വിഎസ് അച്യുതാനന്ദൻ അഭ്യർത്ഥിച്ചു, മോഹൻലാൽ അത് അനുസരിച്ചു !! ഒരു ചരിത്ര സംഭവം തന്നെയായിരുന്നു അത്
മലയാള സിനിമ ലോകത്തെ തന്നെ വലിയ നാഴികക്കല്ലായി മാറിയ സൂപ്പർതാരം എന്ന നിലയിലും വിവാദങ്ങൾ വിട്ടൊഴിയാത്ത താരം എന്ന നിലയിൽ മോഹൻലാൽ പ്രശസ്തനാണ്. ഗുരുതരമായ ആരോപണങ്ങൾ മുതൽ വലുതും ചെറുതുമായ നിരവധി വിവാദങ്ങൾ അദ്ദേഹത്തിന്റെ കരിയറിൽ ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ആരാധകരും സാമൂഹിക പ്രവർത്തകരും കേരളസമൂഹവും ഒരേപോലെ മോഹൻലാലിനെ ഒരു മാജിക് ഷോയിൽ നിന്നും പൂർണ്ണമായും നിർബന്ധിച്ച് പിന്തിരിപ്പിച്ച് ഒരു സംഭവം 2008-ൽ ഉണ്ടായിട്ടുണ്ട്. പ്രശസ്ത മജീഷ്യൻ മുതുകാടിന്റെ കീഴിൽ ‘ബേർണിങ് ഇല്യൂഷൻ’ എന്ന സാഹസിക മാജിക് അഭ്യസിച്ച മോഹൻലാൽ അത് പൊതുനിരത്തിൽ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. ധാരാളം അപകടസാധ്യതയുള്ള ഈ മാജിക് ഷോ നടത്തരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി അഭ്യർത്ഥനകൾ അപ്പോൾ സമൂഹത്തിലെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവർ ഉയർന്നുവന്നിരുന്നു. ഈ സംഭവത്തെ പറ്റി നിർമാതാവ് ബി.സി ജോഷി അടുത്തിടെ ഒരു തുറന്ന് പറച്ചിൽ നടത്തിയത് വലിയ ചർച്ചാവിഷയമായിരിക്കുകയാണ്. ചങ്ങലകളാൽ ബന്ധിതനായ മോഹൻലാൽ ചുറ്റും തീ കൊളുത്തുകയും ഏതാനും നിമിഷങ്ങൾക്കുള്ളിൽ സ്വയം രക്ഷപ്പെടുന്നതും ആയിരുന്നു മാജിക്ക്. ഇതേസമയം ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മാടമ്പി എന്ന ചിത്രത്തിൽ അഭിനയിക്കുകയായിരുന്നു മോഹൻലാൽ. ചിത്രത്തിന്റെ നിർമ്മാതാവായ തനിക്കും ഈ മാജിക് ഷോയെ കുറിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നു എന്ന് നിർമാതാവ് ബി.സി ജോഷി പറയുന്നു.
എന്തെങ്കിലും സംഭവിച്ചാൽ മോഹൻലാൽ നേരിടുക വലിയ വിവിധ തന്നെയായിരിക്കും എന്ന് തിരിച്ചറിഞ്ഞ് ഏവരും ആ മാജിക് ഷോ നടത്തുന്നതിൽ നിന്നും അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്ന് ബി.സി ജോഷി പറയുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന ശ്രീ വി.എസ് അച്യുതാനന്ദൻ മാജിക് ഷോ നടത്തുന്നതിൽ നിന്നും പിൻമാറണമെന്ന് മോഹൻലാലിനോട് അഭ്യർത്ഥിക്കുകയും ഇതേതുടർന്ന് കേരള ജനതയുടെ മുഴുവൻ ആവശ്യമായി അഭ്യർത്ഥനയെ പരിഗണിച്ചുകൊണ്ട് മോഹൻലാൽ മാജിക് ഷോ നടത്തുന്നതിൽ നിന്നും പിന്തിരിയുകയാണ് ചെയ്തത്. ‘കേരളത്തിലെ ജനതയുടെ ആവശ്യമാണ് കേരളത്തിന് തീരാ നഷ്ടമാകും എന്തെങ്കിലും സംഭവിച്ചാൽ’ എന്നാണ് വിഎസ് അച്യുതാനന്ദൻ മോഹൻലാലിനോട് പറഞ്ഞതെന്ന് ബി.സി ജോഷി പറയുന്നു.