Latest News, Upcoming Releases

കമിതാക്കളായി ലിജോ മോളും ഡിനോയിയും! ; “വിശുദ്ധ മെജോ” യിലെ പ്രണയഗാനം “കലപില കാര്യം പറയണ കണ്ണ്”ഹിറ്റ്‌ ചാർട്ടിൽ

തണ്ണീർമത്തൻ ദിനങ്ങളിലൂടെ ശ്രദ്ധേയനായ ഡിനോയ് പൗലോസിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ കിരൺ ആൻറണി സംവിധാനം ചെയ്യുന്ന സിനിമയാണ് “വിശുദ്ധ മെജോ”. ചിത്രത്തിലെ നായികയായി എത്തുന്നത് ലിജോമോളാണ്. ഇപ്പോഴിതാ വിശുദ്ധ മെജോയുടെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. സിനിമയിൽ നായക കഥാപാത്രം അവതരിപ്പിക്കുന്ന ഡിനോയ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പ്രണയ കഥയെ ആസ്പദമാക്കിയിട്ടുള്ള ചിത്രമാണ് “വിശുദ്ധ മെജോ”. കുമ്പളങ്ങി നൈറ്റ്സിലൂടെ ശ്രദ്ധേയമായി തണ്ണീർമത്തൻ ദിനങ്ങൾ സിനിമയിലെ നായകനായ മാത്യു തോമസ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ബൈജു എഴുപുന്നയും ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകരണം കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി പൂർത്തിയായി.

 

ഉടൻ തന്നെ വിശുദ്ധ മെജോ പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രസംയോജകനാ യ ഷമീർ മുഹമ്മദും, പ്രശസ്ത ഛായാഗ്രാഹകനായ ജോമോൻ ടി ജോണും, വിനോദ് ഷൊർണൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് ആണ്. വിശുദ്ധ മെജോ യുടെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിൻറെ നിർമ്മാതാവും കൂടിയായ ജോമോനാണ്.