കൂടുതൽ ഇഷ്ടമെന്ന് ഗൗരി പറയുന്നു.പ്രമുഖ ഓൺലൈൻ മാധ്യമമായ ‘ഓൺലൈൻ മലയാളി ലൈവ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പുതിയ ഫോട്ടോ ഷൂട്ടിംങ്ങിലൂടെ താൻ ശ്രമിക്കുന്നത് ആരാധകർക്ക് അല്ലെങ്കിൽ സോഷ്യൽ മീഡിയ ആഗ്രഹിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ കൊടുക്കാനാണ്, ഈ രീതി ഉള്ളതുകൊണ്ടാണ് ആരാധകർ തന്നെ കൂടുതലായും ഇഷ്ടപ്പെടാൻ കാരണമെന്നും ഗൗരി പറയുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് വളരെ വലിയ പിന്തുണയാണ് ഗൗരിയുടെ പുതിയ ഓരോ ചിത്രങ്ങൾക്കും ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ താരമായി മാറിയ ഗൗരിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്കായി ഏവരും കാത്തിരിക്കുകയാണ്.

Leave a Reply