അന്ന് സുബ്ബലക്ഷ്മിയെ ദിലീപ് കരയിപ്പിച്ചു; ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ…
1 min read

അന്ന് സുബ്ബലക്ഷ്മിയെ ദിലീപ് കരയിപ്പിച്ചു; ഷൂട്ടിങ് ലൊക്കേഷനിൽ നടന്ന സംഭവത്തെ കുറിച്ച് നടിയുടെ വാക്കുകൾ…

ഒരുപിടി നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച് നടി ആർ സുബ്ബലക്ഷ്മി വിടവാങ്ങിയിരിക്കുകയാണ്. സംഗീതജ്ഞയെന്ന നിലയിലും പേരുകേട്ട സുബ്ബലക്ഷ്‍മിയുടെ അന്ത്യം സംഭവിച്ചത് തിരുവന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു. നന്ദനം, രാപ്പകൽ, കല്യാണ രാമൻ തുടങ്ങിയ നിരവധി ഹിറ്റുകളില്‍ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.

ഇപ്പോൾ താരം നേരത്തെ നൽകിയ ഒരു അഭിമുഖത്തിൽ നടൻ ദിലീപിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കല്യാണരാമന്‍ എന്ന സിനിമയിലൂടെയാണ് ദിലീപും സുബ്ബലക്ഷ്മിയും ഒരുമിച്ച് അഭിനയിക്കുന്നത്. ആ സിനിമ നടിയുടെ മൂന്നാമത്തെ പടമായിരുന്നു. ‘ചിത്രത്തില്‍ വളരെ സീരിയസായ ഒരു ഷോട്ട് എടുത്ത് കൊണ്ടിരിക്കുകയാണ് സംവിധായകന്‍ ഷാഫി. ഞാന്‍ തുടക്കക്കാരിയാണെന്ന് അറിയാവുന്ന ദിലീപ് എന്റെ അടുത്ത് വന്ന് വളരെ ഗൗരവത്തില്‍ ഒരു കാര്യം പറഞ്ഞു. സംവിധായകന്‍ ആക്ഷന്‍ എന്ന് പറയുമ്പോള്‍ സുബ്ബു പൊട്ടി കരയണമെന്നാണ്’, ദിലീപ് പറഞ്ഞത്.

വേറൊന്നും അറിയാത്തത് കൊണ്ട് ദിലീപ് പറഞ്ഞത് അപ്പാടെ ഞാന്‍ അനുസരിച്ചു. ഡയറക്ടര്‍ ആക്ഷന്‍ എന്ന് പറഞ്ഞതും ഞാന്‍ ഉറക്കെയങ് കരഞ്ഞു. ഞാന്‍ കരയുന്നത് കണ്ടതോടെ സെറ്റിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിപ്പോയി. എന്തിനാ മുത്തശ്ശി കരയുന്നത്, എന്ത് പറ്റിയെന്ന് ചോദിച്ച് എല്ലാവരും ഓടി വന്നു. എന്നോട് കരയാന്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ കരഞ്ഞതെന്ന് അവരോട് പറഞ്ഞു. അപ്പോഴാണ് അങ്ങനെ ആരാ പറഞ്ഞതെന്ന് സംവിധായകന്‍ ചോദിക്കുന്നത്. ദിലീപാണെന്ന് ഞാന്‍ പറഞ്ഞതോടെ സംവിധായകന്‍ ദിലീപിനോട് ചോദിച്ചു.

എന്താ ദിലീപേ ഇങ്ങനെയെന്ന് ചോദിച്ചപ്പോള്‍ ദിലീപ് പറയുകയാണ് സുബ്ബിവിന്റെ മൂന്നാമത്തെ പടമാണ്. എല്ലാം നന്നായി ചെയ്ത് കൈയടി വാങ്ങുകയാണ്. അപ്പോള്‍ ഇത്തിരി കരയട്ടേ എന്ന് വിചാരിച്ചതാണെന്ന്. ഇപ്പോള്‍ കാണുമ്പോഴും ദിലീപ് ഇത് തന്നെ പറയുമെന്നും’, അന്ന് സുബ്ബലക്ഷ്മി പ്രമുഖ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.

സംഗീതജ്ഞയായിട്ടായിരുന്നു ആർ സുബ്ബലക്ഷ്‍മി കലാ രംഗത്ത് അരങ്ങേറിയത്. ആര്‍ സുബ്ബലക്ഷ്‍മി ജവഹര്‍ ബാലഭവനില്‍ സംഗീത അധ്യാപകയായും പേരെടുത്തിരുന്നു. ഓള്‍ ഇന്ത്യ റേഡിയോയില്‍ 1951ല്‍ ആർ സുബ്ബലക്ഷ്‍മി പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഡബ്ബിംഗ് ആര്‍ടിസ്റ്റായും സുബ്ബലക്ഷ്‍മി തിളങ്ങിയിരുന്നു. ജാക്ക് ആൻഡ് ഡാനിയല്‍ മോഹൻലാല്‍ ചിത്രം റോക്ക് ആൻഡ് റോള്‍ എന്നിവയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റുമായി തിളങ്ങിയ ആര്‍ സുബ്ബലക്ഷ്‍മി മലയാളത്തിനും തമിഴിനും പുറമേ ഹിന്ദി, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്. സംസ്‍കൃതം തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. മേരിക്കുണ്ടൊരു കുഞ്ഞാട്, രുദ്ര സിംഹാസനം തുടങ്ങിയവയില്‍ ഗായികയായും തിളങ്ങി ആര്‍ സുബ്ബലക്ഷ്‍മി. ഭര്‍ത്താവ് കല്യാണകൃഷ്‍ണൻ. നടിയായ താരാ കല്യാണ്‍ മകളാണ്.