‘സൂര്യമാനസം’ സിനിമയിലെ മാനസിക വൈകല്യമുള്ള ‘പുട്ടുറുമീസ്’ എന്ന കഥാപാത്രം മമ്മൂട്ടിയെ തേടിയെത്തിയത് ഇങ്ങനെ…
മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങൾ സംഭാവന ചെയ്ത രണ്ടു സിനിമ മേക്കേഴ്സ് ആയിരുന്നു വിജയ് തമ്പിയും സാബ് ജോണും. വിജയ് തമ്പിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ഒരുക്കുക എന്നത്. അതേ പോലെ തന്നെ സാബ് ജോൺ എന്ന തിരക്കഥാകൃത്തിന്റെ വലിയ സ്വപ്നമായിരുന്നു ചാണക്യൻ എന്ന ചിത്രം. കമലഹാസൻ അവതരിപ്പിച്ച കേന്ദ്ര കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിക്കണം എന്നായിരുന്നു സാബ് ജോൺ ആഗ്രഹിച്ചത്. മമ്മൂട്ടിയെ സമീപിച്ചപ്പോൾ കഥാപാത്രത്തെ ചെയ്യാൻ അദ്ദേഹം തയ്യാറായിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ഡേറ്റ് പ്രശ്നം വന്നപ്പോൾ ആ കഥാപാത്രം കമലഹാസനിലേക്ക് തെന്നി മാറുകയായിരുന്നു.
സാബ് ജോണിന്റെ ആഗ്രഹവും സാധിച്ചത് സൂര്യമാനസം എന്ന സിനിമയിലൂടെയായിരുന്നു. രണ്ടു സിനിമ മേക്കേഴ്സിന്റെയും വലിയ ആഗ്രഹങ്ങൾ സാധിച്ചെടുത്ത ചിത്രമാണ് സൂര്യമാനസം എന്ന് പറയാം. വിജയ് തമ്പിയും സാബ് ജോണും മമ്മൂട്ടിക്ക് വേണ്ടി ആദ്യം പ്ലാൻ ചെയ്തത് ഒരു ആക്ഷൻ സിനിമയായിരുന്നു. എന്നാൽ ഒരു മമ്മൂട്ടി സിനിമ പ്ലാൻ ചെയ്യുമ്പോൾ അതിൽ എന്തെങ്കിലും വ്യത്യസ്തമായി ഉണ്ടാകണമെന്ന് ഇരുവർക്കും നിർബന്ധമായിരുന്നു.
ഇതുവരെ മമ്മൂട്ടിയെ കാണാത്ത ഒരു ലുക്കം അഭിനയ ശൈലിയും സിനിമയ്ക്ക് ഉണ്ടാകണമെന്ന് ഇരുവർക്കും വാശിയായി. അങ്ങനെയാണ് പുട്ടുറുമീസ് എന്ന കഥാപാത്രത്തിലേക്ക് എത്തിയത്. മാനസികമായി കുറച്ചു പ്രശ്നങ്ങൾ ഉള്ള എന്നാൽ അസാമാന്യ ശക്തിയുള്ള ഒരു കഥാപാത്രത്തെ അണിയിച്ചൊരുക്കാൻ ഇരുവരും തീരുമാനിച്ചു. ഒരു ഇംഗ്ലീഷ് കഥയിൽ നിന്നാണ് ഈ കഥാപാത്രത്തെ ലഭിച്ചത് എന്ന് മുമ്പ് പറഞ്ഞു കേട്ടിട്ടുണ്ട്. ആ സമയത്തായിരുന്നു കമലഹാസൻ തന്റെ ഒരു തമിഴ് സിനിമയ്ക്ക് വേണ്ടി കഥ എഴുതാൻ സാബ് ജോണിനെ തമിഴിലേക്ക് ക്ഷണിച്ചത് ആ സമയം ഗുണ എന്ന കഥാപാത്രത്തെയാണ് സാബ് ജോൺ കമലഹാസന് വേണ്ടി എഴുതിയുണ്ടാക്കിയത്. ആ കഥാപാത്രം പുട്ടുറുമീസ് എന്ന കഥാപാത്രത്തോട് വളരെ സാമ്യം ഉള്ളതായിരുന്നു എന്നാൽ അതൊരു കോപ്പിയടി ആയിരുന്നില്ല. എന്നാൽ കഥാപാത്രങ്ങൾ തമ്മിൽ വളരെ സാമ്യതകൾ ഉണ്ടായിരുന്നു എന്നതാണ് യാഥാർത്ഥ്യം.
കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ തന്നെ വിജയ് തമ്പിയും ഒക്കെ പറഞ്ഞു വൺലൈൻ കേട്ടപ്പോൾ മമ്മൂട്ടിയും സിനിമയുമായി മുന്നോട്ടു പോകാൻ തീരുമാനിക്കുകയായിരുന്നു. ആറു വയസ്സുകാരന്റെ ബുദ്ധിയും നാല് ആളുടെ ശക്തിയുമുള്ള പുട്ടുറുമീസ് എന്ന കഥാപാത്രത്തിന് വ്യത്യസ്തത കൊണ്ടു വരാൻ ശ്രമിച്ചത് മമ്മൂട്ടി തന്നെയായിരുന്നു സംസാര ശൈലിയിലുള്ള വ്യത്യാസവും വസ്ത്ര ധാരണത്തിലുള്ള വേറിട്ട ചിന്തയും എല്ലാം സംവിധായകനെ പറഞ്ഞു കൊടുത്തത് മമ്മൂട്ടി തന്നെയായിരുന്നു.