
“ഞാൻ മോഹന്‍ലാൽ സിനിമകളുടെ വലിയ ആരാധിക” : കെ.ജി.എഫ് ചാപ്റ്റര്‍ 2 നായിക ശ്രീനിധി തുറന്നുപറയുന്നു
മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍ ആയ കംപ്ലീറ്റ് ആക്ടർ മോഹന്‍ലാലിന് സിനിമ മേഖലയില്‍ നിന്നും അല്ലാതെയും നിരവധി ആരാധകരാണ് ഉള്ളത്. മറ്റ് ഭാഷകളില്‍ നിന്ന് പോലും നിരവധി ആരാധകര്‍ ഉള്ള നടനാണ് മോഹന്‍ലാല്‍. ലാലേട്ടന് എന്ന് പറയുമ്പോള്‍ തന്നെ മലയാളികള്‍ക്ക് ഒരു ആവേശമാണ്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്നും മറ്റൊരു താരം കൂടി ലാലേട്ടന്റെ ആരാധികയായി എത്തിയിരിക്കുകയാണ്. അത് മറ്റാരുമല്ല, കെജിഎഫ് ചാപ്റ്റര്‍ 2 നായിക ശ്രീനിധി ഷെട്ടിയാണ്.
മോഹന്‍ലാലിന്റെയും, അദ്ദേഹത്തിന്റെ സിനിമകളുടെയും വലിയ ആരാധികയാണെന്നാണ് നടി പറയുന്നത്. മലയാളത്തിലെ ഇഷ്ടമള്ള താരത്തെ പറ്റി സംസാരിക്കാന്‍ പറഞ്ഞപ്പോള്‍ ആണ് ശ്രീനിധി ഇക്കാര്യം തുറന്ന് പറഞ്ഞത്. അതേസമയം, കെജിഎഫ് 2 വില്‍ അഭിനയ മികവ് കൊണ്ട് നിരവധി ആരാധകരെ നേടിയിരിക്കുകയാണ് നടി ശ്രീനിധി. അതേസമയം, ഇന്ത്യന്‍ ബോക്സ് ഓഫീസിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറിക്കൊണ്ടിരിക്കുകയാണ് കെജിഎഫ് 2. ആദ്യദിനം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും 100 കോടിക്കു മുകളില്‍ നേടുകയും ചെയ്തിരുന്നു.
കേരളത്തില്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി പതിപ്പുകളെല്ലാം പ്രദര്‍ശനത്തിനുണ്ടെങ്കിലും തമിഴ് പതിപ്പിനാണ് ഏറ്റവുമധികം പ്രദര്‍ശനങ്ങള്‍. കേരളത്തില്‍ ചിത്രം വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ്. അതേസമയം, യഷ് എന്ന നടന് വേണ്ടി രൂപകല്പന ചെയ്ത കഥാപാത്രം അദ്ദേഹം അതിമനോഹരമായി തന്നെ ചിത്രത്തില്‍ ചെയ്തിട്ടുണ്ട്. ഏകദേശം 10,000 സ്ക്രീനുകളിലാണ് കെജിഎഫ് 2 റിലീസ് ചെയ്തിരിക്കുന്നത്. 100 കോടി രൂപ മുതല്‍ മുടക്കിലാണ് കെജിഫ് ചാപ്റ്റര്‍ 2 ഒരുക്കിയത്.
കെ.ജി.എഫിൽ ശ്രീനിധി അവതരിപ്പിച്ച കഥാപാത്രത്തിന് ഒരുപാട് ആരാധകരുണ്ട് എങ്കിലും ആ കഥാപാത്രത്തിന് വ്യക്തമായ ഒരു ഐഡൻഡിറ്റി സിനിമയിൽ കൊടുക്കാൻ സാധിച്ചിട്ടില്ല എന്ന് പറയുന്ന ഒരു മറുപക്ഷവും നിലവിലുണ്ട്. നായകന്റെ ടോക്സിക് താൽപര്യങ്ങൾക്കനുസരിച്ച് വേട്ടയാടപ്പെടുന്ന ഒരു കഥാപാത്രമാണ് കെജിഎഫിലെ ശ്രീനിധിയുടെ കഥാപാത്രമെന്ന് ആരോപണങ്ങൾ ശക്തമായി സോഷ്യൽ മീഡിയയിൽ ചർച്ചചെയ്യപ്പെടുന്നുണ്ട്. കേരളത്തിൽ കെജിഎഫ് ഓഡിയോ ലോഞ്ചിന് വന്നിരുന്ന സമയത്ത് സുപ്രിയ മേനോൻ ശ്രീനിധിയെ ശ്രദ്ധിക്കാതിരുന്ന സംഭവം മലയാളികൾക്കിടയിൽ വലിയ നിരാശയുണ്ടാക്കിയാതായിരുന്നു. ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ട നായികയായി ശ്രീനിധി ഉയർന്നു വരുന്ന കാഴ്ചയാണ് കെജിഎഫിലൂടെ സാക്ഷ്യം വഹിക്കുന്നത്.