ബിനീഷ് കോടിയേരിക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത്..??ഇത് മനുഷ്യാവകാശ ലംഘനം !! പ്രതികരണവുമായി പ്രമുഖ നടൻ
കേരള രാഷ്ട്രീയത്തിലെ വളരെ ശക്തനായ നേതാവാണ് കോടിയേരി ബാലകൃഷ്ണൻ. എന്നാൽ അദ്ദേഹത്തിന്റെ മകൻ ബിനീഷ് കോടിയേരി എല്ലായിപ്പോഴും വലിയ കേസുകളുടെ പേരിലാണ് മാധ്യമശ്രദ്ധ പിടിച്ചു പറ്റിട്ടുള്ളത്. കുപ്രസിദ്ധമായ പല ആരോപണങ്ങളും നിലനിൽക്കേ ബിനീഷ് കോടിയേരിയെ പിന്തുണച്ചുകൊണ്ട് നടൻ ഹരീഷ് പേരടി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ്. രാഷ്ട്രീയപരമായി ഏറെ ചർച്ച ചെയ്യാൻ സാധ്യതയുള്ള ഒരു വിഷയം തന്നെയാണ് നടൻ ഹരീഷ് പേരടി അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോൾ മുഖ്യധാരാ മാധ്യമങ്ങൾ വലിയ പ്രാധാന്യം കല്പിക്കാത്ത ബിനീഷ് കോടിയേരിയുടെ വിഷയങ്ങൾ ഇതോടെ വീണ്ടും ചർച്ച ആകും എന്ന് കരുതപ്പെടുന്നു.ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ: “ഇത് ബിനീഷ് കോടിയേരി. എന്താണ് ഇയാൾക്ക് ഇപ്പോഴും ജാമ്യം അനുവദിക്കാത്തത് ?അസുഖ ബാധിതനായ സ്വന്തം അച്ഛനെ കാണാൻ പോലും പറ്റാത്ത എന്ത് കുറ്റമാണ് ഇയാളുടെ പേരിലുള്ളത്?.കോടതി പോലും കരുണയുടെ ഭാഷ കാണിച്ചിട്ടും അയാൾക്കത് കിട്ടാത്തതെന്താണ്?.നിയമത്തിൻ്റെ കണ്ണിൽ അയാൾ കുറ്റവാളിയാണെങ്കിൽ, പൊതുസമൂഹത്തിന് ഇത് ഒരു മനുഷ്യാവകാശ ലംഘനമാണോ എന്ന് അറിയാനുള്ള അവകാശമില്ലേ?.
ഒരു പാട് മനുഷ്യാവകാശ മർദ്ധനങ്ങൾക്കു നടുവിലേക്ക് നെഞ്ചും വിരിച്ച് ചെന്ന ഒരു സഖാവിൻ്റെ മകനായി എന്നതാണോ അയാളുടെ കുറ്റം.പാർട്ടിയുടെ ചിലവിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വക്കീലൻമാർ പോലും ഒന്നും മിണ്ടുന്നില്ല. ഒരു പാട് സാമ്പത്തിക ക്രി.മനലുകൾ ഓണവും പെരുന്നാളും ക്രിസ്തുമസ്സും അഘോഷിച്ച് നമ്മുക്കിടയിൽ വിലസുമ്പോൾ സിദ്ധിഖ് കാപ്പന് വേണ്ടി പോസ്റ്റിടുന്നവർ പോലും ഈ മനുഷ്യൻ്റെ മനുഷ്യാവകാശത്തെ കാണുന്നില്ല.അയാൾ കു.റ്റവാ.ളിയാണെങ്കിൽ ശിക്ഷിക്കപെടണം. പക്ഷെ മനുഷ്യാവകാശം നിഷേധിക്കാൻ പാടില്ല.ഇന്നലെ എന്നെ എതിർത്തവർ എന്നെ ഇന്ന് അനുകൂലിച്ചാലും ഇന്നലെ എന്നെ അനൂകുലിച്ചവർ ഇന്ന് എന്നെ എതിർത്താലും ചോദ്യങ്ങൾ ബാക്കിയാണ്.”