“സൂര്യന്റെ തീ ഈ കോട്ട ചാമ്പലാക്കു…” ; ‘മലൈക്കോട്ടൈ വാലിബൻ ‘  ട്രയ്ലർ
1 min read

“സൂര്യന്റെ തീ ഈ കോട്ട ചാമ്പലാക്കു…” ; ‘മലൈക്കോട്ടൈ വാലിബൻ ‘ ട്രയ്ലർ

മലൈക്കോട്ടൈ വാലിബനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ആദ്യമായി മോഹൻലാല്‍ നായകനാകുന്നു എന്നതാണ് ആ ഹൈപ്പിന്റെ കാരണവും. ആവേശത്തോടെയാണ് ട്രെയ്‍ലര്‍ റിലീസിം​ഗ് പ്രഖ്യാപനം ആരാധകര്‍ സ്വീകരിച്ചത്. ടീസര്‍ അടക്കം ചിത്രത്തിന്‍റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്കൊക്കെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ ആവേശം ഉയര്‍ത്തി ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ബ്രഹ്മാണ്ഡ ചിത്രമായിരിക്കുന്നാണ് ട്രയ്ലർ കണ്ടതിന് ശേഷം പേക്ഷകർ പറയുന്നത്. “ലാലേട്ടന്റെ പുലിമുരുകന് ശേഷമുള്ള ഇൻഡസ്ട്രി ഹിറ്റ് ആകും എന്ന് തോന്നുന്നു , “ഒന്നും വിട്ടു പറയാത്ത ട്രൈലർ ..സംഭവം കലക്കി… കട്ട വെയ്റ്റിംഗ് ‘, ഇത് കേരള ബാഹുബലി, “തീയറ്റർ ആളിക്കത്തിക്കാൻ പോകുന്ന ഐറ്റം ലോഡിങ്…….എന്താ സ്ക്രീൻ പ്രസൻസ്…” എന്നിങ്ങനെ നീളുന്നു കമന്റ്സ്.

മലയാളി സിനിമാ പ്രേക്ഷകരെ സംബന്ധിച്ച് മലൈക്കോട്ടൈ വാലിബനോളം ആവേശമുയര്‍ത്തുന്ന ഒരു ചിത്രം സമീപകാലത്ത് തിയറ്ററുകളില്‍ എത്തിയിട്ടില്ല. ലിജോ ജോസ് പെല്ലിശ്ശേരി- മോഹന്‍ലാല്‍ ആദ്യമായി ഒന്നിക്കുന്നു എന്നത് തന്നെയാണ് ഇതിന് കാരണം. ചിത്രം ഏത് തരത്തിലുള്ളതായിരിക്കുമെന്ന് അണിയറക്കാര്‍ ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിട്ടുള്ളതൊഴിച്ചാല്‍ കഥയോ പശ്ചാത്തലമോ ഒക്കെ ഇപ്പോഴും സര്‍പ്രൈസ് ആണ്.

മോഹൻലാൻ നായകനാകുന്ന മലൈക്കോട്ടൈ വാലിബൻ സിനിമ ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധസന്യാസികളുടെ ജീവിത പശ്ചാത്തലത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ എന്നാണ് മലയാള മനോരമ വ്യക്തമാക്കിയിരിക്കുന്നു. അപൂര്‍വ അനുഭവമാണ് മലൈക്കോട്ടൈ വാലിബനെന്ന് പറയുന്ന മോഹൻലാല്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാജിക്കാണ് എന്നും വ്യക്തമാക്കുന്നു. സിനിമയ്‍‍ക്ക് അപ്പുറത്തേയ്‍ക്കുള്ള ഒരു യാത്രയാണെന്നും ഇത് ആയിരക്കണിക്കിനാളുകള്‍ മണ്ണും പൊടിയും ചൂടും നിറഞ്ഞ ലൊക്കേഷനുകളില്‍ നടത്തിയ കഠിനാദ്ധ്വാനമാണെന്നും മോഹൻലാല് പറയുന്നു.