2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ
1 min read

2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ

മോഹൻലാൽ ചിത്രങ്ങൾക്ക് തിയേറ്ററുകളലിൽ ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നത് താരതമ്യേന കുറവാണ്. എക്കാലത്തേയും കളക്ഷൻ റക്കോർഡിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണദ്ദേഹം. എന്നാൽ 2023ൽ ഇക്കാര്യത്തിൽ ചെറിയ മാറ്റം വന്നിരിക്കുകയാണ്. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രമായ 2018 ആ സ്ഥാനത്തേയ്‍ക്ക് എത്തി.

മോഹൻലാൽ 2016ലായിരുന്നു ആഗോള കളക്ഷനിൽ തന്നെ ആ റെക്കോർഡിട്ടത്. മലയാളത്തിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാൽ നായകനായ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തിൽ നിന്ന് മാത്രം നേടി സ്ഥാപിച്ച റെക്കോർഡിന് 2023 വരെ ഇളക്കം തട്ടിയിരുന്നില്ല എന്ന പ്രത്യേകതയുണ്ട്.

മലയാളത്തിൽ നിന്നുള്ള ഏക 200 കോടി ക്ലബ് എന്ന റെക്കോർഡ് 2018 സ്ഥാപിച്ച വർഷമായിരുന്നു 2033. കേരളത്തിൽ നിന്ന് മാത്രം 89.40 കോടി രൂപ 2018 നേടിയപ്പോഴാണ് പുലിമുരുകൻ രണ്ടാം സ്ഥാനത്തായത്. കേരള ബോക്സ് ഓഫീസിലെ ആകെ കളക്ഷനിൽ ടൊവിനോ അടക്കമുള്ള മലയാളത്തിൽ യുവ താരങ്ങൾ ജൂഡ് ആന്തണി ജോസഫിന്റെ 2018ലൂടെ ഒന്നാം സ്ഥാനത്തേയ്‍ക്ക് മുന്നേറുകയായിരുന്നു.

മൂന്നാമതുള്ള ബാഹുബലി 2 74.50 കോടി രൂപ കേരളത്തിൽ നിന്ന് മാത്രമായി നേടിയപ്പോൾ നാലാമതായ കെജിഎഫ് 2 68.50 കോടിയും തൊട്ടു പിന്നിലുള്ള ലൂസിഫർ 66.10 കോടി രൂപയും നേടി. ആറാമതുള്ള വിജയ്‍യുടെ ലിയോ 60.5 കോടി രൂപ കേരളത്തിൽ നിന്ന് മാത്രമായി നേടിയപ്പോൾ തൊട്ടു പിന്നിലുള്ള ജയിലർ 57.70 കോടി രൂപയും എട്ടാമതുള്ള ആർഡിഎക്സ് 52.50 കോടി രൂപയും ഒമ്പതാമതുള്ള മമ്മൂട്ടിയുടെ ഭീഷ്‍മ പർവം 47.10 കോടി രൂപയുമാണ് നേടിയത്. പത്താമത് എത്തിയത് മോഹൻലാൽ തന്നെയാണ്. മലയാളത്തിൽ നിന്ന് 50 കോടി ആദ്യമായി നേടിയ ദൃശ്യമാണ് കേരള ബോക്സ് ഓഫീസ് കളക്ഷനിലെ പത്താമൻ. കേരളത്തിൽ നിന്ന് മാത്രം 43 കോടി രൂപ നേടിയാണ് ദൃശ്യം റെക്കോർഡിട്ടത്.