“അന്ന് മമ്മൂട്ടിയുമായി അടുത്ത ബന്ധം ഇല്ലാതിരുന്നിട്ടും എന്റെ വിവാഹത്തിന് പണം നൽകിയത് മമ്മൂക്ക… എല്ലാവരും അദ്ദേഹത്തെ കണ്ടു പഠിക്കണം “. കുഞ്ചൻ പറയുന്നു
മമ്മൂട്ടി എന്ന നടന്റെ സാമൂഹിക സേവനവും പരസഹായവുമെല്ലാം ഏവരും കേട്ടറിഞ്ഞിട്ടുണ്ട്. നിരവധി താരങ്ങളാണ് മമ്മൂട്ടിയുടെ മനസ്സിന്റെ നബിയെ കുറിച്ച് സംസാരിച്ച് രംഗത്ത് എത്തിയിട്ടുള്ളത്. പല താരങ്ങളെയും മമ്മൂക്ക മുൻപ് സഹായിച്ചിട്ടുണ്ട് എന്ന് പല ഇന്റർവ്യൂവിലും താരങ്ങൾ തുറന്നു പറഞ്ഞിട്ടുണ്ട്. മലയാളസിനിമയിൽ വർഷങ്ങളായി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കയ്യടി നൽകിക്കൊണ്ടിരിക്കുന്ന താരമാണ് കുഞ്ചൻ. കുഞ്ചന്റെ വീട്ടിന്റെ തൊട്ടടുത്തായിരുന്നു മമ്മൂട്ടിയും കുടുംബവും ഇത്രയും നാൾ താമസിച്ചു കൊണ്ടിരുന്നത്. തങ്ങളുടെ ജീവിതത്തിൽ മമ്മൂട്ടി എന്ന വ്യക്തി ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുകയാണ് കുഞ്ചൻ ഇന്റർവ്യൂവിൽ തന്റെ കുടുംബത്തോടൊപ്പം ആയിരുന്നു കുഞ്ചൻ ഇന്റർവ്യൂവിൽ പങ്കെടുത്തത്.
മമ്മൂട്ടിയുമായി തനിക്ക് വർഷങ്ങളുടെ ആത്മബന്ധമാണ് ഉള്ളത് ഉള്ള കുഞ്ചൻ തുറന്നുപറയുകയാണ് എന്നാൽ അതിന് ചില പ്രത്യേകതകളുമുണ്ട് തന്റെ വിവാഹത്തിന് മമ്മൂക്ക സഹായിച്ചതിനെ കുറിച്ചാണ് കുഞ്ചൻ പറഞ്ഞത്. മമ്മൂട്ടിയുടെ ഭാര്യയായ സുൽഫത്ത് കുഞ്ചന്റെ കൂട്ടുകാരന്റെ മകൾ ആണ് ചെറുപ്പത്തിലെ അവരുമായുള്ള ബന്ധം ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയാണ്. മമ്മൂക്കയെ കുഞ്ചൻ കണ്ടുതുടങ്ങിയത് വിജയ് വാഹിനി എന്ന സ്റ്റുഡിയോയിൽ സിനിമയുടെ ചിത്രീകരണ ആവശ്യവുമായി ബന്ധപ്പെട്ടാണ്. ആ സമയത്ത് കുഞ്ഞിന്റെ വിവാഹ ആലോചന നടന്നുകൊണ്ടിരിക്കുകയാണ് കൂടാതെ മമ്മൂക്കയുമായി യാതൊരുവിധത്തിലുള്ള പരിചയവും ഇല്ലായിരുന്നു കണ്ടാൽ ചിരിക്കും എന്ന ബന്ധം മാത്രമാണ് ഉണ്ടായിരുന്നത് .
വിവാഹം അടുത്ത വരുന്ന സാഹചര്യം ആയതുകൊണ്ട് 10,000 രൂപയുടെ ആവശ്യം അന്ന് ഉണ്ടായിരുന്നു. ആരോടും ചോദിക്കാൻ മടിയായിരുന്നു അതുപോലെതന്നെ എവിടെ നിന്ന് പണം ലഭിക്കുമെന്ന് ആലോചിക്കുന്ന സമയത്ത് ആയിരുന്നു മമ്മൂക്ക 10,000 രൂപ വെച്ച് നീട്ടിയത്. കല്യാണ ആവശ്യത്തിന് പണം വേണമെന്ന് മമ്മൂക്കയുടെ താൻ പറഞ്ഞിട്ടില്ല പക്ഷേ തന്റെ അവസ്ഥ മനസ്സിലാക്കി മമ്മൂക്ക സഹായിക്കുകയായിരുന്നു. മമ്മൂക്ക നല്ലൊരു മനസ്സിന് ഉടമയാണ് എന്നും അദ്ദേഹത്തെപ്പോലെ മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാനുള്ള ആരും സിനിമാമേഖലയിൽ ഇല്ലായെന്ന് അഭിമാനത്തോടെ കുഞ്ചൻ പറയുകയാണ്. മമ്മൂട്ടി വീടുമാറി പോയതിനു ശേഷം ഏരിയ തന്നെ വളരെ വിജനമായതുപോലെയാണ് ഉള്ളത്. അല്ലെങ്കിൽ ഇപ്പോഴും ആളുകളുടെ ബഹളം ആയിരുന്നു ഈ ഏരിയയിൽ.