ആമസോൺ പ്രൈമിൽ കൂടുതൽ VIEWERSHIP നേടി ‘ആറാട്ട്’; ഒടിടി  പ്രതികരണങ്ങൾ സമ്മിശ്രം
1 min read

ആമസോൺ പ്രൈമിൽ കൂടുതൽ VIEWERSHIP നേടി ‘ആറാട്ട്’; ഒടിടി പ്രതികരണങ്ങൾ സമ്മിശ്രം

ബി ഉണ്ണികൃഷ്ണൻ്റെ സംവിധാനത്തിൽ മോഹൻലാൽ അഭിനയിച്ച ചിത്രമാണ് ആറാട്ട്. ഫെബ്രുവരി 18ന് സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. തീയേറ്ററിൽ റിലീസ് ചെയ്ത സമയത്ത് തന്നെ സിനിമ ഓടിടി പ്ലാറ്റ്ഫോമിലൂടെ ആരാധകർക്കു മുന്നിലെത്തുമെന്ന അഭ്യൂഹങ്ങളും വന്നു. വിഷുവിന് ഓടിടിയിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഇപ്പോഴിതാ, സിനിമ റിലീസ് ചെയ്ത് മുപ്പത്തിയൊന്നാം ദിവസം തന്നെ ആമസോൺ പ്രൈമിലൂടെ ആരാധകർക്കു മുന്നിലെത്തിയിരിക്കുകയാണ്.

ഇതിനോടകം തന്നെ നിരവധി പേർ സിനിമ കാണുകയും സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. കോമഡിക്കും ആക്ഷനും ഒരുപോലെ പ്രാധാന്യം നൽകിയ സിനിമ ആദ്യ ദിവസം തന്നെ റെക്കോർഡ് കളക്ഷൻ നേടി. പക്ഷേ പ്രേക്ഷകർക്കിടയിൽ സിനിമയെക്കുറിച്ച് സമ്മിശ്ര പ്രതികരണമാണ് പുറത്തു വരുന്നത്. ഈ പ്രായത്തിലും ലാലേട്ടൻ ഫൈറ്റ് സീനുകളൊക്കെ ഗംഭീരമാക്കി എന്നുതന്നെയാണ് ആരാധകർ പറയുന്നത്.

മോഹൻലാൽ ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് സിനിമയുടെ ചിത്രീകരണം. മാത്രമല്ല കുടുംബ പ്രേക്ഷകരും സിനിമ ഏറ്റെടുത്തു കഴിഞ്ഞു. ആമസോൺ പ്രൈമിൽ ഇതിനോടകം നിരവധി വ്യൂവേഴ്സും സിനിമ നേടി. സിനിമയിൽ ലാലേട്ടൻ്റെ പഴയ സിനിമകളുടെ നിരവധി റഫറൻസുകളുമുണ്ട്. ആരാധകർക്ക് ഏറെ ആവേശം പകരുന്നവയാണ് അവയെല്ലാം. അതേസമയം സോഷ്യൽ മീഡിയയിൽ സിനിമയെ പലരും വിമർശിക്കുകയും ചെയ്യുന്നു. എന്നാൽ മോഹൻലാൽ ആരാധകർ വിമർശനങ്ങൾക്കൊന്നും ചെറിയ കൊടുക്കാതെ സിനിമ ആഘോഷമാക്കി മാറ്റുന്നു.