കണ്ണൂര്‍ സ്ക്വാഡ് എപ്പോള്‍ ? ഒടുവില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി
മമ്മൂട്ടിയുടേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. മമ്മൂട്ടി തന്നെയാണ് നിര്‍മ്മാണവും. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്ക്വാഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഇന്ന ദിവസം തിയറ്ററുകളിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. റിലീസ് തീയതി വൈകുന്നതിലുള്ള അക്ഷമ ആരാധകരും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിലൂടെ ചിത്രം ഈ മാസം തന്നെ എന്തായാലും ഉണ്ടാവുമെന്ന് അണിയറക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
നേരത്തെ പ്രചരിച്ചിരുന്നത് പോലെ സെപ്റ്റംബര്‍ 28 ന് തന്നെ ചിത്രം തിയറ്ററുകളിലെത്തും. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന്. റിലീസ് തീയതി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. എഎസ്ഐ ജോര്‍ജ് മാര്ട്ടിന് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് നിര്‍മ്മാണവും. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്.
സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ കണ്ണൂര്‍ സ്ക്വാഡ് ട്രയ്ലര്‍ ഇരുപത്തി മൂന്നു ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്. കിഷോര്‍കുമാര്‍, വിജയരാഘവന്, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണിഡേവിഡ്, മനോജ്.കെ.യു തുടങ്ങിയ താരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്.ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ്സ് ജോര്‍ജാണ്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
മുഹമ്മദ് ഷാഫിയാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. നടന് റോണി ഡേവിഡ് രാജ് ആണ് തിരക്കഥ. അമിത് ചക്കാലയ്ക്കല്‍, ഷറഫുദ്ദീന്, അസീസ് നെടുമങ്ങാട് എന്നിവരാണ് മമ്മൂട്ടിക്കൊപ്പം എത്തുന്ന പ്രധാന അഭിനേതാക്കള്‍. കാതല്‍, ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രങ്ങള്‍. ഭ്രമയുഗം എന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
കണ്ണൂര്‍ സ്ക്വാഡിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : മുഹമ്മദ് റാഫില്‍, സംഗീത സംവിധാനം : സുഷിന് ശ്യാം, എഡിറ്റിങ് : പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍ : സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്ട്രോളര് : പ്രശാന്ത് നാരായണന്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിന്‍ ജോണ്‍, അരിഷ് അസ്ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാന് : റിജോ നെല്ലിവിള, പ്രൊഡക്ഷന്‍ ഡിസൈനര്‍ : ഷാജി നടുവില്‍, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, അഭിജിത്, സൗണ്ട് ഡിസൈന്‍ : ടോണി ബാബു എംപിഎസ്ഇ, അസോസിയേറ്റ് ഡയറക്ടേഴ്സ് : വി ടി ആദര്‍ശ്, വിഷ്ണു രവികുമാര്‍, വി എഫ് എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, വിശ്വാ എഫ് എക്സ്, സ്റ്റില്‍സ്: നവീന്‍ മുരളി, ഓവര്‍സീസ് വിതരണം: ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ്, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍,ടൈറ്റില്‍ ഡിസൈന്‍ : അസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് : വിഷ്ണു സുഗതന്, പി ആര് ഒ : പ്രതീഷ് ശേഖര്‍.