കാന്താര ഇറ്റാലിയൻ സ്പാനിഷ് ഭാഷകളിൽ റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്
സിനിമ എന്ന ദൃശ്യാനുഭവമാണ് വേറിട്ട മേഖലകൾ ഒന്നിച്ചെത്തുമ്പോൾ സിനിമയെന്ന മാധ്യമം ആരാധകരുടെ മനസ്സ് കീഴടക്കുന്നു എന്ന് തന്നെ പറയാൻ കഴിയും. സിനിമ കാണാനും സിനിമ ആസ്വദിക്കാനും ഇന്ന് മലയാളികൾ മാത്രമല്ല ലോകമെമ്പാടുമുള്ള ആസ്വാദകർക്ക് കാത്തിരിക്കുകയാണ്. അതിൽ ഇന്ത്യൻ സിനിമയ്ക്ക് ഇപ്പോൾ പ്രാധാന്യവും ഏറെ വരികയാണ്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമ ഏതെന്ന ചോദ്യത്തിന് സിനിമാ ലോകം ഒരേസ്വരത്തില്‍ തരുന്ന മറുപടിയാണ് കന്താര എന്നത് . വ്യത്യസ്ത ഭാഷയിലുള്ള ആളുകൾ ആണെങ്കിലും കാന്താര കണ്ടു കഴിയുമ്പോൾ അവിടെ മികച്ച സിനിമ അനുഭവം സ്വന്തമാക്കുകയാണ്.
2022-ല്‍ ബോക്സ് ഓഫീസ് ഹിറ്റായിരുന്നു ‘കാന്താര’. പാന്‍-ഇന്ത്യ സിനിമാ വിപണിയില്‍ വരെ സാന്‍ഡല്‍വുഡിനെ ഇന്ത്യന്‍ സിനിമയുടെ ഏറ്റവും മുന്‍നിരയിലെത്തിച്ച ചിത്രം കൂടിയാണ് കാന്താര . ഋഷഭ് ഷെട്ടി തിരക്കഥയെഴുതുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് കാന്താര. ആദ്യം കന്നഡയില്‍ പുറത്തിറങ്ങിയ കന്താര. വളരെ പെട്ടെന്ന് തന്നെ ഹിറ്റായി മാറുകയായിരുന്നു ചിത്രത്തിന്റെ വമ്പൻ ക്ലൈമാക്സിന് ശ്രദ്ധ നേടിയതോടെ ചിത്രം മറ്റ് ഭാഷകളിലും പുറത്തിറങ്ങി. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം സൂപ്പര്‍ ഹിറ്റായി മാറുകയായിരുന്നു. സംവിധായകന് ഋഷഭ് ഷെട്ടി തന്നെ ചിത്രത്തില്‍ നായകനായി എത്തി എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
സപ്തമി ഗൗഡയാണ് ചിത്രത്തിലെ നായിക. ഇപ്പോള്‍ ചിത്രം ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളിലും റിലീസ് ചെയ്യുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ചിത്രം റിലീസ് ചെയ്യാനുള്ള ഒരുക്കങ്ങള്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. കാന്താരയുടെ നിർമ്മാണ കമ്പനിയായ ‘ഹോംബലെ ഫിലിംസ്’ ട്വിറ്ററിലൂടെയാണ് ഈ സന്തോഷകരമായ വാര്‍ത്ത ആരാധകർക്കായി പങ്കു വെച്ചത്. റിലീസ് ചെയ്യുന്ന തീയതി ഉടന്‍ പ്രഖ്യാപിക്കും. ” ഈ സന്തോഷ വാർത്ത പ്രഖ്യാപിക്കുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ട്. അന്താരാഷ്ട്ര പ്രേക്ഷകരുടെ ഈ ഒരു ആവശ്യത്തിന് നന്ദി. ‘കാന്താര’ ഇറ്റാലിയന്‍, സ്പാനിഷ് ഭാഷകളില്‍ കൂടി റിലീസ് ചെയ്യുകയാണ് ,” ഹോംബാലെ ഫിലിംസ് ഇറ്റാലിയന്‍ ഭാഷയില്‍ ഇങ്ങനെയാണ് ട്വീറ്റ് ചെയ്തത് . സിനിമ ആസ്വാദകർ ഒന്നടങ്കമായാണ് ഈ സന്തോഷ വാർത്ത ഏറ്റെടുത്തിരിക്കുന്നത്.