ആ കാര്യത്തിൽ മോഹൻലാലിനെ പേടിക്കേണ്ടതില്ല, എന്നാൽ സുരേഷ് ഗോപി അങ്ങനെയായിരുന്നില്ല കുണ്ടറ ജോണി തുറന്നുപറയുന്നു
എൺപതുകളുടെ തുടക്കം മുതൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ സജീവമായി നിന്നിരുന്ന താരമാണ് കുണ്ടറ ജോണി. മലയാള സിനിമയുടെ പുതിയ വസന്തകാലം എന്ന് വിശേഷിപ്പിക്കുന്ന ഈ കാലയളവിൽ കൂടുതലായും വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടാണ് അദ്ദേഹം സിനിമാലോകത്ത് ചുവടുറപ്പിച്ചത്. ഇതിനോടകം തന്നെ മലയാളത്തിലെ എല്ലാ സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ചിട്ടുള്ള കുണ്ടറ ജോണി തന്റെ നാളിതുവരെയുള്ള സിനിമ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അദ്ദേഹത്തിന്റെ അഭിമുഖം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. നിരവധി കാര്യങ്ങളാണ് അദ്ദേഹം ഈ അഭിമുഖത്തിൽ വെളിപ്പെടുത്തുകയും തുറന്നുപറയുകയും ചെയ്തിരിക്കുന്നത്. അഭിനയ ജീവിതത്തിലെ വലിയ ഒരു കാലഘട്ടം പിന്നിടുമ്പോൾ പറയാൻ കഥകൾ ഏറെയുണ്ട് അദ്ദേഹത്തിന്. കൂടുതലായും വില്ലൻ വേഷങ്ങളിൽ തന്നെ ചെയ്തതുകൊണ്ട് സൂപ്പർതാരങ്ങളും ഒത്ത നിരവധി സംഘടന രംഗങ്ങളിൽ അഭിനയിക്കാനുള്ള അവസരം കുണ്ടറ ജോണിക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തിൽ സൂപ്പർതാരങ്ങളുമായി സംഘട്ടനരംഗങ്ങൾ ഏർപ്പെടുമ്പോൾ ഉണ്ടായിട്ടുള്ള അനുഭവങ്ങളെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നത്. മമ്മൂട്ടി,മോഹൻലാൽ, സുരേഷ് ഗോപി എന്നീ സൂപ്പർതാരങ്ങൾക്കൊപ്പം ഉള്ള സംഘടനത്തെക്കുറിച്ച് ജോണി പറയുന്നു.
സൂപ്പർതാരങ്ങളിൽ മമ്മൂട്ടിക്കൊപ്പം ആണ് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ളത് എങ്കിലും ഏറ്റവും കൂടുതൽ ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളത് മോഹൻലാലിനൊപ്പം ആണെന്ന് ജോണി പറയുന്നു. അദ്ദേഹം വളരെ ഫ്ലെക്സിബിൾ ആണ്, അടി ഉണ്ടാകുമ്പോൾ മോഹൻലാലിന് നല്ല ടൈമിംഗ് ആണുള്ളത് അതുകൊണ്ട് നമുക്ക് ഇടി കിട്ടുമോ എന്ന് പേടിക്കേണ്ടതില്ല, അദ്ദേഹം പറഞ്ഞു.എന്നാൽ സുരേഷ് ഗോപി, ജഗദീഷ് എന്നീ താരങ്ങൾക്കൊപ്പം സംഘട്ടന രംഗങ്ങളിൽ അഭിനയിക്കുമ്പോൾ തനിക്ക് നല്ല ഇടി നേരിട്ട് കിട്ടിയിട്ടുണ്ട് എന്ന് അദ്ദേഹം പറയുന്നു. ചിത്രീകരണവേളയിൽ ജഗദീഷ് വളരെ ആവേശത്തിലാകും അതിനാൽ ടൈമിംഗ് തെറ്റുകയും തനിക്ക് ഇടി കിട്ടുകയും ചെയ്തിട്ടുണ്ട് എന്ന് ജോണി പറയുന്നു. സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിന്റെ ചിത്രീകരണവേളയിൽ സുരേഷ് ഗോപിയുമായി ഫൈറ്റ് ചെയ്യുമ്പോൾ ടൈമിംഗ് തെറ്റി തനിക്ക് ഇടി കിട്ടിയിട്ടുണ്ട് എന്ന് കുണ്ടറ ജോണി പറയുന്നു. എന്നാൽ ഷോട്ട് കഴിഞ്ഞതിനു ശേഷം രണ്ടുപേരും വന്നു തന്നോട് ഒരുപാട് സോറി പറഞ്ഞു അടുത്ത വന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.