മോഹന്‍ലാല്‍ ടുണിഷ്യയിലേക്ക് റാമിന്റെ ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സെറ്റിൽ ജോയിന്‍ ചെയ്യും
മലയാള സിനിമ ലോകത്തിനും ആരാധകർക്കും ഏറെ പ്രതീക്ഷ നൽകുന്ന കൂട്ടു കെട്ടാണ് മോഹന്‍ലാല്‍- ജീത്തു ജോസഫ്. ഇരുവരും ഒന്നിച്ച് എത്തിയ ചിത്രങ്ങളെല്ലാം ഇതുവരെ ഹിറ്റുകൾ മാത്രമാണ് നൽകിയത്. ദൃശ്യം പോലൊരു അപൂർവ്വ സിനിമ മലയാളത്തിന് സമ്മാനിച്ച മറ്റൊരു തലത്തിലേക്ക് മലയാള ചലച്ചിത്ര ലോകത്ത് എത്തിച്ച കൂട്ടുകെട്ടാണ് ഇരുവരുടെയും. ഇപ്പോഴിതാ മോഹൻലാൽ ജീത്തു ജോസഫ് കൂട്ടു കെട്ടിൽ വീണ്ടും ഒരു സിനിമ ഒരുങ്ങുകയാണ്. കോവിഡ് കാലഘട്ടത്തിൽ ചിത്രീകരണം ആരംഭിച്ച പിന്നീട് നിർത്തി വയ്ക്കേണ്ടി വന്ന റാമിന്റെ അവസാന ഘട്ട ചിത്രീകരണത്തിന്റെ അപ്ഡേഷനുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
ഏപ്രില്‍ ആദ്യം ടുണിഷ്യയില്‍ അവസാനഘട്ട ഷെഡ്യൂൾ ആരംഭിക്കും എന്നാണ് ഇപ്പോൾ അറിയുന്നത്. ഒരു മാസത്തെ ചിത്രീകരണം കൂടെ കഴിയുമ്പോൾ റാം പൂര്‍ത്തിയാകും. പൊഖ്റാനില്‍ ചിത്രീകരണം പുരോഗമിക്കുന്ന ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബനില്‍ അഭിനയിക്കുകയാണ് ഇപ്പോൾ മോഹന്‍ലാല്‍. ഏപ്രില്‍ 8ന് വാലിബാന്റെ ഷെഡ്യൂള്‍ പാക്കപ്പ് ആകും എന്നാണ് അറിയുന്നത്. റാം പൂര്‍ത്തിയായ ശേഷം മാത്രമായിരിക്കും വാലിബന്റെ തുടര്‍ ചിത്രീകരണം അണിയറ പ്രവർത്തനകർ ആരംഭിക്കുകയുള്ളൂ. റാമിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി പ്രൊഡക്ഷന്‍ സംഘം ഇതിനോടകം തന്നെ ആഫ്രിക്കയിലെ ടുണിഷ്യയില്‍ എത്തിയിട്ടുണ്ട്.
ആദ്യ ദിവസം തന്നെ മോഹന്‍ലാല്‍ സെറ്റിൽ ജോയിന്‍ ചെയ്യുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഓണം റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. ആഫ്രിക്കയിലെ മൊറോക്കയില്‍ റാമിന്റെ മൂന്നാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത്. കൊവിഡ് വ്യാപനത്തിന് മുന്‍പ് ആയിരുന്നു റാമിന്റെ ചിത്രീകരണം ആരംഭിച്ചത് എന്നാൽ കൊവിഡിനെ തുടര്‍ന്ന് ചിത്രീകരണം നിറുത്തി വയ്ക്കേണ്ട സാഹചര്യം വരികയായിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം വീണ്ടും ആരംഭിച്ചത്. ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരമായ തൃഷ നായികയായി എത്തുന്നു കൂടാതെ ഇന്ദ്രജിത്ത്, പ്രിയങ്ക നായര്‍, സംയുക്ത മേനോന്, ചന്ദുനാഥ് തുടങ്ങിയവരും മറ്റ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു , ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം മലയാളത്തിന്റെ അഭിമാനമായ മോഹന്‍ലാല്‍ – ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ റാം പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷ നല്കുന്നു.