മമ്മൂക്കയൊക്കെ ഗുരുതുല്യരാണ്, അഭിനയത്തില്‍ ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ താന്‍ അദ്ദേഹത്തെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളത്; ജയസൂര്യ
മലയാള സിനിമയിലെ പ്രമുഖ നടനാണ് ജയസൂര്യ. ഊമപ്പെണ്ണിന് ഉരിയാടപ്പയ്യന്‍ എന്ന സിനിമയിലൂടെ നായകനായി എത്തിയ ജയസൂര്യ പിന്നീടങ്ങോട്ട് മലയാള സിനിമയില്‍ സജീവമായി. ആ സിനിമയില്‍ ഊമയായിട്ടുള്ള ജയസൂര്യയുടെ അഭിനയം പ്രേക്ഷക ശ്രദ്ധ നേടി. പിന്നീട് സ്വപ്നക്കൂട്, പുലിവാല് കല്യാണം, ചതിക്കാത്ത ചന്തു തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തോടെ മലയാള സിനിമയിലെ മുന്‍നിര നായകനായി ജയ,ൂര്യ അറിയപ്പെടാന്‍ തുടങ്ങി. ജയസൂര്യ സിനിമയില്‍ വന്ന സമയത്തൊക്കെ കൂടുതലും കോമഡി വേഷങ്ങളായിരുന്നു ചെയ്തിരുന്നത്. കോക്ക്ടെയില്‍, ബ്യൂട്ടിഫുള്‍ എന്നീ സിനിമയിലെ ജയസൂര്യയുടെ കഥാപാത്രം പ്രേക്ഷകരുടെയും നിരൂപകരുടേയും പ്രശംസ നേടി. തുടര്‍ന്ന് ട്രിവാന്‍ഡ്രം ലോഡ്ജ്, മുംബൈ പോലീസ്, ഹോട്ടല്‍ കാലിഫോര്‍ണിയ, അപ്പോത്തിക്കരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച് വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ ജയസൂര്യ മലയാള സിനിമ രംഗത്ത് തന്റേതായ ഇടം കണ്ടെത്തി. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെയും, ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തില്‍ ട്രാന്സ്ജെന്ററായും അഭിനയിച്ച ജയസൂര്യ തനിക്ക് ഏത് വേഷവും ചേരുമെന്ന് തെളിയിച്ചു.
ഇപ്പോഴിതാ, ജയസൂര്യ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അഭിനയത്തില്‍ ബുദ്ധിമുട്ടുണ്ടാവുമ്പോള്‍ താന്‍ മമ്മൂട്ടിയെ വിളിച്ചാണ് ഹെല്‍പ്പ് ചോദിക്കാറുള്ളതെന്ന് ജയസൂര്യ പറയുന്നു. മമ്മൂട്ടി എന്ന നടന് ഗുരുതുല്യരാണെന്നും എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ റഫറന്‍സാണെന്നും ജയസൂര്യ പറഞ്ഞു. ദൂരെ നിന്ന് കണ്ട ആള്‍ക്കാരൊക്കെ എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യം തരുന്നത് തന്നെ ഏറ്റവും വലിയ കാര്യമാണെന്നും, എന്ത് കാര്യവും ചോദിക്കാന്‍ പറ്റിയ വലിയ റഫറന്‍സാണ് മമ്മൂക്കയെന്നും ജയസൂര്യ കൂട്ടിച്ചേര്‍ത്തു.
ലുക്കാ ചുപ്പി എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞ് അടുത്ത ചിത്രത്തില്‍ ഉടന്‍ തന്നെ ജോയിന്‍ ചെയ്യണമായിരുന്നു. അങ്ങനെ താന്‍ പുതിയ ലൊക്കേഷനിലെത്തി. നല്ല ബുദ്ധിമുട്ടായിരുന്ന കഥാപാത്രമായിരുന്നു അത്. 7: 30ന് മേക്കപ്പിട്ട് ഷോട്ട് എടുക്കാന്‍ നിക്കുകയാണ്. എന്തു ചെയ്യണമെന്ന് അറിയില്ല. ഒരു വഴിയും കിട്ടുന്നില്ല. അങ്ങനെ, ഞാന്‍ ഉടനെ മമ്മൂട്ടിയെ വളിച്ചു. മമ്മൂക്ക ഇങ്ങനൊരു സംഭവമുണ്ട് എന്ന് പറഞ്ഞു. അതിങ്ങനെ ചെയ്താല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു. അത് കിട്ടിയപ്പോള്‍ എനിക്ക് ഓക്കെ ആയി. അവര്‍ക്കൊക്കെ ഇതൊക്കെ സിംപിള്‍ ആയ കാര്യമാണെന്നും ജയസൂര്യ പറഞ്ഞു.
താനൊക്കെ ഒരു മാസം ഒരു സിനിമയാണ് ചെയ്യുന്നത്. അടുത്ത മാസം ചിലപ്പോള്‍ സിനിമ ചെയ്യുന്നില്ലായിരിക്കും. മമ്മൂക്കയൊക്കെ ഒരു ദിവസം രണ്ട് സിനിമ മൂന്ന് സിനിമ അഭിനയിച്ച കാലമുണ്ട്. അതായത് ഒരു കഥാപാത്രത്തില്‍ നിന്നും അടുത്ത കഥാപാത്രത്തിലേക്ക് ഇവര്‍ക്ക് സ്വിച്ച് ചെയ്യാനുള്ള സമയം കുറവായിരുന്നു. എന്തൊക്കെയോ സൂത്ര പണികള്‍ ഇവരുടെ കയ്യിലുണ്ടാവും. അതൊക്കെ അവര്‍ പകര്‍ന്നു തരുന്നു എന്നുള്ളത് വലിയ കാര്യമാണ്. അതായത്, മമ്മൂക്കയും ലാലേട്ടനുമൊക്കെ ഒരു പുസ്തകം എഴുതണം എന്നാണ് തന്റെ അഭിപ്രായം. അതൊക്കെ അടുത്ത തലമുറക്ക് സ്റ്റാനിസ്ലാവ്സ്കിയുടെ പുസ്തകം പോലെ വലിയ റഫറന്‍സാവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ജോണ്‍ ലൂഥറാണ് ജയസൂര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.