” ചാവേർ കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം, ഈ പടം കാണരുത് എന്ന അടിച്ചമർത്തലാണ് ” : ഹരീഷ് പേരടി
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ 5 ന് ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികണമായിരുന്നു ലഭിച്ചത്. എന്നാൽ നലൊരു ചിത്രത്തെ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുകയാണ് ഒരുകൂട്ടം ആളുകൾ . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ചാവേര്‍’ സിനിമയ്ക്കെതിരെ നടക്കുന്ന ഡീഗ്രേഡിംഗിനെതിരെ പ്രതികരിച്ച് സംവിധായകന് ടിനു പാപ്പച്ചനും നിര്‍മ്മാതാവ് അരുണ്‍ നാരായണനും രംഗത്തെത്തിയിരുന്നു. നല്ലൊരു സിനിമയെ റിവ്യൂ ചെയ്ത് നശിപ്പിക്കാന്‍ സാധിക്കില്ലെന്നും എന്നാല്‍ ആദ്യ ദിനങ്ങളിലെ കളക്ഷനെ അത് ബാധിക്കുമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു.
ഇപ്പോഴിതാ ചാവേർ സിനിമക്ക് സപ്പോർട്ടുമായി സിനിമാതാരം ഹരീഷ് പേരടി എത്തിയിരിക്കുകയാണ്. “ചാവേർ…നാളെ രാവിലെ 10 മണിയുടെ ഷോക്ക് ലുലുവിൽ ബുക്ക് ചെയ്തു…ഈ പടം കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം…ഈ പടം കാണരുത്..കാണരുത്..എന്ന് ഈ സിനിമകക്കെതിരെയുള്ള ഏകപക്ഷിയമായ ചില കേന്ദ്രങ്ങളിൽനിന്നുള്ള അടിച്ചമർത്തലാണ്…അങ്ങിനെയാണെങ്കിൽ ഇത് കണ്ടേ പറ്റു…കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരി പ്രവർത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു..ബാക്കി നാളെ … ” എന്നായിരുന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്.
അതേസമയം ചാവേർ സിനിമക്കെതിരെ മതി കൂട്ടിയുള്ള ഡീഗ്രേഡിഗ് നടക്കുന്നുണ്ടെന്ന് അർജുൻ അശോകനും അഭിപ്രായപ്പെട്ടിരുന്നു. ഫിസിക്കൽ വർക്ക് ഒരുപാട് ചെയ്ത സിനിമയാണ് ചാവേർ എന്നും അർജുൻ പറയുന്നു. ഒരുപാട് പേരുടെ അധ്വാനമാണ് സിനിമ. ഇറങ്ങിയ അന്ന് തന്നെ എന്തിനാണ് റിവ്യൂ പറഞ്ഞ് സിനിമയെ നശിപ്പിക്കുന്നതെന്ന് ചാവേർ സിനിമയുടെ തിരക്കഥ ഒരുക്കിയ ജോയ് മാത്യുവും പറയുകയുണ്ടായി. കാവ്യാ ഫിലിംസ്, അരുണ്‍ നാരായണ്‍ പ്രൊഡക്ഷൻസിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി, അരുണ്‍ നാരായണ്‍ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
ആക്ഷന്‍ പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ഇമോഷണൽ ത്രില്ലറാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങളും കൈയടി നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തെ ശ്രദ്ധേയമാക്കുന്നത്. ടിനു പാപ്പച്ചൻ ചിത്രങ്ങളിലെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് ചെറിയൊരു നിരാശ നേരിടേണ്ടി വരുമെങ്കിലും സംവിധായകൻ്റെ തനതായ മേക്കിങ്ങ് ശൈലി തെല്ലൊന്നുമല്ല പ്രേക്ഷകർക്ക് ഒരു പുത്തൻ ചലച്ചിത്രാനുഭവം നൽകുന്നതിൽ പങ്ക് വഹിക്കുന്നത്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകനെ ആകാംക്ഷയുടെയും ഉദ്വേഗത്തിൻ്റെയും ഒരു നൂലിൽ കൂടിയാണ് ചിത്രം കൊണ്ടുപോകുന്നത്