“ദിലീപിനും, കാവ്യയ്‌ക്കുമെതിരെ മുൻ ഭർത്താവ് നിഷാൽ രംഗത്ത്” : പല്ലിശേരി വെളിപ്പെടുത്തുന്നു
1 min read

“ദിലീപിനും, കാവ്യയ്‌ക്കുമെതിരെ മുൻ ഭർത്താവ് നിഷാൽ രംഗത്ത്” : പല്ലിശേരി വെളിപ്പെടുത്തുന്നു

നടിയെ ആക്രമിച്ച കേസ് റിപ്പോർട്ട് ചെയ്തത് മുതൽ നടൻ ദിലീപിൻ്റെ വ്യകതി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തി രംഗത്തെത്തിയ വ്യക്തിയാണ് സിനിമ ലേഖകനായ പല്ലിശ്ശേരി. കേസ് ഇപ്പോൾ നിർണായക ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. തൻ്റെ യൂട്യൂബ് വഴി പങ്കുവെച്ചിരിക്കുന്ന വിവാദ വീഡിയോയിലൂടെയാണ് വീണ്ടും പല്ലിശ്ശേരി പ്രത്യക്ഷപെട്ടിരിക്കുന്നത് . ദിലീപിനും, ഭാര്യ കാവ്യയ്ക്കും നേരേ കാവ്യയുടെ മുൻ ഭർത്താവ്‌ രംഗത്തെത്തുന്നു എന്ന തരത്തിലാണ് പുതിയ വെളിപ്പെടുത്തലുമായി പല്ലിശ്ശേരി എത്തിയിരിക്കുന്നത്.

പല്ലിശ്ശേരി പറയുന്നത് ഇങ്ങനെ : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള ചർച്ചകളാണ് ഇവിടെ നടക്കുന്നത്. അതിനിടയില്‍ ഒരു കുനിഷ്ട് ചോദ്യമാണ് ഒരു സുഹൃത്ത് ചോദിച്ചത്. അതും പാവം സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പല്ലിശ്ശേരി വീഡിയോ ആരംഭിച്ചത്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എന്തിനാണ് സുരേഷ് ഗോപിയെ വലിച്ചിഴക്കുന്നതെന്നും, അതായത് ഈ കേസില്‍ കാവ്യയെ സപ്പോര്‍ട്ട് ചെയ്തിരിക്കുന്ന അവരിലൊരാള്‍ സുരേഷ് ഗോപിയുടെ ബന്ധുവാണ്. പക്ഷെ അതെങ്ങനെ ശരിയാകും. എന്നാല്‍ പിന്നെ കാവ്യയേക്കാള്‍ കാവ്യയുടെ ആദ്യ ഭര്‍ത്താവ് നിഷാല്‍ചന്ദ്രയുമായാണ് സുരേഷ്‌ഗോപിയ്ക്ക് ബന്ധം. ഇവരുടെ കല്യാണം നടത്താന്‍ ഒരു പരിധിവരെ സഹായിച്ചത് സുരേഷ് ഗോപി തന്നെയാണ്. അതുകൊണ്ട് തന്നെ ഇവരുടെ ബന്ധുത്വം പറയുകയാണെങ്കില്‍ കാവ്യയുടെ മുന്‍ ഭർത്താവുമായിട്ടാണ് ഇവര്‍ക്ക് ബന്ധമുള്ളത്.

