“എന്റെ സല്‍പ്പേര് ഞാന്‍ തന്നെ തുലച്ചു.. ഞാന്‍ അതിരുകള്‍ ലംഘിച്ചു.. ”; ജേഡ് പിങ്കറ്റ് സ്മിത്തിനോട് ക്ഷമ ചോദിച്ച് അവതാരകൻ ക്രിസ് റോക്ക്
ഓസ്ക്കാര്‍ വേദിയില്‍ വെച്ച് ഭാര്യയെ കളിയാക്കിയ ക്രിസ് റോക്കിന്റെ മുഖത്തടിച്ച വില്‍ സ്മിത്തിന് കയ്യടികളാണ് ലോകത്തിന്റെ പല കോണുകളില്‍ നിന്നും ലഭിച്ചത്. ഏത് ഓസ്ക്കാറായാലും ഭാര്യയെ പറഞ്ഞാല്‍ അടി കിട്ടും എന്നാണ് മലയാളികളടക്കം സംഭവത്തിന്റെ വീഡിയോയ്ക്ക് കാപ്ഷന്‍ കൊടുത്തത്. വില്‍ സ്മിത്തിന്റെ ഭാര്യ ജേഡ് പിങ്കറ്റ് സ്മിത്തിന്റെ തല മൊട്ടയടിച്ചതിനെയാണ് ക്രിസ് റോക്ക് കളിയാക്കിയത്. എന്നാല്‍ തന്റെ തെറ്റ് സമ്മതിച്ച് ക്ഷമാപണവുമായി രംഗത്തു വന്നിരിക്കുകയാണ് ക്രിസ് റോക്ക്. ഒരു കൊമേഡിയന്‍ കോമഡി പറയുമ്പോള്‍ അതിരുകളെ സംബന്ധിച്ച് മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടാണ്, കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ താന്‍ ആ അതിര്‍വരമ്പുകള്‍ ലംഘിച്ചു. വളരെ പ്രഗത്ഭനായ കൊമേഡിയന്‍ എന്ന ദീര്‍ഘ നാളത്തെ എന്റെ സല്‍പ്പേര് അതോടെ തനിക്ക് ഇല്ലാതായെന്ന് അദ്ദേഹം പറയുന്നു. കോമഡി ഒരിക്കലും ഒരാളുടെ വ്യക്തിജീവിതത്തിലെ ദുരിതങ്ങളെ കളിയാക്കാന്‍ ഉദ്ദേശിച്ചുള്ള ഒന്നല്ല. മറിച്ച് സമൂഹത്തിലെ വിവിധ വിഷയങ്ങളെ ചിരിയുണര്‍ത്തുന്ന രീതിയില്‍ അവതരിപ്പിച്ച് അതിന്റെ ഇരുണ്ട വശങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാന്‍ ഉള്ളതാണ്. അതുകൊണ്ട് തന്റെ സുഹൃത്തായ ജേഡ് പിങ്കറ്റ് സ്മിത്തിനോടും വില്‍ സ്മിത്തിനോടും സ്മിത്ത് കുടുംബത്തോടും ക്ഷമ ചോദിക്കുന്നു എന്നാണ് ക്രിസ് റോക്ക് കുറിച്ചിരിക്കുന്നത്.
മുടി കൊഴിഞ്ഞു പോകുന്ന അലോപേഷ്യ എന്ന അസുഖത്തെ തുടര്‍ന്നായിരുന്നു ജേഡിന് തല ഷേവ് ചെയ്യേണ്ടി വന്നത്. മുന്‍പ് ഒരു വീഡിയോയില്‍ അവര്‍ ഇക്കാര്യം പങ്കുവെച്ചിട്ടും ഉണ്ട്. പക്ഷേ, ഒസ്ക്കര്‍ വേദിയില്‍ ഇക്കാര്യം പരാമര്‍ശിക്കേണ്ട യാതൊരു ആവശ്യവും ഉണ്ടായിരുന്നില്ല. ക്രിസ് റോക്ക് പറഞ്ഞ് അവസാനിപ്പിച്ച ഉടനെ തന്നെ വില്‍സ്മിത്ത് വേദിയിലേക്ക് ചെന്ന് അദ്ദേഹത്തിന്റെ മുഖത്തിടിച്ച് തിരികെ തന്റെ കസേരയില്‍ വന്നിരിക്കുകയാണ് ചെയ്തത്. പക്ഷേ, അസാധാരണ പാടവത്തോടെ ക്രിസ് റോക്ക് വിഷയത്തെ ആ സമയം കൈകാര്യം ചെയ്തു. പുരസ്ക്കാരം ഏറ്റുവാങ്ങിയ ശേഷം വില്‍സ്മിത്ത് ഏറെ വികാരഭരിതനാവുകയും സംഭവത്തില്‍ മാപ്പ് പറയുകയും ചെയ്തു. സ്നേഹം നിങ്ങളെ ഭ്രാന്തന് കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കും എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഓസ്ക്കാര്‍ വേദിയിലായാലുമം ബോഡി ഷെയ്മിംഗ് അനുവദിച്ച് കൊടുക്കേണ്ട കാര്യമില്ലെന്നാണ് പലരും വിഷയത്തില്‍ അഭിപ്രായപ്പെട്ടത്.
ടെന്നീസ് താരങ്ങളായ സെറീന വില്യംസ് വീനസ് വില്യംസ് സഹോദരിമാരുടെ അച്ഛനായ റിച്ചാര്‍ഡ് വില്യംസിന് അവതരിപ്പിച്ചാണ് വില്‍സ്മിത്ത് ഓസ്ക്കറില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ക്രിസ് റോക്കിനെ അടിച്ച സംഭവത്തില്‍ റിച്ചാര്‍ഡ് വില്യംസ് വില്‍ സ്മിത്തിനെ എതിര്‍ക്കുകയാണ് ചെയ്തത്. ചെയ്യാന്‍ പാടില്ലാത്ത പ്രവര്‍ത്തിയാണ് വില്‍ സ്മിത്ത് ചെയ്തത് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സ്വയംരക്ഷയ്ക്ക് അല്ലാതെ മറ്റൊരാളെ തല്ലുന്നത് ശരിയല്ല എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.