പ്രശസ്ത സംവിധായകനും നടനുമായ അജി ജോൺ നായകനായും ഐ.എം വിജയൻ പ്രധാന കഥാപാത്രമായും എത്തുന്ന പുതിയ മലയാള ചിത്രമായ ‘SIDDY’യുടെ പോസ്റ്ററുകൾ എല്ലാം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ പെടുന്ന സിനിമയായിരിക്കും എന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിട്ടുള്ള ഒരു വിഷയമാണ്. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ മഹേശ്വരൻ നന്ദഗോപാൽ നിർമ്മിക്കുന്ന ചിത്രം സൗത്ത് ഇന്ത്യൻ പരസ്യ മേഖലയിൽ ശ്രദ്ധേയനായ പയസ് രാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഒരു അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് സംബന്ധിച്ചുള്ള വിവരമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഹോട്ടൽ കാലിഫോർണിയ, നമുക്ക് പാർക്കാൻ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത് ശ്രദ്ധേയനായ അജി ജോൺ ശിക്കാരി ശംഭു, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. നിലവിൽ തിയേറ്റർ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ തിയേറ്ററുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ റിലീസ് വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലും എറണാകുളത്തുമായി ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു.
നീണ്ട നാളുകളുടെ ഇടവേളക്കുശേഷം തിയറ്ററുകൾ സജീവമാകുമ്പോൾ ഈ ചിത്രവും ഗംഭീര പ്രകടനം കാഴ്ച വയ്ക്കും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. സിനിമാട്ടോഗ്രാഫർ രവിവർമ്മന്റെ ശിഷ്യൻ കാർത്തിക് എസ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പണ്ഡിറ്റ് രമേഷ് നാരായൺ. ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് മധുശ്രീ നാരായൺ, മധുവന്തി നാരായൺ, സൂരജ് സന്തോഷ്, രമേഷ് നാരായൺ, അജിജോൺ എന്നിവരാണ്. എഡിറ്റിംഗ് അജിത് ഉണ്ണികൃഷ്ണൻ. Adv. കെ ആർ ഷിജുലാലാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ. രാജേഷ് ശർമ്മ, അക്ഷയ ഉദയകുമാർ, ഹരിത ഹരിദാസ്, വേണു നരിയാപുരം, ഹരികൃഷ്ണൻ, മധു വിഭാഗർ, ദിവ്യ ഗോപിനാഥ്, തനുജ കാർത്തിക്, സ്വപ്ന പിള്ള, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കലാസംവിധാനം ബനിത് ബത്തേരി, വസ്ത്രാലങ്കാരം ഭക്തൻ മങ്ങാട്, മേക്കപ്പ് സുധി സുരേന്ദ്രൻ, പ്രൊഡക്ഷൻ കണ്ട്രോളർ സുനിൽ, പബ്ലിസിറ്റി ഡിസൈൻസ് ആന്റണി സ്റ്റീഫൻസ്, പി ആർ ഒ. എ എസ് ദിനേശ്.