“ലോക സിനിമയിലെ ഏറ്റവും മികച്ച പ്രകടനമാണ് ഭൂതക്കണ്ണാടിയിൽ കണ്ടത്, അതാണ് നൻപത് നേരത്ത് മയക്കത്തിൽ ശ്രമിച്ചത്” : ലിജോ ജോസ് പെല്ലിശ്ശേരി
സിനിമ സ്നേഹികളും നിരൂപകരും ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ റിലീസിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത് ഏറെ പ്രതീക്ഷയോടെയാണ് സിനിമ ആസ്വാദകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ജനുവരി 19ന് ചിത്രം തിയേറ്ററിലെത്തും. തൊട്ടതെല്ലാം പൊന്നാക്കിയ സൂപ്പർ ഹിറ്റ് സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെയും മമ്മൂട്ടിയുടെയും ആദ്യ ചിത്രമാണ് നൻപത് നേരത്ത് മയക്കം. വ്യത്യസ്ത രീതിയിലുള്ള ചിത്രീകരണവും കഥാപാത്രമികവുമാണ് സിനിമയുടെ പ്രത്യേകത എന്നാണ് കണ്ടവർ ഒന്നടങ്കം പറയുന്നത്.
ഇത്തവണത്തെ ഐ എഫ് എഫ് കെ യിൽ ചിത്രം പ്രദർശിപ്പിച്ചതിന് പിന്നാലെ നിരവധി നിരൂപകരും ആസ്വാദകരും ആണ് സിനിമയെ സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്ത് എത്തിയത്. ചിത്രത്തിൽ ജയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അഭിനയത്തിന്റെ പുതിയ തലങ്ങൾ മമ്മൂട്ടി വീണ്ടും കീഴടക്കി കൊണ്ടിരിക്കുകയാണ് എന്നാണ് സംശയ ഭേദമന്യേ ഏവരും അഭിപ്രായപ്പെടുന്നത്. സിനിമയെക്കുറിച്ചും മമ്മൂട്ടിയെ കുറിച്ചും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞ വാക്കുകൾ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ സിനിമകളിൽ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം ഭൂത കണ്ണാടിയാണ്. കൂടാതെ തനിയാവർത്തനവും തനിക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമയാണ്.
ലോക സിനിമയിൽ തന്നെ മികച്ച പ്രകടനങ്ങളിൽ ഒന്നായി താൻ കാണുന്ന ചിത്രമാണ് ഭൂതക്കണ്ണാടി. അത്രയേറെ മികച്ച പ്രകടനമാണ് സിനിമയിൽ ഒരു നടൻ എന്ന നിലയിൽ മമ്മൂട്ടി കാഴ്ച വച്ചത്. ഭൂതക്കണ്ണാടിയിൽ അദ്ദേഹം കാഴ്ച വച്ച പ്രകടനത്തോട് കിടപിടിക്കുന്ന അഭിനയ ശൈലിയെ ആരാധകരിലേക്ക് എത്തിക്കണം എന്നാണ് താൻ ആഗ്രഹിച്ചത്.
മമ്മൂട്ടിയുടെ സ്വന്തം കമ്പനിയായ മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം തിയേറ്ററിൽ എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വെഫെയർ ഫിലിംസ് ആണ്. തന്റെ എല്ലാ ചിത്രത്തിലും വ്യത്യസ്തത കൊണ്ടു വരുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രത്തിൽ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുമ്പോൾ അത് ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ ആഗ്രഹിക്കുന്നില്ല. മമ്മൂട്ടി എന്ന നടനെ ലിജോ ജോസ് എന്ന സംവിധായകൻ ഏതു തരത്തിൽ ഉപയോഗപ്പെടുത്തി എന്നു കാണാനായി കാത്തിരിക്കുകയാണ് ആരാധകർ.