“മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വ്യത്യാസം ആനയും ആടും പോലെ”: ഇബ്രാഹിം ഹസ്സൻ അനുഭവം പറയുന്നു
1 min read

“മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വ്യത്യാസം ആനയും ആടും പോലെ”: ഇബ്രാഹിം ഹസ്സൻ അനുഭവം പറയുന്നു

തിറ്റാണ്ടുകളായി മലയാള സിനിമയിലെ മഹാസാന്നിദ്ധ്യമായി നിലകൊള്ളുന്ന താരമാണ് മമ്മൂട്ടി. കരിയറിന്റെ ഓരോ ഘട്ടത്തിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന പാഠപുസ്തകമാകുകയായിരുന്നു അദ്ദേഹം. ഓരോ ഘട്ടങ്ങളിലും മിനുക്കിയും ചിട്ടപ്പെടുത്തിയും മമ്മൂട്ടി ഗൃഹപാഠം ചെയ്ത പ്രതിഭയാണ്. മലയാള സിനിമയ്ക്ക് അകത്തും പുറത്തുമായി പറഞ്ഞു കേള്‍ക്കുന്ന കാര്യമാണ് മമ്മൂട്ടി ഭയങ്കര ജാഡക്കാരനാണ്, ദേഷ്യക്കാരനാണ് എന്നെല്ലം. പക്ഷേ അദ്ദേഹം അങ്ങനെയല്ലെന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കെല്ലാം അറിയാം. അങ്ങനൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകനായ ഇബ്രാഹിം ഹസ്സന്‍.

മമ്മൂക്കയെ ആദ്യമായി പരിജയപ്പെടുമ്പോള്‍ സത്യത്തില്‍ ഒറു ഭീതിയോടെയായിരുന്നു കണ്ടത്. കാരണം എല്ലാവരും പറയുമായിരുന്നു മമ്മൂട്ടി ദേഷ്യക്കാരനാണെന്നും ആരെയും ശ്രദ്ധിക്കില്ലെന്നും എല്ലാം. എന്നാല്‍ ആദ്യമായി കണ്ട് സലാം പറഞ്ഞപ്പോള്‍ അദ്ദേഹവും സലാം പറയുകയും സംസാരിക്കുകയും നല്ല സുഹൃത്തുകളായെന്നും ഇബ്രാഹിം ഹസ്സന്‍ പറയുന്നു. അങ്ങനെ ഒരു ദിവസം വിഷമിപ്പിക്കുന്ന കാര്യമുണ്ടായി. അത് ആ ദിവസം എന്റെ കാലിന്റെ തള്ളവിരലിന്റെ നഖം ഒന്ന് ഇളകുകയും നടക്കാന്‍ പറ്റാതെ ആവുകയും ചെയ്തു. അന്ന് ാെരു വെള്ളിയാഴ്ച്ചയായിരുന്നു, മമ്മൂട്ടി ഉച്ചയ്ക്ക പള്ളിയില്‍ പോകുവാനായി തന്നെ വിളിക്കുകയും ഞാന്‍ എനിക്ക് വരാന്‍ പറ്റില്ലെന്നും എന്റെ അവസ്ഥ പറയുകയും ചെയ്തു. അപ്പോള്‍ മമ്മൂക്ക പറഞ്ഞു പള്ളിയില്‍ ഒന്നും പോകണ്ട, ഇങ്ങനെ നടന്നാല്‍ മതിയെന്ന്. അത് വളരെ വിഷമപ്പിക്കുന്ന ഒരു സംഭവം ആയിരുന്നു. കുറച്ച് സമയം അദ്ദേഹത്തിനോടപ്പം ചിലവഴിക്കാന്‍ പറ്റാത്തതില്‍ വിഷമം ഉണ്ടെന്നും ഇബ്രാഹിം ഹസ്സന്‍ പറയുന്നു.

മമ്മൂട്ടിയുടെ മനസിലെ നന്മ ഒരുപാടൊന്നും ഞാന്‍ അറിഞ്ഞിട്ടില്ല. പക്ഷേ മനസില്‍ നന്മ ഞാന്‍ ഒരുപാട് കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ മഡ്രാസിലുള്ള വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്. എന്റെ കല്യാണം വിളിക്കാനായിരുന്നു ഞാന്‍ അന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ പോയത്. അന്ന് എന്നെ റാവൂത്തലി എന്നാണ് വിളിക്കാറുള്ളത്. കല്യാണം വിളിക്കാന്‍ വീട്ടില്‍ പോയപ്പോള്‍ മമ്മൂക്ക പറഞ്ഞു അസൗകര്യങ്ങളെല്ലാം അറിയാലോ, അതുകൊണ്ട് കല്യാണത്തിന് വരാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും പറഞ്ഞു. അന്ന് മമ്മൂക്ക അദ്ദേഹത്തിന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞു, ഹസ്സന്‍ വന്നിരിക്കുന്നത് കല്യാണം വിളിക്കാനാണ് ചായ വീട്ടില്‍ നിന്ന് എടുത്തുകൊടുക്കണമെന്നും പറയുകയുണ്ടായി. പിന്നെ വീട്ടില്‍ പോയപ്പോള്‍ വീട്ടിലുള്ള എല്ലാ മുറികളും കൊണ്ട് നടന്ന് കാണിക്കുകയും ജിംനേഷ്യം അടക്കമുള്ളത് മമ്മൂട്ടി കാണിച്ച് തന്നിരുന്നു. വളരെ അധികം ആദിത്യമര്യതയോടു കൂടി നമ്മുടെ വലിപ്പ ചെറിപ്പമൊന്നും നോക്കാതെയാണ് അദ്ദേഹം പെരുമാറുന്നതെന്നും ഹസ്സന്‍ വ്യക്തമാക്കുന്നു.

