‘100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്
1 min read

‘100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’; മമ്മൂട്ടിയെ കുറിച്ച് അസീസ് നെടുമങ്ങാട്

മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും സിനിമകളും സമ്മാനിച്ച് പ്രേക്ഷകരെ ഒന്നാകെ അമ്പരപ്പിച്ച് കൊണ്ടിരിക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് ഇപ്പോള്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ നിന്നും പുറത്തുവരുന്ന ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാറുണ്ട്.

Kannur Squad first look: Mammootty plays an ASI in investigative thriller | Entertainment News,The Indian Express

ഇപ്പോഴിത മമ്മൂട്ടിയെ കുറിച്ച് നടന്‍ അസീസ് നെടുമങ്ങാട് കുറിച്ച പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധനേടുന്നത്. പൊട്ടിച്ചിരിച്ച് കൊണ്ട് നടന്നു നീങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോയാണ് അസീസ് പങ്കുവച്ചിരിക്കുന്നത്. ഒപ്പം അസീസും ജോര്‍ജും മറ്റ് താരങ്ങളും ഉണ്ട്. ‘ഭാഗ്യം ചിരിച്ചു, 100 കോമഡി പറഞ്ഞാല്‍ ഒരെണ്ണം ഏല്‍ക്കും’, എന്നാണ് അസീസ് ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. കണ്ണൂര്‍ സ്‌ക്വാഡില്‍ അസീസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

actor azees nedumangad share photo with mammootty nrn

കഴിഞ്ഞ ദിവസം മമ്മൂട്ടി നല്‍കുന്ന സപ്പോര്‍ട്ടിനെ കുറിച്ച് അസീസ് പറഞ്ഞ കാര്യങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ‘കൊടുക്കുന്ന വേഷം വിസ്മയമാക്കുകയും, കൂടെ അഭിനയിക്കുന്ന ഇന്നലെ മലയാള സിനിമയില്‍ കാല്‍ വെച്ച്തുടങ്ങിയ എന്നെപൊലുള്ള ഈ ചെറിയ കലാകാരന്‍മാരെ സപ്പോര്‍ട് ചെയ്യാന്‍ കാണിക്കുന്ന ഈ വലിയ മനസുണ്ടല്ലോ, വളര്‍ന്നു വരുന്ന ഓരോ കലാകാരന്‍മാര്‍ക്കും മാതൃകായാണ് മലയാളത്തിന്റെ ഈ അഭിമാനം’, എന്നായിരുന്നു അസീസിന്റെ വാക്കുകള്‍.

വൈകിട്ട് എന്താ പരിപാടിയെന്ന് മമ്മൂക്ക, ഒന്നുമില്ലെന്ന് പറഞ്ഞപ്പോള്‍ ഡിന്നര്‍ കഴിക്കാന്‍ റൂമിലേക്ക് വരാന്‍ പറഞ്ഞു; രസകരമായ അനുഭവം പറഞ്ഞ് ...

അതേസമയം, റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രമായ കണ്ണൂര്‍ സ്‌ക്വാഡ് മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ അദ്ദേഹം തന്നെ നിര്‍മ്മിക്കുന്ന ചിത്രമാണ്. മുഹമ്മദ് ഷാഫിയുടേതാണ് ചിത്രത്തിന്റെ കഥ. അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നടന്‍ റോണി ഡേവിഡ് രാജ് ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്. അതേസമയം, അഖില്‍ അക്കിനേനി നായകനാകുന്ന തെലുങ്ക് ചിത്രവും മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ആര്‍മി ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുക.

Direction: Roby Varghese Raj Production: Mammootty Kampany Staring Mammootty : r/MalayalamMovies