‘മോഹൻലാലോ മമ്മൂട്ടിയോ? ആരാണ് ഏറ്റവും ഫ്ളെക്സിബിൾ നടൻ?’ ; ലോഹിതദാസ് അന്നൊരിക്കൽ നൽകിയ കിടിലൻ മറുപടി ഇങ്ങനെ
മലയാളത്തിലെ പ്രമുഖ സംവിധായകനും, തിരക്കഥാകൃത്തുമാണ് ലോഹിതദാസ്. മലയാള സിനിമയ്ക്ക് ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥ നല്‍കിയ ലോഹിതദാസ് പത്മരാജനും, ഭരതനും, എം.ടിയ്ക്കും ശേഷം മലയാള ചലച്ചിത്രത്തില്‍ ശക്തമായ തിരക്കഥകള്‍ സംഭാവന ചെയ്ത ഒരാളാണ്. തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിവയ്ക്കു പുറമെ ഗാനരചയിതാവ്, നിര്‍മ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചു.ലോഹിതദാസ് ചെറുകഥകള്‍ എഴുതി കൊണ്ടാണ് എഴുത്തിന്റെ ലോകത്തേക്ക് കടക്കുന്നത്. അതുപോലെ, നിരവധി നാടക രചന നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം മലയാള നാടക വേദിയില്‍ പ്രവേശിച്ചു. അവിടുന്നാണ് അദ്ദേഹത്തിന്റെ സിനിമാരംഗത്തേക്കുള്ള പ്രവേശനം ആരംഭിച്ചത്. സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം എന്ന സിനിമയ്ക്ക് തിരക്കഥ എഴുതി കൊണ്ടാണ് ലോഹിതദാസ് മലയാള ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ചിത്രം വന്‍ വിജയം കൈവരിച്ചതോടെ സിബി മലയില്‍ ലോഹിതദാസ് കൂട്ടുകെട്ടില്‍ ഒട്ടേറെ സിനിമകള്‍ മലയാളത്തില്‍ പിറന്നു.
പൊതുവേ അദ്ദേഹം ഗൗരവമുള്ള വിഷയങ്ങളാണ് കൈകാര്യം ചെയ്യാറുണ്ടായിരുന്നത്.
എന്നാല്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലേറെയും വാണിജ്യപരമായി വിജയം നേടുകയും ചെയ്തു. പശ്ചാത്തലം, ഗാനങ്ങള്‍, ഹാസ്യം തുടങ്ങിയവയ്ക്ക് അദ്ദേഹം അത്ര പ്രാധാന്യം കൊടുക്കാറില്ല. പിന്നീടാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് തിരിഞ്ഞത്. ഭൂതക്കണ്ണാടി എന്ന ചലച്ചിത്രത്തിലൂടെയാണ് ലോഹിതദാസ് സംവിധാന രംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് ഭൂതക്കണ്ണാടി, ജോക്കര്‍, കസ്തൂരിമാന്‍, കന്‍മദം തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. അതുപോലെ, മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് താരങ്ങളായ മമ്മൂട്ടിയേയും, മോഹന്‍ലാലിനേയും വെച്ച് മികച്ച ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തു.
പണ്ടൊരിക്കല്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ആരാണ് മികച്ച നടന്‍ എന്ന ചോദ്യം ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇരുവരും മികച്ചതാണെന്നായിരുന്നു. എന്നാല്‍ മമ്മൂട്ടിയാണ് മോഹന്‍ലാലിനെക്കാളും കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ എന്നായിരുന്നു ലോഹിതദാസിന്റെ മറുപടി. അതിനു അദ്ദേഹം പറഞ്ഞ കാരണം ഇതാണ് മോഹന്‍ലാല്‍ വളരെ നാച്ചുറല്‍ ആയ ഒരു നടനാണ്. എന്നാല്‍ മമ്മൂട്ടി അങ്ങനെയല്ല, മമ്മൂട്ടിയുടെ ഓരംശവും കഥാപാത്രങ്ങളില്‍ കാണാന്‍ സാധിക്കില്ല.തനിയാവര്‍ത്തനം, അമരം, ഭൂതക്കണ്ണാടി തുടങ്ങിയ ചിത്രങ്ങളിലൊക്കെ ആണെങ്കിലും അതിലൊക്കെ മമ്മൂട്ടിയെ കാണാന്‍ സാധിക്കില്ല, കഥാപാത്രങ്ങളെ മാത്രമേ കാണാന്‍ സാധിക്കുവെന്നാണ് ലോഹിതദാസ് പറഞ്ഞത്.