ഒരു ദുഖകരമായ അനുഭവം ഉണ്ടായിരുന്നു. ആയിരം നാവുള്ള അനന്തന്‍ എന്ന ചിത്രത്തിന്റെ വര്‍ക്കില്‍ രണ്ട് മൂന്ന് ദിവസം വര്‍ക്ക് ചെയ്തതിന് ശേഷം മമ്മൂട്ടിയോട് പറയാതെ ഞാന്‍ അവിടന്ന് മുങ്ങിയിരുന്നു. അതിന് കാരണമുണ്ട്. ഞങ്ങളുടെ വീട്ടില്‍ എനിക്ക് സഹോദരിമാര്‍ ഇല്ല. ഞങ്ങള്‍ 10 മക്കളും ആണ്‍മക്കളായിരുന്നു. എന്റെ മൂത്ത സഹോദരന് മകളായിരുന്നു. ആ കുട്ടിയുടെ കല്യാണമായിരുന്നു കുടുംബത്തിലെ ആദ്യത്തെ കല്യാണം. നല്ല ഗംഭീരമായിട്ടായിരുന്നു കല്യാണം നടത്തിയത്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ആ കല്യാണത്തിന് പങ്കെടുക്കണമെന്ന് ഒരു നിര്‍ബന്ധമായിരുന്നു. അങ്ങനെ ഞാന്‍ ആ ചിത്രം ഉപേക്ഷിച്ചായിരുന്നു കല്യാണം കൂടാന്‍ പോയത്. അത് ആര്‍ക്കും അറിയില്ലായിരുന്നു. അങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നു മമ്മൂക്കയോടൊപ്പം ഉള്ള ഒരു ചിത്രം ഉപേക്ഷിക്കേണ്ടി വന്നത്.

മമ്മൂക്ക സിനിമാ ലൊക്കേഷനില്‍ എത്തുമ്പോള്‍ അന്നൊക്കെ സുല്‍ത്താന്‍ വരുന്നു സുല്‍ത്താന്‍ വരുന്നുവെന്നായിരുന്നു എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത് രാജകീയ പ്രൗഡിയോടെയായിരുന്നു അന്നൊക്കെ അദ്ദേഹം വന്നിരുന്നത്. മമ്മൂട്ടി സിനിമയില്‍ ജോയിന്‍ ചെയ്ത് കഴിഞ്ഞാല്‍ നമ്മുടെ ഒരു ഭാഗമായി തീരും. ഒരു ജേഷ്ഠനെപോലെ എല്ലാവരുടേയും കാര്യത്തില്‍ ശ്രദ്ധയും അവകാശവും ഉള്ളത്‌പോലെ നല്ല ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ നോക്കുമായിരുന്നു. അദ്ദേഹത്തിന് ദേഷ്യം വന്നാല്‍ ചിന്തിക്കാതെ ആയിരിക്കും സംസാരിക്കുക. എന്നാല്‍ കുറച്ച് കഴിഞ്ഞ് സോറി പറയാനല്ല, അല്ലാതെ അയാളോടുള്ള പിണക്കം മാറ്റിയതിന് ശേഷമേ മമ്മൂക്ക പോവാറുള്ളൂ. മുണ്ടക്കയത്ത് ആരോ ഒരാള്‍ മമ്മൂക്കയോട് അനാവശ്യം പറഞ്ഞപ്പോള്‍ അദ്ദേഹം അതുപൊലെ തന്നെ തിരിച്ചു പറഞ്ഞു. അത് ഇപ്പോള്‍ നമ്മള്‍ ആയാലും പറയും.എത്ര കോട്ടിട്ടാലും സ്യൂട്ടിട്ടാലും മമ്മൂക്കയുടെ മനസില്‍ ആ പാവം നാട്ടിന്‍പുറത്തുകാരന്റെ നന്മ മാത്രമേ ഉള്ളൂ.

മമ്മൂക്കയും ലാലേട്ടനും തമ്മിലുള്ള വ്യത്യാസം ആനയും ആടും പോലെയാണെന്നും ഇബ്രാഹിം ഹസ്സന്‍ പറയുന്നു. ലാലേട്ടന്‍ എപ്പോഴും ഒരു സൗഹൃദത്തോടെ കൂടെ നില്‍ക്കും. മമ്മൂക്കയും കൂടെ നില്‍ക്കും. എന്നാല്‍ നമുക്ക് തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരിക്കും മമ്മൂക്ക കൂടെ നില്‍ക്കുന്നത്. വീട്ടിലൊക്കെ മൂത്ത ചേട്ടന്റെ അടുത്ത് നമ്മള്‍ പോകുമ്പോള്‍ ഉണ്ടാവുന്ന ഒരു പേടി എപ്പോഴും മമ്മൂക്കയുടെ അടുത്ത് എത്തുമ്പോള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ലാലേട്ടന്‍ അങ്ങനെയല്ല, 10 മിനിറ്റ് കിട്ടിയാല്‍ 11 കോമഡി പറഞ്ഞ് അദ്ദേഹം വളരെ കൂട്ടായിരിക്കും. രണ്ട് പേരും തങ്കപ്പെട്ട മനസുള്ളവരാണ്. ഇബ്രാഹിം ഹസ്സന്‍ പറഞ്ഞു നിര്‍ത്തി.