“എനിയ്ക്ക് ലഭിച്ചിരുന്ന എല്ലാ അവസരങ്ങളും മമ്മൂക്ക വഴി കിട്ടിയതാണ്, ചോദിച്ചാൽ പറയും താനല്ലെന്ന്” : അനുഭവങ്ങൾ പങ്കുവെച്ച് കോട്ടയം രമേശ്
നാടക അഭിനയങ്ങളിലൂടെ പ്രേക്ഷകർക്കിടയിലേയ്ക്ക് എത്തിയ നടനാണ് കോട്ടയം രമേശ്. ചുരുക്കം ചില സിനിമകളിൽ മുഖം കാണിച്ചെങ്കിലും, ഫ്ളേവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന “ഉപ്പും മുകളും ” എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് അദ്ദേഹം അറിയപ്പെടുന്നത്. സംവിധായകൻ സച്ചിയുടെ ചിത്രമായ അയ്യപ്പനും കോശിയിലൂടെയുമാണ് കോട്ടയം രമേശ് പിന്നീട് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. മികച്ച അഭിനയം ഈ സിനിമയിൽ കാഴ്ച വെക്കാൻ കോട്ടയം രമേശിന് സാധിച്ചിരുന്നു. പിന്നീട് നിരവധി ചിത്രങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പർവ്വത്തിലും കോട്ടയം രമേശ് മുഖം കാണിച്ചിട്ടുണ്ട്. ഭീഷ്മ പർവ്വം സിനിമയുടെ പ്രൊമോഷൻ്റെ ഭാഗമായി അദ്ദേഹം ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യമാണിപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
കോട്ടയം രമേശിൻ്റെ വാക്കുകൾ ഇങ്ങനെ :
“തനിയ്ക്ക് സിനിമകളിൽ അവസരം ലഭിക്കുന്നതിനായി തന്നെ സഹായിക്കുന്നത് നടൻ മമ്മൂട്ടിയാണ്. അദ്ദേഹത്തിനൊപ്പമുള്ള എൻ്റെ മൂന്നാത്തെ ചിത്രമാണ് ഭീഷ്മ പര്‍വ്വം. അദ്ദേഹത്തിൻ്റെ അറിവില്ലാതെ എ എനിയ്ക്ക് എന്തായാലും അതിൽ എത്തിച്ചേരാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ പൂർണമായും വിശ്വസിക്കുന്നത് അദ്ദേഹത്തിൻ്റെ റെക്കമെന്റേഷനിലൂടെയാണ് എനിയ്ക്ക് മൂന്ന് സിനിമകളിലും അഭിനയിക്കാൻ സാധിച്ചതെന്നാണ്. അദ്ദേഹം തന്നെ ആയിരിക്കണം ഈ സിനിമകളിലെല്ലാം എനിയ്ക്ക് അവസരം വാങ്ങിച്ച് തന്നതും. അതെസമയം അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചാൽ ഏയ് അല്ല എന്ന് പറയും. ”
ചെറുപ്പകാലം മുതലേ തനിയ്ക്ക് സിനിമയോട് ഇഷ്ടവും,താൽപര്യവും ഉണ്ടായിരുന്നെന്നും,ഒൻപത് വയസുള്ളപ്പോൾ തുടങ്ങിയതാണ് സിനിമ കാണാനെന്നും കോട്ടയം രമേശ് സൂചിപ്പിക്കുന്നു. അയക്കുന്നത് അന്ന് സന്തോഷ് ടാക്കീസ് എന്നൊരു തിയേറ്റർ ആയിരുന്നു ഉള്ളത്. അവിടെ പ്രദർശിപ്പിച്ചിരുന്നത് ബ്ലാക്ക് ആന്റ് വൈറ്റ് പടങ്ങളായിരുന്നു. സിനിമ റിലീസായി കാലങ്ങൾ കഴിഞ്ഞാണ് പടങ്ങൾ അവിടെ എത്തിയിരുന്നതെന്നും കോട്ടം രമേശ് ഓർമ്മിച്ചെടുക്കുന്നു.