കണ്ടത് ഗംഭീരം… ഇനി വരാനിരിക്കുന്നത് അതിഗംഭീരം ; ‘കാന്താര: ചാപ്റ്റര്‍ 1’ ട്രെന്റിംഗ് നമ്പര്‍ വണ്ണായി ഫസ്റ്റ്‌ലുക്ക് ടീസര്‍.!
1 min read

കണ്ടത് ഗംഭീരം… ഇനി വരാനിരിക്കുന്നത് അതിഗംഭീരം ; ‘കാന്താര: ചാപ്റ്റര്‍ 1’ ട്രെന്റിംഗ് നമ്പര്‍ വണ്ണായി ഫസ്റ്റ്‌ലുക്ക് ടീസര്‍.!

ചെറിയ ബഡ്ജറ്റില്‍ വന്നു വലിയ കളക്ഷന്‍ നേടുക എന്നത് ചെറിയ കാര്യമല്ല. എല്ലാ മേഖലയിലും മികച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ക്ക് മാത്രമേ അത്തരത്തിളുള്ള നേട്ടം കൊയ്യാന്‍ കഴിയുകയുള്ളു. ചെറിയ ബഡ്ജറ്റില്‍ വന്നു വലിയ കളക്ഷന്‍ നേടിയ ചിത്രമായിരുന്നു കാന്താര. കന്നഡയില്‍ നിന്നും വന്ന ചിത്രം ഇന്ത്യ മുഴുവനായി ചര്‍ച്ചച്ചെയപ്പെട്ടിരുന്നു. കഥ കൊണ്ടും മേക്കിങ് കൊണ്ടും മുന്നിട്ട് നിന്ന ചിത്രം അണിയിച്ചൊരുക്കിയത് റിഷബ് ഷെട്ടിയാണ്. 16 കോടി ബഡ്ജറ്റില്‍ വന്ന ചിത്രം 410 കോടിക്ക് മുകളിലാണ് തിയ്യെറ്ററില്‍ നിന്നും വാരികൂട്ടിയത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയൊട്ടാകെ തരംഗം സൃഷ്ടിച്ച ‘കാന്താര’യുടെ പുതിയ ഭാഗത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത്. ‘കാന്താര: ചാപ്റ്റര്‍ 1’ ന്റെ പ്രഖ്യാപനം പ്രേക്ഷകരെ ആകര്‍ഷിക്കുകയാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസര്‍ കഴിഞ്ഞ ദിവസമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

വരാനിരിക്കുന്നത് ഗംഭീര ദൃശ്യാനുഭവമായിരിക്കും എന്നാണ് ടീസറില്‍ നിന്നും വ്യക്തമാണ്. മികച്ചൊരു സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്ന ടീസര്‍, റിലീസ് ചെയ്ത് ഇതിനോടകം 12 മില്ല്യണ്‍ കാഴ്ച്ചക്കാരുമായി യൂട്യൂബ്, ട്വിറ്റര്‍ എന്നിവിടങ്ങളില്‍ ട്രെന്‍ഡിംഗ് 1 ലിസ്റ്റില്‍ തുടരുകയാണ്. ഏഴ് ഭാഷകളില്‍ എത്തിയ ടീസര്‍ ഗൂഗിളിന്റെ ഔദ്യോഗിക ഫേസ്ബുബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. കാന്താരയുടെ രണ്ടാം ഭാഗം ആണെങ്കിലും ഒന്നിന് മുന്‍പുള്ള കഥയാണ് ഇതില്‍ പറയുന്നത്. കടംബ രാജവംശത്തിന്റെ ഭരണകാലത്തെ കഥയും ചരിത്രസംഭവങ്ങളുമാണ് ചിത്രത്തിന്റെ ടീസറിലൂടെ വ്യക്തമാക്കുന്നത്. നടനും സംവിധായകനുമായ ഋഷബ് ഷെട്ടി തന്നെയാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രമാവുന്നത്. റിഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും വരാനിരിക്കുന്ന ചിത്രമെന്നാണ് റിപ്പോര്‍ട്ട്.

ഋഷബ് ഷെട്ടിയുടെ ആകര്‍ഷകവുമായ ലുക്ക് പ്രദര്‍ശിപ്പിക്കുന്ന ടീസറില്‍. ആദ്യ ഭാഗത്ത് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ചിത്രത്തിലെ പഞ്ചുരുളിയുടെ ഗര്‍ജ്ജനം ടീസറില്‍ തിരിച്ചെത്തുന്നുണ്ട്. ഒരു ഇതിഹാസത്തിന്റെ പിറവിക്കും തുടക്കമിടുന്നു എന്നാണ് ടീസര്‍ പറയുന്നത്. പ്രേക്ഷക ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച കാന്താരയിലെ രജനീഷിന്റെ സംഗീതം പുതിയ സിനിമയിലും ഉണ്ട്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സങ്കീര്‍ണ്ണമായ ബന്ധം പര്യവേക്ഷണം ചെയ്യുന്ന നാടോടിക്കഥകളെ അടിസ്ഥാനമാക്കിയുള്ള കഥപറച്ചില്‍ പ്രേക്ഷകരെ ആകര്‍ഷിച്ചിരുന്നു. ഫാന്റസിയും മിത്തും കൊണ്ട് മികച്ച് കാഴ്ചാനുഭവം സൃഷ്ടിച്ച കാന്താര ബ്ലോക്ബസ്റ്റര്‍ ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ചിത്രത്തിലെ അഭിനേതാക്കളെ നിലവില്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും വിവിധ ഭാഷകളിലെ പ്രധാന താരങ്ങള്‍ ചിത്രത്തിലെത്തുമെന്നാണ് വിവരം.