രജനികാന്തും മലയാളികളുടെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ഒന്നിക്കുന്ന ജയിലര്‍ തിയേറ്ററുകളിലേക്ക്
രജനികാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെല്‍സണ്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ആക്ഷന്‍ പ്രാധാന്യമുള്ള ചിത്രമായിരിക്കും ‘ജയിലര്‍’ എന്നാണ് റിപ്പോര്‍ട്ട്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. രമ്യാ കൃഷ്ണനും ചിത്രത്തില്‍ കരുത്തുറ്റ കഥാപാത്രമായി എത്തും.
രജനിയെ കൂടാതെ തെന്നിന്ത്യന്‍ സിനിമയിലെ മറ്റു സൂപ്പര്‍താരങ്ങളുടെ സാന്നിധ്യം ഈ ചിത്രത്തെക്കുറിച്ച് പ്രേക്ഷക പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന ഘടകമാണ്. ശിവരാജ് കുമാറും ജാക്കി ഷ്രോഫുമൊക്കെ മുഴുനീള കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തില്‍ അതിഥി താരമായി മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും എത്തുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിനെ കുറിച്ച് പുറത്തു വരുന്ന ചില അപ്ഡേറ്റുകളാണ് വൈറല്‍.
ചിത്രം ഈ വര്‍ഷം ആഗസ്റ്റ് 15 ന് അടുപ്പിച്ച് പുറത്തിറങ്ങിയേക്കും എന്നാണ് ചില തമിഴ് സിനിമ സൈറ്റുകള്‍ നല്കുന്ന സൂചന. ഇപ്പോള്‍ ഷെഡ്യൂള്‍ ബ്രേക്കിലാണ് ചിത്രം എന്നാണ് സൂചന. ചിത്രത്തിന് 10 ദിവസത്തെ ഷൂട്ട് കൂടി ബാക്കിയുണ്ട്. ഏപ്രില്‍ 15 ഓടെ ചെന്നൈയില്‍ ഈ ഷൂട്ട് പൂര്‍ത്തിയാകും. ഇതോടെ ജയിലര്‍ ചിത്രീകരണം പാക്ക് അപ് ആകും.
അതേസമയം മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെ കഥാപാത്രം എന്തായിരിക്കും എന്നതാണ്. എന്നാല്‍ ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ചിത്രത്തിലെ ഒരു സീക്വന്‍സിനെക്കുറിച്ച് ചില റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
ചിത്രത്തിലെ ഒരു സുപ്രധാന സംഘട്ടന രംഗത്തില്‍ രജനികാന്തും മോഹന്‍ലാലും പരസ്പരം ഏറ്റുമുട്ടും എന്നതാണ് അത്. ഈ രംഗത്തില്‍ നിരവധി വില്ലന്മാരോട് രജനി ഏറ്റുമുട്ടുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് മോഹന്‍ലാലും എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സീക്വന്‍സ് നെല്‍സണ്‍ ചിത്രീകരിക്കുന്നത് ജയിലില്‍ വച്ചാണെന്ന് ചില തമിഴ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമന്ന, സുനില്‍, ശിവരാജ് കുമാര്‍ എന്നിവരും ഈ സീനില്‍ ഉണ്ടായിരിക്കുമെന്നാണ് വിവരം. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.