“സ്റ്റൈൽ ചെയ്യുമ്പോൾ മമ്മൂക്ക തൃപ്തിപ്പെടുത്തുക എന്നത് വലിയ കടമ്പയാണ്! തിരഞ്ഞെടുക്കുന്ന തുണികളെ കുറിച്ച് പോലും അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ട്” : സ്റ്റൈലിസ്റ്റ് മെൽവി ജെ മനസ്സുതുറക്കുന്നു
1 min read

“സ്റ്റൈൽ ചെയ്യുമ്പോൾ മമ്മൂക്ക തൃപ്തിപ്പെടുത്തുക എന്നത് വലിയ കടമ്പയാണ്! തിരഞ്ഞെടുക്കുന്ന തുണികളെ കുറിച്ച് പോലും അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ട്” : സ്റ്റൈലിസ്റ്റ് മെൽവി ജെ മനസ്സുതുറക്കുന്നു


മലയാള ചലച്ചിത്ര ലോകത്ത് സ്റ്റൈലിഷ് സൂപ്പർസ്റ്റാർ എന്ന് പറഞ്ഞാൽ മമ്മൂട്ടി എന്ന നടൻ മാത്രമാണ്. 80 മുതൽ മലയാള ചലച്ചിത്ര ലോകത്ത് ലുക്കിലും സ്റ്റൈലിലും മമ്മൂട്ടിയെ വെല്ലുന്ന മറ്റൊരു താരം എത്തിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.  കാഷ്വൽ വസ്ത്രങ്ങളിലും പാർട്ടിവെയർ ലുക്കിലും പൊതു വേദിയിലും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റാൻ മമ്മൂട്ടിയോളം മറ്റൊരു നടനും സാധിക്കാറില്ല.  മമ്മൂട്ടിയുടെ ഡ്രസ്സിംഗ് സ്റ്റൈൽ അത് മറ്റൊരു നടനും കോപ്പി ചെയ്യാനും സാധിക്കാറില്ല.  ഈ പ്രായത്തിലും മമ്മൂട്ടി ഒരു സ്റ്റേജിൽ വന്നാൽ ആ ലുക്ക് പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കാറുണ്ട്. ഇപ്പോഴിതാ  പ്രമുഖ കോസ്റ്റ്യൂം ഡിസൈനറായ മെൽവിൻ  തനിക്ക് സ്റ്റൈൽ ചെയ്യാൻ ഏറ്റവും ഇഷ്ടപ്പെട്ട നടൻ മമ്മൂട്ടിയാണ് എന്ന് തുറന്നു പറയുകയാണ്.

നന്‍പകല്‍ നേരത്ത് മയക്കത്തില്‍  മമ്മൂട്ടിക്ക് കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് മെൽവി ജെ ആയിരുന്നു. ആ സമയത്ത് താൻ നേരിട്ട വെല്ലുവിളികളെക്കുറിച്ച് മനസ്സ് തുറക്കുകയാണ് മെൽവി. മമ്മൂട്ടി എന്ന നടനെ സ്റ്റൈൽ ചെയ്യുമ്പോൾ കുറെയേറെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് താൻ മനസ്സിലാക്കിയത്  നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്താണ്. ഇക്കയെ തൃപ്തിപ്പെടുത്തുക എന്നത് വലിയ കാര്യം തന്നെയാണ്. ധരിക്കുന്ന വസ്ത്രത്തിന്റെ മെറ്റീരിയൽ വെച്ചാണ് അദ്ദേഹത്തെ തൃപ്തിപ്പെടുത്തേണ്ടത്.  കൂടാതെ സ്കിന്നിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ശ്രദ്ധിക്കണം, കൂടാതെ അദ്ദേഹത്തിന്റെ പ്രായത്തെയും  മാനിക്കണം.   അതുകൊണ്ട് തന്നെ പഴയതൊന്നും വാങ്ങിക്കൊടുക്കാനും സാധിക്കുകയില്ല. ഇതൊന്നും പോരാതെ ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകൻ റിയലിസതിന് കൂടുതൽ ശ്രദ്ധിക്കുന്ന വ്യക്തിയുമാണ്. 

മമ്മൂക്കയ്ക്ക് പേഴ്സണൽ കംഫർട്ട് ഉള്ള ചില വസ്ത്രങ്ങൾ ഉണ്ട്. അതുപോലെ തന്നെ പേഴ്സണൽ കോസ്റ്റ്യൂമറും അദ്ദേഹത്തിനുണ്ട്. അതു കൊണ്ടു തന്നെ അദ്ദേഹത്തോടും റഫറൻസ് ചോദിക്കണം. സിനിമയിലെ രണ്ട് ലുക്കുകളിൽ ഒരു ലുക്കിനാണ് ഞാൻ സ്റ്റൈൽ ചെയ്തത്. സിനിമ തുടങ്ങുന്നതിനു മുമ്പേ തന്നെ തനിക്ക് നിരവധി സജഷൻസ് വന്നിരുന്നു. ഏത് ബ്രാൻഡിൽ നിന്ന് ഏതുതരത്തിലുള്ള ക്ലോത്ത് എടുക്കണമെന്നും, ഏതുതരത്തിലുള്ള മുണ്ട് വേണമെന്നുമുള്ള കാര്യങ്ങളെല്ലാം ആദ്യമേ കിട്ടിയിരുന്നു. എന്നാൽ ആ തുണികളെല്ലാം കളർ കുറഞ്ഞവയിലേക്ക് മാറ്റണമെന്നായിരുന്നു നിർബന്ധം. എല്ലാ ദിവസവും തുണിയെടുത്ത് അലക്കി അലക്കി ആണ് വേണ്ട നിറത്തിലേക്ക് മാറ്റിയെടുത്തത്.

കുറേ ദിവസം അലക്കിയും വെയിലത്തിട്ടുമാണ് വേണ്ട രൂപത്തിലേക്ക് തുണികൾ മാറ്റിയെടുത്തത്. ഒരു ദിവസം എട്ടോളം തവണയാണ് ഈ പ്രവർത്തി തുടർന്നുകൊണ്ടിരുന്നത്. അതിനു ശേഷം ബട്ടർ ചെറുതായി ഉരച്ച് വയ്ക്കുകയും നൂല് പൊക്കി വയ്ക്കുകയും സ്റ്റിച്ച് വിടിക്കുകയും ചെയ്യും. കഥാപാത്രത്തിലേക്ക് മാറുമ്പോൾ ഇത്തരത്തിലുള്ള പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരും.