“ഏതാനും ദിവസങ്ങൾക്കു മുൻപ് എനിക്ക് ഹൃദയാഘാതം ഉണ്ടായി, എനിക്ക് സഹായം ചെയ്തവർക്ക് നന്ദി “: സുസ്മിത സെൻ
ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് സംഭവിച്ച ഹൃദയാഘാതത്തെ കുറിച്ച് വെളിപ്പെടുത്തി നടി സുസ്മിത സെൻ. തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് 47 കാരിയായ താരം തന്റെ ആരോഗ്യ വിവരം ആരാധകരെയും ലോകത്തെയും അറിയിച്ചത്. മുൻ മിസ് യൂണിവേഴ്സ് കൂടിയായ താര സുന്ദരി തന്റെ പിതാവ് സുബിർ സെന്നിനൊപ്പമുള്ള ഒരു ഫോട്ടോ പോസ്റ്റ് ചെയ്താണ് ആരോഗ്യ കാര്യങ്ങള്‍ പറഞ്ഞത്.
” ഏവരും നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിർത്തണം , എങ്കിൽ നിങ്ങൾക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ അത് നിങ്ങളോടൊപ്പം നിൽക്കും” (എന്റെ പിതാവ് സുബീർ സെന്നിന്റെ വിലയേറിയതും വിവേക പൂര്‍ണ്ണമായ വാക്കുകളാണ് ഇത്). ഏതാനും ദിവസങ്ങൾക്ക് മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. എനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റ് ഇട്ടു. ഏറ്റവും പ്രധാനമായി അതിൽ തോന്നിയത്, ‘എനിക്ക് വലിയ ഹൃദയമുണ്ട്’ എന്ന് എന്റെ കാർഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചുവെന്ന കാര്യമാണ് . സമയോചിതമായി എനിക്ക് സഹായം ചെയ്ത തന്ന കുറേപ്പേരുണ്ട്. ഞാൻ മറ്റൊരു പോസ്റ്റിൽ അവരെ ഓര്‍ക്കും. ഈ പോസ്റ്റ് നിങ്ങളെ എന്നെ സ്നേഹിക്കുന്ന നിങ്ങളെ അറിയിക്കാൻ വേണ്ടി മാത്രമാണ്. എല്ലാം ശരിയാണ്, വീണ്ടും പുതിയ ജീവിതത്തിന് ഞാന്‍ തയ്യാറാണ് ” – സുസ്മിത സെൻ ഇന്‍സ്റ്റ പോസ്റ്റില്‍ കുറിച്ചു .
ബിവി നമ്പർ 1, മൈനേ പ്യാർ ക്യൂൻ കിയ, ഡൂ നോട്ട് ഡിസ്റ്റർബ്, മെയ് ഹൂ നാ, നോ പ്രോബ്ലം, തുംകോ നാ ഭൂൽ പായേംഗേ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയായ നടിയാണ് സുസ്മിത. ഇന്റർനാഷണൽ എമ്മി നോമിനേറ്റഡ് സീരീസായ ആര്യയിലൂടെയാണ് താരം ഒരിടവേളയ്ക്കു ശേഷം അഭിനയ രംഗത്ത് തിരിച്ചെത്തിയത്. ഇവര്‍ ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
അടുത്തിടെ സുസ്മിത സെന്‍ സ്വയം ഒരു സമ്മാനം നല്കി സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു . സുസ്മിത തനിക്ക് വേണ്ടി മെഴ്സിഡസ് എഎംജി ജിഎൽഇ 53 കൂപ്പെ കാറാണ് സമ്മാനമായി നല്‍കിയത്. ഈ സന്തോഷകരമായ വാർത്തയും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം അറിയിച്ചത്. ബ്യൂട്ടി ആന്റ് ദി ബീസ്റ്റ് എന്നാണ് ചിത്രത്തിന് അന്ന് താരം ക്യാപ്ഷന്‍ നല്‍കിയത്.