അതേസമയം ഈ കേസില്‍ സുരേഷ്ഗോപി ഇതുവരെ ഒരു പക്ഷവും ചേര്‍ന്നിട്ടില്ല എന്നാണ് എനിയ്ക്ക് അറിയാന്‍ കഴിഞ്ഞതും. സുരേഷ്ഗോപിയെ അറിയാവുന്നവരും മനസിലാക്കിയത്. സുരേഷ് ഗോപി പറയുന്നത് കേസ് കേസിൻ്റെ വഴിയ്ക്ക് പോകും. ഞാന്‍ നീതിപതിയായി നില്‍ക്കുന്ന ഒരാളല്ല. അത് അവിടെ നടക്കട്ടെ എന്നാണ്. എന്നാലും ഒരു കാര്യം ചോദിച്ചേക്കാം. എന്തുകൊണ്ട് സുരേഷ്ഗോപി അകന്നു നില്‍ക്കുന്നത്. സത്യത്തിന് വേണ്ടി നില്‍ക്കുകയാണെങ്കില്‍ ഈ കേസില്‍ ആര്‍ക്കൊപ്പം നില്‍ക്കണമെന്ന് സുരേഷ്‌ഗോപിയ്ക്ക് അറിയാല്ലോ? അപ്പോള്‍ ഒരുപക്ഷവും ഇല്ല എന്ന് പറയുമ്പോൾ അത് ഏത് അര്‍ഥത്തില്‍ വിനിയോഗിക്കണമെന്ന് നമുക്ക് അറിയില്ല.

പക്ഷേ അവിടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അവിടെയാണ് ദിലീപ് തികച്ചും ക്രൂരമായി പ്രത്യക്ഷപ്പെട്ടത്. ആ ക്രൂരത തന്നെയാണ് നിഷാലിൻ്റെ മനസിനെയും കുടുംബത്തെയും മുറിവേല്‍പ്പിച്ചത്. ഇരുവരുടെയും വിവാഹ മോചനത്തിന് മുന്‍പ് തന്നെ ഒരു അഭിമുഖത്തില്‍ നിഷാലിൻ്റെ ‘അമ്മ പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. നമ്മള്‍ കാണുന്നത് പോലെയല്ല പലരും. സത്യം പറഞ്ഞാല്‍ കാവ്യയുടെ അച്ഛനും അമ്മയും മകള്‍ക്ക് നല്ലൊരു ജീവിതം കിട്ടിയല്ലോ എന്ന് ആശ്വസിച്ച നിമിഷങ്ങളായിരുന്നു നിഷാല്‍ചന്ദ്രയുമായുള്ള വിവാഹം. എന്നാല്‍ ആ വിവാഹശേഷം ഒരു ദിവസംപോലും ഇരുവരെയും ഒരുമിച്ച് താമസിപ്പിക്കാന്‍ ദിലീപ് അനുവദിച്ചില്ല എന്നാണ് നിഷാല്‍ചന്ദ്രയും കുടുംബവും അന്ന് പറഞ്ഞത്. അത് നൂറു ശതമാനവും സത്യമായിരുന്നു. അന്നുമുതല്‍ ഒരു നിമിഷം പോലും തൻ്റെ ഭാര്യയുമായി ഒന്ന് സംസാരിക്കാനുള്ള സമയം പോലും കിട്ടിയിരുന്നില്ല. അവര്‍ തമ്മിലായിരുന്നു സംസാരം മുഴുവന്‍. രാത്രിയും പകലുമെന്നില്ലാതെ അവർ തമ്മിലായിരുന്നു സംസാരം മുഴുവന്‍. അവിടെ മറ്റു ചോദ്യങ്ങള്‍ക്ക് പ്രസക്തിയില്ലായിരുന്നു .

