ഫഹദിനെപ്പോലെ അഭിനയിക്കാൻ നാലായിരം വർഷമെടുക്കും അയാൾ അഭിനയിക്കുമ്പോൾ കാര്യമായിട്ടൊന്നും ഉണ്ടാവില്ല; ശിവകാർത്തികേയൻ
മലയാളത്തിലെ മറ്റ സൂപ്പർതാരങ്ങൾ നിന്നും വ്യത്യസ്തനാക്കുന്ന താരമാണ് ഫഹദ് ഫാസിൽ. ശിവകാർത്തികേയൻ നയൻതാര എന്നിവർ പ്രധാന വേഷത്തിൽ എത്തി 2017 പുറത്തിറങ്ങിയ ചിത്രമായിരുന്നു വേലൈക്കാരൻ. ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരുന്നു വേലൈക്കാരൻ. ശിവകാർത്തികേയന്റെ പുതിയ ചിത്രമായ ഡോക്ടറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് താരം അശ്വിനുമായുള്ള അഭിമുഖത്തിനിടെ ശിവകാർത്തികേയൻ ഫഹദ് ഫാസിലിന്റെ അഭിനയത്തെ കുറിച്ച് പറയുന്നു. ഫഹദ് ഫാസിൽ അസാമാന്യ പ്രതിഭയാണെന്നും അദ്ദേഹത്തെ പോലെ അഭിനയിക്കാൻ തനിക്കൊരു നാലായിരം വർഷം വേണ്ടിവരുമെന്നും പറഞ്ഞു.
ഫഹദ് ഫാസിലിന്റെ കൂടെ ഒരു സിനിമ ചെയ്തിട്ടുണ്ട്. അദ്ദേഹം അഭിനയിക്കുന്നത് കാണുമ്പോൾ ഇങ്ങനെയൊക്കെ എനിക്ക് അഭിനയിക്കാൻ ഒരു നാലായിരം വർഷം വേണ്ടിവരും എന്ന് തോന്നും. ഫഹദ് അഭിനയിക്കുമ്പോൾ കാര്യമായിട്ട് ഒന്നും ഉണ്ടാവില്ല, കണ്ണ് ചെറുതായി അനങ്ങുന്നത് പോലും മികച്ച രീതിയിലുള്ള അഭിനയമാവുമാണ് എന്നാണ് ശിവകാർത്തികേയൻ പറയുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങളിലെ ചെറിയ ചെറിയ റിയാക്ഷനുകൾ പോലും അതിഗംഭീരമാണ്. ഇയാൾ എന്റെ കൂട്ടുകാരനായിരിക്കുന്നതാണ് നല്ലത്, ഫഹദിന്റെ കൂടെ ഉണ്ടായിരിക്കുന്നത് എനിക്ക് തന്നെ അഭിമാനമാണ്, ഫഹദ് അസാമാന്യ പ്രതിഭയാണ് എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.
കുമ്പളങ്ങി നൈറ്റ്സ്,ട്രാൻസ് തുടങ്ങിയ ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും ഫഹദിന്റെ കടുത്ത ആരാധകനാണെന്നും അശ്വിൻ അഭിമുഖത്തിനിടെ പറഞ്ഞു. ഡോക്ടർ എന്ന ചിത്രം സംവിധാനം ചെയ്തത് നെൽസൺ ദിലീപ് കുമാർ ആയിരുന്നു. ശിവകാർത്തികേയൻ ചിത്രത്തിൽ ഒരു ഡോക്ടറുടെ വേഷത്തിലാണ് എത്തുന്നത്. അറബിയിൽ നിന്നും ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കെ ജെ ആർ സ്റ്റുഡിയോസ് എസ് കെ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിചിരിക്കുന്നത്. ചിത്രത്തിൽ പ്രിയങ്ക അരുൾ മോഹൻ, വിനയ്, അർച്ചന, യോഗി ബാബു, റെഡി കിങ്സ്ലി ,എന്നിവരും പ്രധാന കഥാപാത്രത്തിന് എത്തിയിരിക്കുന്നു.