‘ആ കാലഘട്ടത്തില്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചിരുന്നു, പിന്നീട് നിര്‍ത്തി’; മമ്മൂട്ടിയുടെ ഫിറ്റ്‌നസിനെ കുറിച്ച് ജിം ട്രെയ്‌നര്‍
1 min read

‘ആ കാലഘട്ടത്തില്‍ പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചിരുന്നു, പിന്നീട് നിര്‍ത്തി’; മമ്മൂട്ടിയുടെ ഫിറ്റ്‌നസിനെ കുറിച്ച് ജിം ട്രെയ്‌നര്‍

ലയാളിക്കിന്നും മമ്മൂട്ടി വിസ്മയമാണ്. അഭിനയത്തിന്റെ ആഴപ്പരപ്പുകളെ അളന്നെടുത്ത പ്രതിഭ. ഭാവ ശബ്ദ രൂപ പരിണാമങ്ങളിലൂടെ കേരളത്തിന്റെ പൊതുവായ ദേശവും ശബ്ദവുമായ മനുഷ്യന്‍. മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്ലായത്തെ റിവേഴ്സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. ലോക സിനിമയ്ക്ക് മുന്നില്‍ എന്നും അഭിമാനത്തോടെ മലയാളിക്ക് പറയാന്‍ കിട്ടിയ മഹാഭാഗ്യമാണ് മമ്മൂട്ടി. പ്രായത്തിന്റെ പാടുകള്‍ മനസ്സിലും ശരീരത്തിലും ഏല്‍ക്കാതെ പ്രായം വെറും അക്കങ്ങള്‍ മാത്രമാണെന്ന് ഓരോ നിമിഷവും ഈ അതുല്യ പ്രതിഭ തെളിയിച്ചു കൊണ്ടിരിക്കുന്നു.

സിനിമ അല്ലാതെ മറ്റൊന്നും തന്നെ എക്‌സൈറ്റ് ചെയ്യിപ്പിച്ചിട്ടില്ല. മറ്റൊന്നും തേടി ഞാന്‍ പോയിട്ടില്ല. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും എന്റെ ഉള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള്‍ സൂക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞിരുന്നു. സിനിമയോടുള്ള ഈ മോഹമാണ് മലയാളക്കരയുടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തിയതും. പുതുമുഖ സംവിധായകര്‍ക്ക് കൈ കൊടുക്കുന്ന മമ്മൂട്ടി ഇവരുടെ സിനിമകളിലാണ് ഇപ്പോള്‍ തിളങ്ങുന്നത്. ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്ക് വന്‍ ജനപ്രീതി ആണ് നേടിയത്.

അഭിനയത്തിനൊപ്പം തന്നെ നടന്റെ ശരീര സൗന്ദര്യവും എപ്പോഴും ചര്‍ച്ചാ വിഷയമാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ഫിറ്റ്‌നസിനെക്കുറിച്ച് ജിം ട്രെയ്‌നറായ വിപിന്‍ സേവ്യര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ‘ഭീഷ്മപര്‍വം ചെയ്യുന്ന സമയത്ത് എല്ലാ ദിവസവും രണ്ട് മണിക്കൂര്‍ അദ്ദേഹം വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. മാറുന്ന കാലഘട്ടത്തിനനുസരിച്ച് മമ്മൂട്ടി എല്ലാത്തിലും വ്യത്യസ്ത പുലര്‍ത്തുന്നുണ്ട്. പഴശിരാജ, രൗദ്ര്യം തുടങ്ങിയ സിനിമകള്‍ ചെയ്യുന്ന 2007-2008 കാലഘട്ടങ്ങളില്‍ അദ്ദേഹം പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുമായിരുന്നു. അതിന് ശേഷം ഒന്നോ രണ്ടോ പ്രാവശ്യം ഉപയോഗിച്ചു. പ്രത്യേകിച്ചും യാത്ര ചെയ്യുന്ന സമയങ്ങളില്‍ പ്രോട്ടീനടങ്ങിയ ഭക്ഷണം ലഭിക്കാതിരുന്ന സമയത്താണ് മമ്മൂട്ടി പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിച്ചതെന്നും പിന്നീടിത് നിര്‍ത്തി ‘വിപിന്‍ പറയന്നു.

കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണമാണ് മമ്മൂട്ടി കൂടുതല്‍ കഴിക്കുന്നത്. ഒരു കാലഘട്ടത്തില്‍ ഓട്‌സ് തന്നെ ആയിരുന്നു കഴിച്ചുകൊണ്ടിരുന്നത്. പിന്നീടാണ് ധാന്യങ്ങള്‍ ഉപയോഗിച്ചത്. ഇന്‍സുലിന്‍ കൂടുതലില്ലാത്ത കാര്‍ബോഹൈഡ്രേറ്റാണ് കഴിക്കുന്നത്. പച്ചക്കറികള്‍, മുട്ട, മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. ചിക്കന്‍ ഉപയോഗിക്കുന്നത് ഇപ്പോള്‍ കുറവാണെന്നും വിപിന്‍ കൂട്ടിച്ചേര്‍ത്തു.