”മമ്മൂക്കയാണ് കാസ്റ്റ് ചെയ്തത്, കാതലിലേത് കരിയർ ബെസ്റ്റ് ആണെന്ന് പറയാൻ ഞാൻ ആളല്ല”; ജോജി ജോൺ
ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് കാതൽ. വ്യത്യസ്തമായ പ്രമേയം പറഞ്ഞ് വെള്ളിത്തിരയിലെത്തിയ ഈ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഈ സിനിമയിൽ ജോജി ജോൺ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജ്യോതികയുടെ ഓമന എന്ന കഥാപാത്രത്തിന്റെ സഹോദരനായാണ് ജോജി അഭിനയിച്ചത്.
ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നു വന്ന ജിജോ ജോണിനെ എല്ലാവർക്കും പരിചയമുണ്ടാകും. ജോജിക്ക് ശേഷം സൗദി വെള്ളക്ക, ബ്രോ ഡാഡി തുടങ്ങിയ ചിത്രങ്ങളിലും ജോജി അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷമാണ് കാതൽ ദി കോറിലെ ടോമി എന്ന ഈ വേഷം ചെയ്തത്. കാതലിലേക്ക് തന്നെ കാസ്റ്റ് ചെയ്തത് മമ്മൂട്ടിയാണെന്ന് ജോജി പറയുന്നുണ്ട്. എന്നാൽ കാതലിലെ ഈ കഥാപാത്രം തന്റെ കരിയർ ബെസ്റ്റ് ആണെന്ന് പറയാൻ താൻ ആളെല്ലെന്നും ജോജി പറഞ്ഞു. ഇതിന് കാരണം ജോജി തന്റെ കരിയർ തുടങ്ങിയിട്ടേയുള്ളു. ഇനിയും നല്ല സിനിമകളുടെ ഭാഗമാകാനുള്ളതാണ്.
അതേസമയം, ചിത്രം മികച്ച അഭിപ്രായമാണ് ആസ്വാദകരിൽ നിന്നും നിരൂപകരിൽനിന്നും നേടുന്നത്. സമുഹമാധ്യമങ്ങളിൽ ആകമാനം പോസിറ്റീവ് റിവ്യൂസ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാലിത് ബോക്സോഫീസ് പ്രകടനത്തെ എത്രമാത്രം സ്വാധീനിച്ചു എന്നത് കലക്ഷൻ റിപ്പോർട്ടിലൂടെയാണ് അറിയേണ്ടത്. കാതലിന്റെ മൂന്ന് ദിവസത്തെ കലക്ഷൻ റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.
നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ആദ്യ ദിനം ചിത്രത്തിന് 1.05 കോടി രൂപയാണ് കലക്ഷനെന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ടാം ദിനത്തിൽ 1.25 കോടി ചിത്രം നേടി. മൂന്നാം ദിനം 1.75 കോടിയും സിനിമ കലക്ട് ചെയ്തിട്ടുണ്ട്. മൂന്ന് ദിവസംകൊണ്ട് സിനിമ ആകെ നേടിയത് 4.05 കോടിയാണ്. സൂചനകൾ അനുസരിച്ച് കുറച്ച് ദിവസംകൂടി സിനിമക്ക് പോസിറ്റീവ് റിപ്പോർട്ടുകൾ ലഭിക്കാനിടയുണ്ട്.അവധിദിവസമായ ഞായറാഴ്ച്ച സിനിമ കൂടുതൽ പണംവാരുമെന്നാണ് തീയറ്റർ ഉടമകൾ പ്രതീക്ഷിക്കുന്നത്.