മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു
1 min read

മമ്മൂട്ടിയുടെ സി.ബി.ഐക്ക് ആറാം ഭാഗം വരും: സംവിധായകൻ കെ. മധു

കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസില്‍ മായാതെ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാല്‍ സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാര്‍ക്കും കിട്ടിയിട്ടില്ല. മമ്മൂട്ടി, എസ് എന്‍ സ്വാമി, കെ മധു കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സി ബി ഐ സിനിമകള്‍ക്ക് ഇന്നും സ്വീകാര്യത ഏറെയാണ്. അഞ്ചാം ഭാഗം വരെ എത്തി നില്‍ക്കുന്ന മലയാളത്തില്‍ ഇറങ്ങിയ സീരീസ് എന്നുതന്നെ വിശേഷിപ്പിക്കാം ഈ സിനിമകളെ. 1988-ല്‍ ഒരു സി ബി ഐ ഡയറിക്കുറിപ്പ്, 89-ല്‍ ജാഗ്രത, 2004-ല്‍ സേതുരാമയ്യര്‍ സി ബി ഐ, 2005-ല്‍ നേരറിയാന്‍ സി ബി ഐ, ഏറ്റവും ഒടുവില്‍ 2022-ല്‍ സി ബി ഐ 5 ദ പബ്രെയ്ന്‍. കുറ്റാന്വേഷണത്തെ അടിസ്ഥാനമാക്കി വിവിധ കഥാപരിസരങ്ങളിലായാണ് ഈ അഞ്ച് സിനിമകളിലും വികസിയ്ക്കുന്നത്.

പ്രേക്ഷകര്‍ക്ക് മുന്നില്‍ ഏറ്റവുമധികം തവണ ആവര്‍ത്തിച്ചെത്തിയ കഥാപാത്രമാണത്. സിബിഐ ഫ്രാഞ്ചൈസിയില്‍ ഏറ്റവുമൊടുവിലെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സിബിഐ 5: ദി ബ്രെയിന്‍ ആയിരുന്നു. ചിത്രം അഞ്ച് ഭാഗങ്ങളില്‍ അവസാനിക്കില്ലെന്നും തുടര്‍ച്ചയുണ്ടാകുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തില്‍ സംവിധായകന്‍ തന്നെ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്.

 

മസ്കറ്റിലെ ഹരിപ്പാട് സ്വദേശികളുടെ കൂട്ടായ്മയുടെ വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിബിഐ സിരീസിലെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ചിത്രത്തിന് ആറാം ഭാഗം ഉണ്ടാവുമെന്നും ഇതിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടക്കുമെന്നും കെ മധു പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഫ്രാഞ്ചൈസിയുടെ അഞ്ച് ചിത്രങ്ങളും കെ. മധു സംവിധാനം ചെയ്യുകയും എസ്.എൻ. സ്വാമി തിരക്കഥയെഴുതുകയും ചെയ്തിരിക്കുന്നു. എന്നാൽ അടുത്തിടെ, മിഥുൻ മാനുവൽ തോമസ് സിബിഐ 6 ന്റെ തിരക്കഥയെഴുതും എന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇതുവരെ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. മിഥുൻ വൈശാഖിനൊപ്പം മമ്മൂട്ടിയുടെ വരാനിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നുണ്ട്. ജയറാമിനെ നായകനാക്കി മിഥുൻ സംവിധാനം ചെയ്യുന്ന മെഡിക്കൽ ത്രില്ലറായ എബ്രഹാം ഓസ്‌ലറിലും മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

വന്‍ പ്രീ റിലീസ് ഹൈപ്പോടെയെത്തിയ സിബിഐ 5 പ്രേക്ഷകാഭിപ്രായം നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ബോധപൂര്‍വ്വം നെഗറ്റീവ് പ്രചരണം നടന്നുവെന്ന് സോഷ്യല്‍ മീഡിയയിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ച് സംവിധായകന്‍ കെ മധു പ്രതികരിച്ചിരുന്നു. അതേസമയം ചിത്രം ബോക്സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിരുന്നു. വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 2 മില്യണ്‍ ഡോളര്‍ മാര്‍ക്ക് മറികടന്നിരുന്നു ചിത്രം. മുകേഷ്, സായ്‍കുമാര്‍, മുകേഷ്, രണ്‍ജി പണിക്കര്‍, ആശ ശരത്ത്, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, പ്രശാന്ത് അലക്സാണ്ടര്‍, ജയകൃഷ്‍ണന്‍ എന്നിവര്‍ക്കൊപ്പം ജഗതി ശ്രീകുമാറും സ്ക്രീനില്‍ എത്തിയിരുന്നു.