എന്തുകൊണ്ട് ബിക്കിനി ധരിച്ചു…?? ബിജു മേനോന്റെ നായിക ഹന്ന റെജി കോശി പറയുന്നു
1 min read

എന്തുകൊണ്ട് ബിക്കിനി ധരിച്ചു…?? ബിജു മേനോന്റെ നായിക ഹന്ന റെജി കോശി പറയുന്നു

പ്രശസ്ത ഇന്ത്യൻ മോഡലും മലയാള സിനിമ മോഡലുമാണ് ഹന്ന റെജി കോശി.2016-ൽ പുറത്തിറങ്ങിയ ഡാർവിന്റെ പരിണാമം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ഹന്ന പിന്നീട് രക്ഷാധികാരി ബൈജു ഒപ്പ്, പോക്കിരി സൈമൺ, പോക്കിരി സൈമൺ, എന്റെ മെഴുകുതിരി അത്താഴങ്ങൾ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് ഹന്ന കൂടുതൽ പ്രശസ്തി ആർജിച്ചു. വളരെ അപ്രതീക്ഷിതമായാണ് താരത്തിന്റെ ബിക്കിനി ചിത്രങ്ങൾ നാളുകൾക്കു മുമ്പ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞത്. പ്രബുദ്ധരെന്ന് സ്വയം അവകാശപ്പെടുന്ന മലയാളികൾ അധിക്ഷേപങ്ങളും ട്രോളുകളും സോഷ്യൽ മീഡിയയിൽ നിറച്ചു. അത്തരത്തിൽ അധിക്ഷേപങ്ങൾ നടത്തിയവരോട് മറുപടി എന്നവണ്ണം ഹന്ന റെജിയുടെ വിശദീകരണം ഇപ്പോൾ പ്രസക്തമാവുകയാണ്. താരം ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്. “എനിക്ക് ആ സമയത്ത് ട്രോൾ ഒക്കെ വന്നിട്ടുണ്ടായിരുന്നു. ബിക്കിനി റൗണ്ട് ഉണ്ടെന്ന് ഞാൻ പപ്പയോട് പറഞ്ഞിട്ടില്ല. പക്ഷേ നമുക്കെല്ലാവർക്കും അറിയാം, മിസ് ഇന്ത്യ മത്സരം, അതിൽ ബിക്കിനി ഇല്ലാത്ത ഒരു മത്സരം ഇല്ല. ബിക്കിനി എന്ന് പറഞ്ഞാൽ നമുക്ക് അതിനെ രണ്ട് അർത്ഥത്തിൽ കാണാം. ഒരു വൾഗർ ആംഗിളിൽ കാണാം, വേറൊരു ആംഗിൾ എന്താണെന്നുവെച്ചാൽ ബ്യൂട്ടി ഫാഷൻസിന്റെ ആംഗിൾ എന്ന് പറഞ്ഞൽ അവർ എത്രമാത്രം ഫിറ്റാണ് എത്രമാത്രം ബോഡി മെയിന്റെയിൻ ചെയ്യുന്നുണ്ട് എന്നാണ്.

‘മെഴുകുതിരി അത്താഴം’ എന്ന സിനിമയ്ക്ക് ശേഷം ഞാൻ ഡയറ്റിങ് തുടങ്ങിയിരുന്നു. അതിനുശേഷമാണ് ഞാൻ 13 കിലോയോളം കുറച്ചത്. ബിക്കിനി റൗണ്ട് ഉണ്ട് എന്ന് മമ്മിക്ക് അറിയാമായിരുന്നു. എന്നാൽ പപ്പയ്ക്ക് അറിയില്ലയിരുന്നു കാരണം അറിഞ്ഞാൽ വിടില്ല. ഇപ്പോൾ ആൺപിള്ളേര് ജിമ്മിൽ പോയിട്ട് സിക്സ് പാക്ക് ഉണ്ടാക്കി നടക്കുന്നത് കണ്ടിട്ടില്ലേ. എന്തുകൊണ്ടാണ് അങ്ങനെ നടക്കുന്നത് കാരണം നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലമാണിത്. അപ്പോൾ അങ്ങനെയാണ് ഒരു മൈൻഡ് സെറ്റൊടുകൂടിയാണ് നമ്മൾ സ്റ്റേജിൽ കേറുന്നത്. ബിക്കിനി മത്സരത്തിന്റെ ഒരു വളരെ നിർബന്ധമുള്ള ആവശ്യകത തന്നെയാണ് അതുകൊണ്ടാണ് ഞാൻ അത് ധരിച്ചത്. അതുകാരണം കുറച്ചുപേർ നെഗറ്റീവ് കമൻസും, എനിക്ക് കുറച്ച് സുഹൃത്തുക്കളിൽനിന്ന് വരെ, നമ്മൾ പ്രതീക്ഷിക്കാത്ത സുഹൃത്തുക്കളിൽ നിന്ന് പോലും മോശം കമന്റുകൾ വന്നപ്പോൾ നന്നായിട്ട്. പക്ഷേ അത് മൈൻഡ് ചെയ്യാതെ വിടും.”

Leave a Reply