അവിടെ ഭീക്ഷണിയുടെ സ്വരം മാത്രമായിരുന്നു. അന്ന് നിഷാല്‍ പറഞ്ഞത് കേട്ട് പലരും ഞെട്ടിയിരുന്നു. ഒരു ഭര്‍ത്താവിനോടും ഒരിക്കലും പറയാന്‍ പാടില്ലാത്തതായിരുന്നു ദിലീപ് നിഷാലിനോട് പറഞ്ഞത്. “എടാ നീ തിന്നുന്നത് എൻ്റെ എച്ചിലാണ്. അതിന് നിനക്ക് തെളിവ് വേണോ. വേണമെങ്കില്‍ ഞാന്‍ അയക്കാം” എന്നു പറഞ്ഞു കൊണ്ടാണ് അവരിരുവരും തമ്മിലുള്ള സംഗമരംഗങ്ങളുടെ ഫോട്ടോ അയച്ചുകൊടുത്തത്. അത്രയും ക്രൂരമായ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ദിലീപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയും നിഷാലിൻ്റെ കൈയില്‍ നിന്നും കാവ്യയെ വേര്‍തിരിച്ച് കൊണ്ടുപോകുകയും ചെയ്തത്. ഇപ്പോള്‍ നിഷാല്‍ വേറെ വിവാഹം കഴിച്ച് സുഖമായി സന്തോഷമായി സംതൃപ്തനായി ജീവിക്കുകയാണ്. എന്നിട്ടും പക അടങ്ങിയിട്ടില്ല. എങ്ങനെ പക ഇല്ലാതിരിക്കും. അപ്പോഴാണ് കുടുംബത്തെ ഇല്ലാതാക്കിയവനെ ശിക്ഷിക്കാനുള്ള അവസരം എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കളത്തിലേക്ക് കുറെ തെളിവുമായി നിഷാല്‍ വരാന്‍ പോകുന്നുവെന്ന് കേട്ടത്. എത്ര സുഖമായി ജീവിച്ചാലും തന്നെ ദ്രോഹിച്ച തൻ്റെ കുടുംബത്തെ തകര്‍ത്ത ഒരാളെ ഒരു അവസരം കിട്ടിയാല്‍ ചെറുതായിട്ടെങ്കിലും നോവിക്കാതിരിക്കുമോ? അതുകൊണ്ട് തന്നെയാണ് ഏത് അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പിലും താന്‍ സംസാരിക്കാം തുറന്ന് പറയാം എന്ന ഉദേശത്തത്തോടെ ഗള്‍ഫില്‍ നിന്നും എത്തിയിരിക്കുകയാണ്.

നിഷാല്‍ പറഞ്ഞത് ഒറ്റ കാര്യമായിരുന്നു. ഞാന്‍ എല്ലാം ക്ഷമിക്കാന്‍ തയ്യാറായിരുന്നു. എൻ്റെ കുടുംബവും എല്ലാം ക്ഷിമിക്കാന്‍ തയ്യാറായിരുന്നു. കാവ്യയുടെ ഇന്നലെകള്‍ ഞങ്ങള്‍ക്ക് അറിയേണ്ടായിരുന്നു. എൻ്റെ കൂടെ വന്നതിനു ശേഷം എങ്ങനെ? എന്നു മാത്രമേ ഞങ്ങള്‍ ചിന്തിച്ചുള്ളൂ. എന്നിട്ടും.. അപമാനവും ഞങ്ങളെ തകര്‍ക്കുന്ന രീതിയുമായിരുന്നു. അതുകൊണ്ട് തന്നെ ഈ കേസിനൊപ്പം ഞാനുണ്ടായിരിക്കും എൻ്റെ കുടുംബം ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിലോ കോടതിയ്ക്ക് മുന്‍പിലോ എല്ലാ തെളിവുകളും കൊടുക്കാന്‍ ഞാന്‍ തയ്യാറാണ്. കാവ്യയും ദിലീപും ജയിലഴികള്‍ എണ്ണുന്നത് കാണാനാണ് ആഗ്രഹം. ആ ആഗ്രഹവുമായി ഞങ്ങള്‍ മുന്നോട്ട് പോകുകയാണ് എന്നാണ് നിഷാല്‍ പറഞ്ഞത്. നിർണായകമായ കേസിൻ്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നിഷാൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ എന്ന നിലയ്ക്ക് ഇത്തരത്തിലൊരു വിവാദ പ്രസ്താവനയുമായി പല്ലിശേരി തൻ്റെ യൂട്യൂബ് ചാനലിലൂടെ രംഗത്തെത്തിയിരിക്കുന്നത്.