കറുവാച്ചനായി ജഗതി ശ്രീകുമാര്; തിരിച്ചുവരവിനൊരുങ്ങി മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട്
2012 മാർച്ച് മാസമാണ് നടൻ ജഗതി ശ്രീകുമാറിനു കോഴിക്കോട് ജില്ലയിലെ തേഞ്ഞിപ്പാലത്തിന് സമീപത്തെ പാണമ്പ്രയില്വെച്ച് കാർ അപകടം സംഭവിച്ചത്. ഗുരുതരമായ പരിക്ക് പറ്റിയ ജഗതി ശ്രീകുമാർ പിന്നീട് വലിയ പോരാട്ടത്തിനൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. വർഷങ്ങളോളം നീണ്ടുനിന്ന ചികിത്സകളും മറ്റുമായി സിനിമാലോകത്തുനിന്നും പൂർണമായും വീട്ടിൽനിന്ന മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ഇപ്പോഴിതാ അഭിനയിച്ച ജീവിതത്തിലേക്ക് മടങ്ങി വരികയാണ്. മടങ്ങി വരവിനൊരുങ്ങുന്ന നിരവധി ചിത്രങ്ങൾ ഇതിന് മുമ്പ് നിരവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പല കാരണങ്ങൾ കൊണ്ടും അവയെല്ലാം മുടങ്ങി പോവുകയായിരുന്നു. എന്നാൽ ഇപ്പോഴിതാ ജഗതി ശ്രീകുമാർ നീണ്ട നാളുകളുടെ ഇടവേളക്കുശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന സ്ഥിരീകരിച്ച ഔദ്യോഗിക റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ‘തീമഴ തേൻ മഴ’ എന്ന പുതിയ ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും അഭിനയ ജീവിതത്തിലേക്ക് മടങ്ങി വരുന്നത്. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കുരുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചനായാണ് ജഗതി ശ്രീകുമാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. സെവൻ ബേർഡ്സിന്റെ ബാനറിൽ എ.എം ഗലീഫ് കോടിയിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ രാജേഷ് കോബ്ര അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവായാണ് ജഗതി ശ്രീകുമാർ ഈ ചിത്രത്തിൽ അഭിനയിക്കുന്നത്.
കുടുംബപരമായ കുടിപ്പക നിലനിൽക്കുന്ന കുടുംബത്തിൽ അതിന് കാരണക്കാരായവർക്കെതിരെ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം കറിയാച്ചൻ പ്രതികരിക്കാൻ ശ്രമിക്കുന്നു, ആത്മഗതത്തിലൂടെയും ശരീര ഭാഷയിലൂടെയും ഏകദേശം ശ്രീകുമാർ ഗംഭീരമായി ആ കഥാപാത്രത്തെ അവതരിപ്പിച്ചു വരുന്നു ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അദ്ദേഹത്തെ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നു എന്നും സംവിധായകൻ കുഞ്ഞുമോൻ താഹ തുറന്നു പറയുന്നു. ജഗതി ശ്രീകുമാർ അഭിനയിക്കുന്ന രംഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചാണ് ചിത്രീകരിച്ചത്. ചിത്രീകരണവേളയിൽ ഉള്ള ഫോട്ടോകളും ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.