‘ജിമ്മിൽ വെച്ച് മമ്മൂക്കയെ ഞാൻ കളിയാക്കി എന്നാൽ പിന്നീട് സംഭവിച്ചത്’ ഉണ്ണി മുകുന്ദൻ പറയുന്നു
1 min read

‘ജിമ്മിൽ വെച്ച് മമ്മൂക്കയെ ഞാൻ കളിയാക്കി എന്നാൽ പിന്നീട് സംഭവിച്ചത്’ ഉണ്ണി മുകുന്ദൻ പറയുന്നു

മലയാള സിനിമയിൽ ഫിറ്റ്നസിന്റെ കാര്യത്തിൽ എല്ലാവരും മാതൃകയാക്കുന്ന നടനാണ് മമ്മുട്ടി. അടുത്തിടെയായി മോഹൻലാലുൾപ്പെടെ നിരവധി മുതിർന്ന തരങ്ങളും ഫിറ്റ്നസ് ഒരു ജീവിതചര്യയായി മാറ്റിയിട്ടുണ്ട്. പുതുതലമുറയിൽ അക്കാര്യത്തിൽ മറ്റുള്ളവർക്ക് വെല്ലുവിളിയുയർത്തുന്ന നടനായിരുന്നു ഉണ്ണിമുകുന്ദൻ. വർക്കൗട്ട്ന്റെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ചെയ്യാത്ത നടൻ കൂടിയാണ് ഉണ്ണി മുകുന്ദൻ. ഇപ്പോഴിതാ പത്ത് വർഷങ്ങൾക്കു മുൻപ് ജിമ്മിൽവച്ച് മമ്മൂട്ടിയെ കണ്ടുമുട്ടിയ കഥവെളിപ്പെടുത്തുകയാണ് ഉണ്ണിമുകുന്ദൻ. വർക്കൗട്ട് മായി ബന്ധപ്പെട്ട തന്നെ അതിശയപ്പെടുത്തിയ നടനാണ് മമ്മൂട്ടി എന്നായിരുന്നു ഉണ്ണിമുകുന്ദൻ പറഞ്ഞത്. ഒരു ദിവസം ജിമ്മിൽ എത്താൻ വൈകിയ മമ്മൂട്ടിയെ താൻ കളിയാക്കിയതിന് കുറിച്ചും പിന്നീട് സംഭവിച്ച കാര്യങ്ങളെ കുറിച്ചുമാണ് ഉണ്ണിമുകുന്ദൻ കാൻ മീഡിയ ചാനലിൽ നടത്തിയ അഭിമുഖത്തിൽ പറയുന്നത്. ബോംബെ മാർച്ച് എന്ന സിനിമ ചെയ്യുമ്പോഴുള്ള സംഭവമാണ് എടുത്തു പറയേണ്ടത്. മമ്മുക്ക നിൽക്കുന്ന ഹോട്ടലിൽ ജിമ്മുണ്ട് പുള്ളി രാവിലേ തന്നെ വർക്ഔട്ടിനുപോകും.

 

ഒരു ദിവസം തന്നോട് ചോദിച്ചു എങ്ങനെയാണ് വർക്കൗട്ട് ഒക്കെ ഇല്ലേ എന്ന്. ഇപ്പോൾ ഇല്ലാ, തന്റെ ഹോട്ടലിൽ ജിമ്മില്ല എന്നാണ് ഞാൻ പറഞ്ഞത്. ” ഞാൻ അവിടെ അടുത്ത് തന്നെയാ, നീ ഇങ്ങോട്ട് വാ” എന്നായിരുന്നു മമ്മൂക്കയുടെ മറുപടി. ക്ഷണം കിട്ടിയശേഷം പിറ്റേദിവസം രാവിലെ അഞ്ചു മണിക്ക് തന്നെ ഉണ്ണി മുകുന്ദൻ ജിമ്മിലെത്തി പക്ഷേ മമ്മൂക്ക അവിടെ ഉണ്ടായിരുന്നില്ല. ഒരു 7 മണി ആയപ്പോഴേക്കും മമ്മൂക്ക എത്തി ‘ ആഹാ ഇപ്പൊ ഇതാണല്ലേ പരിപാടി അഞ്ചുമണി എന്നു പറഞ്ഞിട്ട് ഇപ്പോഴാണോ വരുന്നത്’ എന്നായിരുന്നു ഉണ്ണിമുകുന്ദൻ ചോദിച്ചത്. പിറ്റേദിവസം മമ്മൂട്ടിയോടൊപ്പം ഏഴ് മണിക്ക് ജിം പരിശീലിക്കാമല്ലോ എന്ന് കരുതി എത്തിയപ്പോഴേക്കും മമ്മുക്കയുടെ വർക്ഔട്ട് പൂർത്തിയാക്കി മടങ്ങാനുള്ള പരിപാടിയിലായിരുന്നു. നമുക്ക് അഞ്ചു മണി ആയപ്പോഴേക്കും ജിമ്മിൽ എത്തിയിരുന്നു. ആ വാശി തനിക്കു ഭയങ്കരമായി ഇഷ്ടപ്പെട്ടുവെന്നും ഒരുദിവസം ഒക്കെ എങ്ങനെ വൈകിയെന്ന് വരുമെന്ന് പുള്ളി ചിരിച്ചുകൊണ്ട് പറഞ്ഞു.

ഇപ്പോൾ കാണുമ്പോഴും പറയും ഇത്രയും മസിൽ വേണ്ടാ എന്നും ഫുഡ്‌ ഇങ്ങനെ കഴിക്കണം എന്നൊക്കെ.പിന്നെ ഷൂട്ടിംഗ്ൽ ഫൈറ്റ് സമയത്ത് താൻ വീഴുമ്പോൾ പുള്ളി ചീത്ത പറയുമായിരുന്നു. നോകിം കണ്ടും ചെയ്യണമെന്ന് പറയും പണ്ട് പുള്ളി ഒരു പടത്തിൽ ഫൈറ്റ് ചെയ്തപ്പോൾ എല്ലിനു പൊട്ടൽ പറ്റിയതിനെക്കുറിച്ചൊക്കെ പറഞ്ഞു തന്നിരുന്നു. അത്രയും കേറിങ് ആണ് അദ്ദേഹം എന്നുമാണ് പറഞ്ഞത്.

Leave a Reply