‘വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവരാണ് സുരേഷ് ഗോപിയെ വിമർശിക്കുന്നത്’; മേജർ രവിക്ക് പറയാനുള്ളത്
ഇന്ത്യന്‍ ആര്‍മി ഓഫീസറായി റിട്ടയേര്‍ഡ് ആയതിന് ശേഷം മലയാള സിനിമാ ലോകത്തേക്ക് സംവിധായകനായാണ് മേജര്‍ രവി എത്തുന്നത്. പിന്നീട് അഭിനേതാവായും നിര്‍മ്മാതാവായും പ്രേക്ഷകര്‍ക്കിടയില്‍ അറിയപ്പെടാന്‍ തുടങ്ങി. പ്രിയദര്ശന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999-ല്‍ റിലീസായ ‘മേഘം’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ അഭിനയിച്ചു. മേജര്‍ രവി 2002-ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ നായകനാക്കി ‘കീര്‍ത്തിചക്ര’ എന്ന സിനിമ സംവിധാനം ചെയ്തു. സൈനിക പശ്ചാത്തലത്തില്‍ കാശ്മീര്‍ തീവ്രവാദത്തിന്റെ കഥ പറഞ്ഞ ഈ ചിത്രം മലയാളത്തില്‍ വന്‍ വിജയമായിരുന്നു നേടിയത്.
സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ അദ്ദേഹം തന്റെ അഭിപ്രായം പറഞ്ഞ് മീഡിയകളില്‍ വളരെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ എംപിയും നടനുമായ സുരേഷ്ഗോപിയെ കുറിച്ച് മേജര്‍ രവി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഒരു നേതാവ് എങ്ങനെയായിരിക്കണം, സുരേഷ് ഗോപിയുടെ പ്രവര്ത്തനങ്ങളെക്കുറിച്ചുമെല്ലാമുള്ള മേജന്‍ രവിയുടെ അഭിപ്രായമാണ് അദ്ദേഹം അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നത്. കൗമുദി മൂവിസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
സുരേഷ് ഗോപിയെക്കുറിച്ച് പലപ്പോഴും ട്രോളുകള്‍ ഇറക്കുന്നത് കാണാറുണ്ട്. അദ്ദേഹം അത് കൊടുക്കില്ല, ഇത് കൊടുക്കില്ല എന്നൊക്കെ. ഒരു വിവരവും വിദ്യാഭ്യാസവുമില്ലാത്ത ചിലര്‍ ഇതൊക്കെ പറയുന്നത് കേള്‍ക്കണം. ആ മനുഷ്യന് ചെയ്യുന്ന മനുഷ്യത്വപരമായിട്ടുള്ള കര്‍മ്മങ്ങള്‍ എന്തൊക്കയാണെന്നുള്ളത് കാണുന്നില്ല. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പി പോലും ചെയ്യാത്തത് അദ്ദേഹം സ്വന്തം കാശ് കൊണ്ട് ചെയ്യുന്നുണ്ട്. സുരേഷ് ഗോപി ബാര്‍ഗെയിന്‍ ചെയ്യാറുണ്ട്, അഭിനയിക്കാന്‍ പോകുമ്പോള്‍ മാത്രം. എനിക്ക് ഇത്രം പണം വേണം എന്ന് പറഞ്ഞ് വാങ്ങാറുണ്ട്. അദ്ദേഹം വാങ്ങിക്കുന്നത് അപ്പുറത്ത് കൊടുക്കുന്നത് കണ്ടിട്ടുള്ള ഒരാളാണ് ഞാനെന്നും മേജര്‍ രവി പറയുന്നു.
സുരേഷിന്റെ കുറേ അധികം കാര്യങ്ങള്‍ ഞാന്‍ അറിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചിട്ടുണ്ട്. എന്താ ഇതൊക്കെ പറയാത്തത് എന്ന്, അപ്പോള്‍ സുരേഷ് പറയുന്നത് ചേട്ടാ ഇതൊക്കെ എന്തിനാ പറയുന്നതെന്നും ഇതൊക്കെ പറയാനുള്ളതാണോ എന്നും അതൊക്കെ നമ്മള് ചെയ്ത് കൊണ്ടങ്ങനെ പോയിക്കൊണ്ടിരിക്കുകയാണ് എന്നാണ് പറഞ്ഞത്. ഇങ്ങനെയുള്ള നേതാക്കന്മാരെയാണ് ഞാന്‍ കാണാന്‍ ആഗ്രഹിക്കുന്നത്. മനസ്സ് തുറന്ന്, ഇറങ്ങി പ്രവര്‍ത്തിക്കുന്ന ഒരു നേതാവിനെയെന്നും മേജര്‍ രവി വ്യക്തമാക്കുന്നു.